ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ പത്ത് മലേഷ്യൻ സ്വദേശികളെ ക്വാറൻ്റൈനിലാക്കി. ദുരിതാശ്വാസ സാധനങ്ങൾ കൊണ്ടു പോകുന്ന പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കവേയാണ് ഇവരെ പിടികൂടിയത്.  ചെന്നൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലിടുത്തവരെ പൊലീസിന് കൈമാറിയിരുന്നു. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണ് ഇവരെന്നാണ് വിവരം.