നാഷണൽ മെഡിക്കൽ കമ്മീഷൻ അഴിമതിയിൽ സ്വകാര്യ കോളേജുകളുടെ അംഗീകാരം സംബന്ധിച്ച് രാജ്യത്ത് നടന്നത് വമ്പൻ അഴിമതിയെന്ന് സിബിഐ. ആരോഗ്യ മന്ത്രാലയം, എൻ‌എം‌സി യിലെ ഉന്നതർ ഉൾപ്പെടെ 34 പേർക്കെതിരെ കേസെടുത്തു.

ദില്ലി: നാഷണൽ മെഡിക്കൽ കമ്മീഷൻ അഴിമതിയിൽ സ്വകാര്യ കോളേജുകളുടെ അംഗീകാരം സംബന്ധിച്ച് രാജ്യത്ത് നടന്നത് വമ്പൻ അഴിമതിയെന്ന് സിബിഐ. ആരോഗ്യ മന്ത്രാലയം, എൻ‌എം‌സി യിലെ ഉന്നതർ ഉൾപ്പെടെ 34 പേർക്കെതിരെ കേസെടുത്തു. ഇതുവരെ എട്ട് പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. സീറ്റുകൾ അനുവദിക്കുന്നത്, വീണ്ടും അംഗീകാരത്തിനുള്ള പരിശോധന ഇതിൽ എല്ലാം വ്യാപക തട്ടിപ്പെന്നും കണ്ടെത്തൽ. അംഗീകാരത്തിനായി വ്യാജ രോഗികൾ, ഡോക്ടമാർ, അടിമുടി തട്ടിപ്പ് നടത്തി കോഴ നൽകി അംഗീകാരം വാങ്ങിയതായും കണ്ടെത്തൽ. കഴിഞ്ഞ ദിവസം 40 ഇടങ്ങളിലായി സിബിഐ പരിശോധന നടത്തിയിരുന്നു. ടിസ് ചാൻസലർ ഡിപി സിങ് ഉൾപ്പെടെ പ്രതിചേർക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്.

Add Asianetnews as a Preferred SourcegooglePreferred