പ്രചാരണത്തിലും സംഘടനാ രംഗത്തും സഖ്യങ്ങള്‍ രൂപീകരിക്കുന്നതിലും വീഴ്ചയുണ്ടായെന്ന് വിമര്‍ശനം മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവി ഒഴിയാൻ രാഹുൽ ഗാന്ധി സന്നദ്ധത പ്രകടിപ്പിച്ചതിനെക്കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് ചര്‍ച്ച ചെയ്യും. രാഹുൽ രാജിവയ്ക്കണ്ടതില്ലെന്നാണ് അനുകൂലിക്കുന്നവരുടെ പക്ഷം. അതേ സമയം നാലു വര്‍ക്കിങ് പ്രസിഡന്റുമാരെ നിയോഗിച്ച് സംഘടന സംവിധാനം ദേശീയ തലത്തിൽ ശക്തിപ്പെടുത്തണമെന്ന ആവശ്യംപാര്‍ട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രചാരണത്തിലും സംഘടനാ രംഗത്തും സഖ്യങ്ങള്‍ രൂപീകരിക്കുന്നതിലും വീഴ്ചയുണ്ടായെന്ന് വിമര്‍ശനം മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ദില്ലിയിൽ കോണ്‍ഗ്രസ് ആസ്ഥാനത്താണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്.