സ് ജയ്ശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയെ ചൊല്ലി വിവാദം. എസ് ജയശങ്കർ റൂബിയോയെ കാണാൻ മുംബൈയിലേക്ക് പോകുമെന്ന് യുഎസ് അംബാസഡർ സെർജിയോ ഗോർ പ്രഖ്യാപിച്ചതിനെ ചൊല്ലിയാണ് വിവാദം.
ദില്ലി: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയെ ചൊല്ലി വിവാദം. എസ് ജയശങ്കർ റൂബിയോയെ കാണാൻ മുംബൈയിലേക്ക് പോകുമെന്ന് യുഎസ് അംബാസഡർ സെർജിയോ ഗോർ പ്രഖ്യാപിച്ചതിനെ ചൊല്ലിയാണ് വിവാദം. റിലയൻസിന്റെ ജാംനഗറിലെ റിഫൈനറിയും എസ് ജയ്ശങ്കർ റൂബിയോയ്ക്കൊപ്പം സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മാർക്കോ റൂബിയോ തന്റെ ജീവനക്കാരനെ മുംബൈയിലേക്ക് വിളിച്ചിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്താണ് നടക്കുന്നതെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണെന്നും നരേന്ദ്ര മോദി വിശദീകരിച്ചില്ലെങ്കിൽ താൻ പറഞ്ഞു കൊടുക്കാമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

