'അഴിമതിക്കാരനായ ലിംഗായത്ത് മുഖ്യമന്ത്രി' എന്ന സിദ്ധരാമയ്യയുടെ പരാമർശത്തിനെതിരെ ലിംഗായത്ത് സമുദായത്തിലെ രണ്ട് പേർ നൽകിയ മാനനഷ്ടക്കേസാണ് പ്രത്യേക കോടതി തള്ളിയത്

ബെംഗളുരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോടതിയിൽ നിന്ന് ആശ്വാസ വാർത്ത. സിദ്ധരാമയ്യക്കെതിരായ മാനനഷ്ടക്കേസ് പ്രത്യേക കോടതി തള്ളിക്കളഞ്ഞു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈക്കെതിരെ നടത്തിയ പരാമർശം ചൂണ്ടികാട്ടിയുള്ള മാനനഷ്ടക്കേസാണ് കോടതി തള്ളിക്കളഞ്ഞത്. 'അഴിമതിക്കാരനായ ലിംഗായത്ത് മുഖ്യമന്ത്രി' എന്ന സിദ്ധരാമയ്യയുടെ പരാമർശത്തിനെതിരെ ലിംഗായത്ത് സമുദായത്തിലെ രണ്ട് പേർ നൽകിയ മാനനഷ്ടക്കേസാണ് പ്രത്യേക കോടതി തള്ളിയത്.

ചരിത്രത്തിൽ ആദ്യം! കാലിക്കറ്റ് സർവകലാശാലയിൽ പുതു ചരിത്രമെഴുതി ഡോ. ആബിദ ഫാറൂഖി

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ലിംഗായത്ത് മുഖ്യമന്ത്രിയുണ്ടാകുമോ എന്ന ചോദ്യത്തിന് ബസവരാജ് ബൊമ്മൈ അഴിമതിക്കാരനല്ലേ എന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് സിദ്ധരാമയ്യ മറുപടി നൽകിയത്. ഈ പരാമർശം ലിംഗായത്ത് സമൂഹത്തിന് അപമാനമെന്ന് കാട്ടിയായിരുന്നു രണ്ട് പേ‍ർ ചേർന്ന് മാനനഷ്ടക്കേസ് നൽകിയത്. എന്നാൽ ബെംഗളുരു അഡീ. ചീഫ് മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതി കേസിൽ വാദം കേൾക്കാതെ തള്ളുകയായിരുന്നു.

അതേസമയം ക‍ർണാടകത്തിൽ അധികാരത്തിലേറിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് വാഗ്ധാനങ്ങൾ നടപ്പിലാക്കുന്ന നിര്‍ണായക നടപടികളിലേക്ക് സിദ്ധരാമയ്യ സർക്കാർ കടന്നുകഴിഞ്ഞു. കർണാടകയിൽ കോൺ​ഗ്രസിന്റെ പ്രധാന വാ​ഗ്ദാനമായ സ്ത്രീകൾക്ക് സൗജന്യയാത്ര പദ്ധതിയായ ശക്തി യോചനെയുടെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസമാണ് നിർവഹിച്ചത്. സിദ്ധരാമയ്യ ബസ് കണ്ടക്ടറുടെ വേഷത്തിലെത്തി സ്ത്രീകൾക്ക് ടിക്കറ്റ് മുറിച്ച് നൽകിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാ​ഗ്ദാനങ്ങളിലൊന്നായിരുന്നു ശക്തി പദ്ധതി. ഉദ്ഘാടനത്തിന്റെ ഭാ​ഗമായി മുഖ്യമന്ത്രി ബി എം ടി സി ബസിൽ യാത്ര ചെയ്യുകയും സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പരിപാടിയിൽ പങ്കെടുത്തു. മന്ത്രിമാരും നിയമസഭാംഗങ്ങളും അതത് ജില്ലകളിലെയും നിയോജക മണ്ഡലങ്ങളിലെയും സർവീസുകൾ ഒരേസമയം ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player