ബെംഗളൂരു: കെഎസ്ആർപി (കർണ്ണാടക സ്റ്റേറ്റ് റിസർവ്വ് പൊലീസ്) സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് പൊലീസുകാരൻ മരിച്ചു. കെഎസ്ആർപിയിലെ ഹെഡ് കോൺസ്റ്റബിൾ ആയ ഡിഎൻ മുദ്രെ(59) യാണ് മരിച്ചത്.

ഹോസൂർ റോഡിലുള്ള ക്വാർട്ടേഴ്സിന്റെ മുന്നാം നിലയിലുള്ള വാട്ടർ‌ ടാങ്ക് പരിശോധിക്കുന്നതിനിടെ കാൽ വഴുതി താഴേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ക്വാർട്ടേഴ്സിൽ താമസിക്കുന്ന സബ് ഇൻസ്പെക്ടർ രക്തത്തിൽ കുളിച്ചുകിടക്കുന്ന മുദ്രെയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read Also: റോഡപകടത്തിൽ മരിച്ച പോലീസുകാരന്റെ കണ്ണുകൾ ദാനം ചെയ്ത് കുടുംബം

ആറ് മാസത്തിനുള്ളിൽ വിരമിക്കാനിരുന്ന ഹെഡ് കോൺസ്റ്റബിളിന് ഓദ്യോഗിക രംഗത്തും കുടുംബത്തിലും പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നാണ്  അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്ന് പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷൻ ഓഫീസർ അറിയിച്ചു.

Read More: പൊലീസുകാരന്‍ പാല്‍ പാക്കറ്റുകള്‍ മോഷ്ടിച്ചു; പിടികൂടി സിസിടിവി, വൈറലായി വീഡിയോ

പോക്സോ കേസ്; നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പൊലീസുകാരന് അഞ്ച് വര്‍ഷം കഠിനതടവ്