Asianet News MalayalamAsianet News Malayalam

കൊവിഡ് 19 രോഗി ആണ്‍കുഞ്ഞിനെ പ്രസവിച്ചു; രാജ്യത്ത് ആദ്യം

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ 27കാരിയായ ഗര്‍ഭിണിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
 

coronavirus positive woman delivers healthy baby boy in Delhi
Author
New Delhi, First Published Apr 4, 2020, 10:57 AM IST

ദില്ലി: കൊവിഡ് 19 ബാധിച്ച യുവതി ആണ്‍കുഞ്ഞിനെ പ്രസവിച്ചു. രാജ്യത്ത് ആദ്യമായാണ് കൊവിഡ് രോഗി പ്രസവിക്കുന്നത്. ദില്ലി എയിംസിലായിരുന്നു യുവതിയുടെ പ്രസവം. എയിംസിലെ തന്നെ ഡോക്ടറായ ഭര്‍ത്താവിനും ഇയാളുടെ സഹോദരനും കൊവിഡ് ബാധിച്ചിരുന്നു. എയിംസിലെ ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു യുവതിയുടെ പ്രസവം. 
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കുഞ്ഞിന് ഇതുവരെ രോഗലക്ഷണങ്ങളൊന്നുമില്ല. കുഞ്ഞിനെ ഇതുവരെ പരിശോധനക്ക് വിധേയമാക്കിയിട്ടില്ല. എന്തെങ്കിലും ലക്ഷണം കാണിച്ചാല്‍ മാത്രമേ പരിശോധിക്കൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 

ലോക്ക് ഡൗൺ കാലത്തെ ഇരട്ടക്കുഞ്ഞുങ്ങൾ; കൊവിഡ് എന്നും കൊറോണ എന്നും പേര്!...

10 പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് നേതൃത്വം നല്‍കിയത്. പ്രസവത്തിനായി ഐസൊലേഷന്‍ വാര്‍ഡ് ഓപ്പറേഷന്‍ തിയറ്ററാക്കി മാറ്റുകയായിരുന്നു. കുഞ്ഞിനെ നേരിട്ട് ബന്ധപ്പെടാത്ത രീതിയില്‍ അമ്മയോടൊപ്പമാണ് താമസിപ്പിച്ചിരിക്കുന്നത്. മുലപ്പാലും നല്‍കുന്നുണ്ട്. പ്രസവം വെല്ലുവിളിയായിരുന്നുവെന്ന് യുവതി ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ 27കാരിയായ ഗര്‍ഭിണിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios