ബംഗലൂരു: കൊവിഡ് 19 രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി കര്‍ണാകടക. മാര്‍ച്ച് ഇരുപത് വരെ കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താനാണ് തീരുമാനം. തിയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ഓഡിറ്റോറിയം എന്നിവയെല്ലാം  അടച്ചിടും. വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവെക്കണമെന്നും മുഖ്യമന്ത്രി യെദിയൂരപ്പ നിര്‍ദ്ദേശം നൽകി. കായിക മത്സരങ്ങളും നടത്തേണ്ടതില്ലെന്നാണ് തീരുമാനം. 

ഐടി കമ്പനികളുടെ കാര്യത്തിലും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.  ഐടി ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെ എന്നാണ് സര്‍ക്കാര് തീരുമാനം. ഐടി കമ്പനികൾക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്. 

ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണം.  ആളുകൂടുന്ന ഇടങ്ങളിലെല്ലാം മുൻകരുതൽ ശക്തമാക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാനപങ്ങൾ പതിനഞ്ച് ദിവസത്തേക്ക് അടച്ചിട്ടു. സര്‍വ്വകലാശാലകൾക്കും അവധി നൽകിയിട്ടുണ്ട്. 

തുടര്‍ന്ന് വായിക്കാം: കോവിഡ് വൈറസില്‍ രാജ്യത്തെ ആദ്യത്തെ മരണം: ആശങ്കയോടെ കര്‍ണാടകയും തെലങ്കാനയും...

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക