വിശാഖപട്ടണം: രാജ്യത്തെ സുരക്ഷാ വിഭാഗങ്ങൾക്ക് എതിരെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് മാവോയിസ്റ്റ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സിപിഐ മാവോയിസ്റ്റ്, മാൽക്കൻഗിരി-കൊറാപുട്- വിശാഖ ഡിവിഷണൽ കമ്മിറ്റി സെക്രട്ടറി കൈലാസത്തിന്റെ പേരിലുള്ള പ്രസ്താവനയാണ് പുറത്തുവന്നിരിക്കുന്നത്.

Read more at: അന്ന് പരിഹസിച്ചു, ഇന്ന് ലോകം എന്‍റെ ശ്ലോകത്തിന് പിന്നാലെ; കേന്ദ്രമന്ത്രി...

തെലുഗ് ഭാഷയിൽ എഴുതിയ കുറിപ്പ് മാധ്യമങ്ങൾക്ക് വിതരണം ചെയ്തു. സിപിഐ മാവോയിസ്റ്റ്, പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി, മറ്റ് വിഭാഗങ്ങൾ എന്നിവയിൽ നിന്നൊന്നും സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം സുരക്ഷാ സേന ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വെടിനിർത്തലിന് സർക്കാരിന്റെ മറുപടിയും ഇവർ തേടിയിട്ടുണ്ട്.

ആരാണ് കൊറോണ വൈറസ് പടർത്തിയതെന്ന് ചിന്തിക്കാൻ ജനങ്ങളോട് കൈലാസം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികൾ രോഗവ്യാപനം തടയാൻ ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Read more at: മുംബൈയിലെ ആശുപത്രിയിൽ കൂട്ടത്തോടെ ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ് ബാധ, ആശങ്ക ...

വിശാഖപട്ടണത്ത് ചിലയിടത്ത് പതിച്ച പോസ്റ്ററുകളിൽ ജനങ്ങളോട് നിരന്തരം സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ കഴുകാൻ മാവോയിസ്റ്റുകൾ ആവശ്യപ്പെടുന്നു. മാസ്ക് ധരിക്കാൻ പരമാവധി ശ്രമിക്കണമെന്നും പോസ്റ്ററിലുണ്ട്. വിവാഹം അടക്കമുള്ള ചടങ്ങുകൾ ഒഴിവാക്കണം. സാമൂഹ്യ അഖലം പാലിക്കണം. ചുമ, ജലദോഷം, പനി തുടങ്ങിയ എന്തെങ്കിലും രോഗലക്ഷണം കാണുന്നുണ്ടെങ്കിൽ ഡോക്ടറെ കാണണം. തുറസായ സ്ഥലത്ത് തുപ്പരുത്, ഗ്രാമങ്ങളിൽ ശുചിത്വം പാലിക്കണം, വെള്ളം തിളപ്പിച്ച് മാത്രമേ കുടിക്കാവൂ തുടങ്ങിയ നിർദ്ദേശങ്ങളും പോസ്റ്ററുകളിലുണ്ട്.

ആന്ധ്രപ്രദേശിൽ കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി ഇന്ന് മരിച്ചു. തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് കൂടുതൽ പേർ മടങ്ങിയെത്തിയ കുർണൂലിൽ മാത്രം 55 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. നിസാമുദീൻ ബന്ധമുളള മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കി. അതേസമയം കൊവിഡ് പശ്ചാലത്തിൽ വെടിനി‍ർത്തൽ പ്രഖ്യാപിച്ച് മാവോയിസ്റ്റുകൾ പ്രസ്താവനയിറക്കി.

തമിഴ്നാടിന് സമാനമായി ആന്ധ്രയിലും തെലങ്കാനയിലും കൊവിഡ് കേസുകളിൽ കാര്യമായ വർധനയുണ്ട്. ആന്ധ്രയിൽ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 76 കേസുകളാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. തീരമേഖലയായ മച്ച്ലിപട്ടണത്തും രോഗം സ്ഥിരീകരിച്ചു.

മുഴുവൻജില്ലകളിലും ലാബുകൾ തുടങ്ങാൻ ആന്ധ്ര സർക്കാർ തീരുമാനിച്ചു. 62 പേർ കൂടി കൊവിഡ് ബാധിതരായ തെലങ്കാനയിൽ ആകെ രോഗികൾ മുന്നൂറ് കടന്നു. 32 പേർക്ക് രോഗം ഭേദമായി. ഹൈദരാബാദിൽ മാത്രം ഇന്നലെ 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിസാമുദീനിൽ നിന്നെത്തിയ മുഴുവൻ പേരെയും കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 

സാമൂഹികവ്യാപനത്തിലേക്ക് കടന്നാൽ സ്വീകരിക്കേണ്ട പ്രത്യേക മാർഗരേഖ കർണാടക സർക്കാർ തയ്യാറാക്കി. വടക്കൻ കർണാടകത്തിൽ തബ്‍ലീഗ് സമ്മേളത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരെ ഇനിയും കണ്ടെത്താനുണ്ട്. അതേ സമയം കൊവിഡിന്‍റെ പശ്ചാലത്തലത്തിൽ ആക്രമണങ്ങൾക്ക് ഇല്ലെന്നാണ് മാവോയിസ്റ്റുകളുടെ നിലപാട്. വെടിനിർത്തൽ പ്രഖ്യാപിച്ച് സിപിഐ മാവോയിസ്റ്റ് ആന്ധ്ര-ഒഡീഷ ഘടകത്തിന്‍റേതായാണ് വാർത്താക്കുറിപ്പിറങ്ങിയത്.