ബെംഗളുരു: കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന രോഗികള്‍ സുഖം പ്രാപിച്ച് മടങ്ങുമ്‌പോള്‍ കയ്യടികളോടെ യാത്രയയപ്പ് നല്‍കി ഡോക്ടര്‍മാര്‍. ബെംഗളുരുവില്‍നിന്നാണ് മനോഹരമായ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

20 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് രോഗമുക്തനായി മടങ്ങുമ്‌പോഴാണ് ഡോക്ടര്‍മാര്‍ ചേര്‍ന്ന് കയ്യടിക്കുന്നത്. കെ ജി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും ചേര്‍ന്നാണ് ഇത്രയും ഹൃദ്യമായ യാത്രയയപ്പ് നല്‍കിയിരിക്കുന്നത്. എല്ലാവരും മാസ്‌ക് ധരിച്ചിട്ടുണ്ട്. ഒരാള്‍ യുവാവിന് പൂക്കള്‍ നല്‍കുന്നു. 

അവസാനത്തെ രണ്ട് പരിശോധനാ ഫലവും നെഗറ്റീവ് ആയതോടെ ശനിയാഴ്ച ഇയാള്‍ ആശുപത്രി വിട്ടു. രണ്ടാഴ്ച കൂടി ഹോം ക്വാറന്റൈനില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.