Asianet News MalayalamAsianet News Malayalam

കോടനാട് എസ്റ്റേറ്റ് കൊലപാതക കേസ്; പുനരന്വേഷണത്തിന് സ്റ്റേ ഇല്ല, എഐഎഡിഎംകെയുടെ ഹര്‍ജി തള്ളി

2017 ഏപ്രിലിലാണ് ജയലളിതയുടെ കൊടനാട് എസ്റ്റേറ്റ് ബംഗ്ലാവിൽ കവർച്ചാ സംഘം അതിക്രമിച്ച് കയറി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയത്.

court refuses to stay reinvestigation on kodanad estate murder
Author
Chennai, First Published Aug 27, 2021, 2:41 PM IST

ചെന്നൈ: തമിഴ്‍നാട് മുൻ മുഖ്യമന്ത്രി ജലയളിതയുടെ എസ്റ്റേറ്റിൽ നടന്ന കൊലപാതക കേസിലെ പുനരന്വേഷണത്തിന് സ്റ്റേ ഇല്ല. സ്റ്റേ ആവശ്യപ്പെട്ട് എഐഎഡിഎംകെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കുറ്റപത്രം സമർപ്പിച്ചാലും യഥാർത്ഥ കുറ്റവാളിയെ കണ്ടെത്താൻ അന്വേഷണം നടത്താമെന്ന് ജസ്റ്റിസ് എം നിർമൽ കുമാർ വിധിയിൽ പറഞ്ഞു.

2017 ഏപ്രിലിലാണ് ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് ബംഗ്ലാവിൽ കവർച്ചാ സംഘം അതിക്രമിച്ച് കയറി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയത്. നാല് വർഷങ്ങൾക്ക് ശേഷം മുഖ്യപ്രതി കാറപകടത്തിൽ കൊല്ലപ്പെട്ടു. ഈ സംഭവങ്ങളിൽ ഡിഎംകെ സർക്കാർ പുനരന്വേഷണം പ്രഖ്യാപിച്ചതോടെ കലങ്ങി മറിയുകയാണ് തമിഴ്നാട് രാഷ്ട്രീയം. 

കേസിലെ രണ്ടാം പ്രതി തൃശ്ശൂര്‍ സ്വദേശി സയനെ നീലഗിരി എസ്പി മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴിയിൽ തന്‍റെ പേരുമുണ്ടെന്ന സൂചന കിട്ടിയതോടെ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പ്രതിഷേധവുമായിറങ്ങി. പ്രതിയുടെ രഹസ്യമൊഴിയിൽ പ്രതിപക്ഷ നേതാക്കളുടെ പേര് ചേർത്ത് പകപോക്കുകയാണ് ഡിഎംകെയെന്നാണ് എഐഎഡിഎംകെയുടെ ആരോപണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios