പൊലീസ് യൂണിഫോം ധരിച്ച് റിവോള്‍വറുമായി രണ്ട് കാറുകള്‍ക്ക് മുകളില്‍ നിന്ന് വരുന്ന വീഡിയോ വൈറലായതോടെ പൊലീസുകാരനെതിരെ നടപടി വന്നു

ഭോപ്പാല്‍: നടന്‍ അജയ് ദേവ്ഗണിനെ ഹീറോയാക്കിയ ഫൂല്‍ ഓര്‍ കന്തേയിലെ ഐക്കോണിക് സീന്‍ കോപ്പിയടിച്ച പൊലീസുകാരന് പണികിട്ടി. രണ്ട് മോട്ടോര്‍ സൈക്കിളില്‍ കാല്‍വച്ച് കോളേജിലേക്ക് വരുന്ന അജയ്ദേവ്ഗണിന്‍റെ ചിത്രം ആരാധകര്‍ മറന്നുകാണില്ല. ഇതുതന്നെ 'സിങ്കം' ചിത്രത്തില്‍ ഫൈറ്റ് സീനില്‍ അജയ് ദേവ്ഗണ്‍ ആവര്‍ത്തിച്ചിരുന്നു. മോട്ടോര്‍സൈക്കിളിന് പകരം അന്ന് അത് കാറായിരുന്നു. 

ഈ രംഗം റീക്രിയേറ്റ് ചെയ്തതാണ് പൊലീസുകാരന് വിനയായത്. പൊലീസ് യൂണിഫോം ധരിച്ച് റിവോള്‍വറുമായി രണ്ട് കാറുകള്‍ക്ക് മുകളില്‍ നിന്ന് വരുന്ന വീഡിയോ വൈറലായതോടെ പൊലീസുകാരനെതിരെ നടപടി വന്നു. അഞ്ചായിരം രൂപ പിഴയടക്കാനാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്. 

Scroll to load tweet…

വൈറലായ പൊലീസുകാരന്‍ മധ്യപ്രദേശിലെ ഉദ്യോഗസ്ഥനായ മനോജ് യാദവ് ആണെന്ന് തിരിച്ചറിഞ്ഞതോടെ ഇന്‍സ്പെക്ടര്‍ ജെനറല്‍ അനില്‍ ശര്‍മ്മ സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഒരു പൊലീസ് സ്റ്റേഷന്‍റെ ചുമതലയുണ്ടായിരുന്ന യാദവിനെ അതില്‍ നിന്ന് നീക്കം ചെയ്തു. 5000 രൂപ പിഴയും ചുമത്തി.