Asianet News MalayalamAsianet News Malayalam

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം ഭാര്യയെ കുത്തിക്കൊന്ന് യുവാവ്; ഗുരുതരമായി പരിക്കേറ്റ ഭർത്താവും മരിച്ചു

വിവാഹ ഹാളിലെ ചടങ്ങുകൾക്ക് ശേഷം ഭാര്യയെ യുവാവിന്റെ അമ്മാവന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. അവിടെ വെച്ചായിരുന്നു ആക്രമണം.

couple clash hours after marriage husband kills wife with knife and he succumbed later due to injuries
Author
First Published Aug 8, 2024, 5:53 PM IST | Last Updated Aug 8, 2024, 5:53 PM IST


ബംഗളുരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കം ഭാര്യയും ഭർത്താവും തമ്മിലടിച്ചു. ഭർത്താവിന്റെ ആക്രമണത്തിൽ ഗുതുരമായി പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച ഭർത്താവ് ചികിത്സയിലിരിക്കെ പിന്നീട് മരിക്കുകയും ചെയ്തു. കർണാടകയിലെ കോലാർ ജില്ലയിൽ ഇന്നലെയാണ് സംഭവം നടന്നത്. 19 വയസുകാരിയായ ലിഖിതയും 27കാരനായ നവീനുമാണ് മരിച്ചത്.

ബുധനാഴ്ച രാവിലെയായിരുന്നു കോലാർ ഗോൾഡ് ഫീൽഡിലുള്ള (കെ.ജി.എഫ്) ഒരു ഹാളിൽ വെച്ച് ഇവരുടെ വിവാഹം. ഇരുവരും ബന്ധുക്കൾക്കൊപ്പം ഏതാനും മണിക്കൂറുകൾ അവിടെ ചെലവഴിച്ച ശേഷം പിന്നീട് നവീൻ, ലിഖിതയെയും അവരുടെ ബന്ധുക്കളെയും തന്റെ അമ്മാവന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഇവർ ഭക്ഷണം കഴിച്ച ശേഷം നവീനും ലിഖിതയും ആ വീട്ടിലെ ഒരു മുറിയിൽ കയറി. അകത്തു നിന്ന് വാതിലടച്ച് അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ അകത്തുനിന്ന് ഇരുവരുടെയും നിലവിളി ഉയർന്നു.

ബന്ധുക്കൾ ഓടിയെത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ജനലിലൂടെ നോക്കിയപ്പോൾ നവീൻ കത്തികൊണ്ട് ലിഖിതയെ ആക്രമിക്കുന്നതാണ് കണ്ടത്. ഏറെനേരം പരിശ്രമിച്ചാണ് വാതിൽ തകർത്ത് ബന്ധുക്കൾക്ക് അകത്ത് കടക്കാനായത്. അപ്പോഴേക്കും ലിഖിത രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. നവീന്റെ ശരീരത്തിലും കാര്യമായ പരിക്കുകളുണ്ടായിരുന്നു. ആംബുലൻസ് വിളിച്ചെങ്കിലും എത്താൻ വൈകിയത് കാരണം ബന്ധുക്കൾ ഒരു ഓട്ടോറിക്ഷയിൽ ഇരുവരെയും കയറ്റി ആശുപത്രിയിൽ എത്തിച്ചു. 

എന്നാൽ ഇതിനോടകം തന്നെ ലിഖിതയുടെ മരണം സംഭവിച്ചുകഴിഞ്ഞതായി ഡോക്ടർമാർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ നവീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ നൽകിയെങ്കിലും വ്യാഴാഴ്ച മരണപ്പെടുകയായിരുന്നു. മരണത്തിലേക്ക് നയിച്ച കാരണങ്ങളെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറ‌ഞ്ഞു. ബന്ധുവീട്ടിൽ വെച്ച് നവീന് കത്തി എങ്ങനെ ലഭിച്ചുവെന്ന കാര്യത്തിലും വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും ഇക്കാര്യത്തിൽ ഒന്നും അറിയില്ലെന്നാണ് പൊലീസിനോട് പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios