ദില്ലി: രാജ്യത്ത് കോവിഡ് 19 വൈറസ് രോഗം ബാധിച്ചുള്ള  മരണം 17 ആയി. ഇതുവരെ 724 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 66 പേര്‍ക്ക് രോഗം ഭേദമായി. 88 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതേസമയം സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. മഹാരാഷ്ട്രയിൽ ഇന്ന് 5 പേര്‍ക്കും രാജസ്ഥാനിൽ ഇന്ന് രണ്ടു പേർക്ക് കൂടിയും കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് സമൂഹ വ്യാപനം തടയുന്നതിനായി ജനത്ത ജാഗ്രത തുടരുകയാണ്.  

കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ 6000 തടവുകാർക്ക് പരോൾ  നല്‍കാന്‍ പഞ്ചാബ് സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. ഏഴു വർഷത്തില്‍ താഴെ ശിക്ഷാ കാലാവധിയുള്ള തടവുകാർക്കാണ് പരോൾ നല്‍കുന്നത്. നേരത്തെ ചണ്ഡിഗഡിലെ ഒരു ക്രിക്കറ്റ്  സ്റ്റേഡിയവും സ്പോർട്സ് അക്കാദമിയും താല്‍ക്കാലിക ജയിലാക്കി മാറ്റാൻ പഞ്ചാബ് സർക്കാർ തീരുമാനമെടുത്തിരുന്നു.  കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ റിസര്‍വ്വ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ കുറച്ചു. റിപ്പോ നിരക്ക് 0.75 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 0.90 ശതമാനവുമാണ് കുറച്ചത്. ഭവന വാഹന വായ്പാ പലിശ നിരക്കുകൾ കുറയും. ബാങ്കുകളെ ശക്തിപ്പെടുത്തണമെന്നാണ് ആർബിഐ പ്രഖ്യാപനം. 

കൊവിഡ് LIVE: രാജ്യത്ത് 724 രോഗബാധിതർ; കൊല്ലം സബ് കളക്ടർക്കെതിരെ കേസ്; അമേരിക്കയിൽ സ്ഥിതി ഗുരുതരം

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക