അബൂബക്കറിന്‍റെ ജാമ്യാപേക്ഷ നിരസിച്ചാണ് ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. നിലവിൽ തീഹാർ ജയിയിലാണ്.
ദില്ലി: തിഹാർ ജയിലിൽ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപക നേതാവ് ഇ. അബൂബക്കറിനെ എയിംസിലേക്ക് മാറ്റും. ദില്ലി എൻ ഐ എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. അബൂബക്കറിന്‍റെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് എയിംസിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്. അർബുദം, പാർകിൻസൺസ് രോഗങ്ങൾ ബാധിച്ച അബൂബക്കർ 54 ദിവസമായി ജയിലിലാണ്. ആദ്യ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അർബുദത്തിനും പാർക്കിൻസൺസിനും അടിയന്തര വൈദ്യചികിത്സ ലഭ്യമാക്കാൻ ഇടക്കാല ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും അപേക്ഷ നൽകിയിരുന്നത്.
