Asianet News MalayalamAsianet News Malayalam

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗത്തിന് കാരണം ഇരട്ട ജനിതക മാറ്റം: കേന്ദ്ര ആരോഗ്യമന്ത്രാലയം

അതിവേഗമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വ‍ർധിക്കുന്നത്. സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കനുസരിച്ച് ഇന്ന് പ്രതിദിന വർധന നാല് ലക്ഷം കടക്കും. പ്രതിദിന മരണങ്ങളും നാലായിരത്തോട് അടുക്കുകയാണ്. 

covid 19 India Central health ministry attributes second wave to double mutation variant
Author
Delhi, First Published May 6, 2021, 9:50 AM IST

ദില്ലി: കൊറോണ വൈറസിന് സംഭവിച്ച ഇരട്ട ജനിതകമാറ്റമാണ് രണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബി. 1. 617 എന്ന വൈറസ് വകഭേദമാണ് രോഗവ്യാപനം അതിതീവ്രമാക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജനിതകമാറ്റവും, രണ്ടാം തരംഗവും തമ്മിൽ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്നായിരുന്നു മുൻ നിലപാട്. അതിവേഗമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വ‍ർധിക്കുന്നത്. സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കനുസരിച്ച് ഇന്ന് പ്രതിദിന വർധന നാല് ലക്ഷം കടക്കും. പ്രതിദിന മരണങ്ങളും നാലായിരത്തോട് അടുക്കുകയാണ്. 

 

Follow Us:
Download App:
  • android
  • ios