ബെംഗളുരു: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നുവെന്ന് അറിയിക്കുന്ന സ്റ്റാമ്പ് പതിച്ച ആളുകളെ പുറത്തുകണ്ടാല്‍ അറസ്റ്റ് ചെയ്യുമെന്ന് ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍. പൊതു സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറസ്റ്റ് ചെയ്യും. 5000 പേരാണ് ഹോം ക്വാറന്റൈന്‍ സ്റ്റാമ്പ് പതിച്ച് വീട്ടില്‍ ഇരിക്കുന്നത്. ഇവര്‍ വീട്ടില്‍ തന്നെ കഴിയുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും കമ്മീഷണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞു. 

''സ്റ്റാമ്പ് പതിപ്പിച്ച ചിലര്‍ നഗരത്തിലിറങ്ങിയിട്ടുണ്ടെന്ന് എനിക്ക് സന്ദേശങ്ങള്‍ ലഭിച്ചു. അവരെ ബസിലും റെസ്റ്റോറന്റുകളിലും കണ്ടുവെന്നാണ് അറിഞ്ഞത്. ദയവായി 100 ല്‍ വിളിക്കുക, ഇ്തതരക്കാരെ പിടികൂടും. അറസ്റ്റ് ചെയ്യും. സര്‍്ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റും. '' റാവു പറഞ്ഞു. 

വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ 14 ദിവസം കഴിയാതെ പുറത്തിറങ്ങാന്‍ പാടില്ല. ഇത്തരക്കാരുടെ ഇടത് കയ്യിന് പുറകിലാണ് സ്റ്റാമ്പ് ചെയ്യുന്നത്. ഞായറാഴ്ച ആറ് പുതിയ കൊവിഡ് കേസുകളാണ് ബെംഗളുരുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.