24 മണിക്കൂറിനിടെ 391 പേർകൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,40,573 ആയി. 3,96,729 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 32,981 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 96, 77, 203 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 391 പേർകൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,40,573 ആയി. 3,96,729 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. അതേ സമയം 91,39,901 പേർ രോഗമുക്തി നേടിയത് ആശ്വാസകരമാണ്.

Scroll to load tweet…

അതിനിടെ, ഓക്സ്ഫഡ് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സെറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ നൽകി. വാക്സിൻ അനുമതിക്കായി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകുന്ന ആദ്യ ആദ്യ ഇന്ത്യൻ കമ്പനിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. കൊവിഷീൽഡ് വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം രാജ്യത്ത് പുരോഗമിക്കുന്നതിനിടെയാണ് നടപടി.