ലക്‌നൗ: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച ഇടങ്ങളില്‍ പോയിട്ടില്ലാത്ത 33കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ചവരില്‍നിന്നുള്ള നേരിട്ടുള്ള ബന്ധത്തിലൂടെയാണ് രോഗം വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ 37 പേര്‍ക്കൊപ്പം മെക്കയില്‍ നിന്ന് എത്തിയ 45 കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഉത്തര്‍പ്രദേശില്‍ 34 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ച സംസ്ഥാനങ്ങളിലൊന്നായി ഉത്തര്‍പ്രദേശും.  രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.