ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിനായിരത്തിൽ താഴെ മാത്രം. 29,398 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 97,96,770 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. നിലവിൽ 3,63,749 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്.

കൊവിഡ് ബാധിച്ച് 414 പേർ ഇന്നലെ മരിച്ചു. ഇതോടെ, ആകെ കൊവിഡ് മരണം 1,42,186 ആയി. ഇന്നലെ 37,528 പേർക്ക് രോഗമുക്തി നേടാൻ കഴിഞ്ഞു. ഇതുവരെ 92,90,834 പേർക്കാണ് രോഗമുക്തി നേടാനായത്. സിംഗു അതിര്‍ത്തിയില്‍ സുരക്ഷ ജോലിയിലുള്ള രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലി പൊലീസിലെ ഡിസിപി, അഡീ. ഡിസിപി എന്നിവർക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്.