10:57 PM (IST) Apr 08

അമേരിക്കയില്‍ ഇന്നും 1300 ലധികം മരണം

അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക കൊവിഡ് മരണത്തില്‍ ഇന്നും ഞെട്ടി. തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരത്തി മുന്നൂറിലധികം ജീവനുകളാണ് ഇവിടെ നഷ്ടമായത്. ഇന്ന് 11 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 1373 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ പതിനാലായിരത്തി ഇരുന്നൂറ് പിന്നിട്ടിട്ടുണ്ട്. പതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം നാല് ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്.

10:47 PM (IST) Apr 08

കൊവിഡ് മരണം 87000 കടന്നു

കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം 87000 കടന്നു.14 ലക്ഷത്തി എഴുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തി പതിനാറായിരത്തിലധികം പേര്‍ക്കാണ് രോഗം ഭേദമായത്.

10:22 PM (IST) Apr 08

കൊവിഡ്: ഏപ്രില്‍ 10 മുതല്‍ മസ്‌കറ്റ് ഗവര്‍ണറേറ്റ് അടച്ചിടും

കൊവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 10 മുതല്‍ മസ്‌കറ്റ് ഗവര്ണറേറ്റ് പൂര്‍ണമായും അടച്ചിടും. ഗവര്‍ണറേറ്റില്‍ കര്‍ക്കശമായ സഞ്ചാര നിയന്ത്രണം നടപ്പില്‍ വരും. ഏപ്രില്‍ 10 വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ ഏപ്രില്‍ 22 ബുധനാഴ്ച രാവിലെ പത്ത് മണി വരെയാണ് അടച്ചിടുക. മസ്‌കറ്റ് ഗവര്ണറേറ്റ് അടച്ചിടാന്‍ സുപ്രിം കമ്മറ്റി, ഒമാന്‍ സായുധസേനക്കും റോയല്‍ ഒമാന്‍ പൊലിസിനും നിര്‍ദേശം നല്‍കി.

09:56 PM (IST) Apr 08

തമിഴ്‌നാട്ടില്‍ ഗുരുതര വീഴ്ച; കൊവിഡ് ചികിത്സയിലിരിക്കുന്ന നാല് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് പേരെ രോഗം ഭേദമാകാതെ ഡിസ്ചാര്‍ജ്ജ് ചെയ്തു. വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. മൂന്ന് രോഗികളെ പോലീസ് കണ്ടെത്തി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

ദില്ലിയിൽ നിന്നെത്തിയ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടെത്താനായില്ല. ഇയാളെ കണ്ടുപിടിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. 26 പേരെ ഒരുമിച്ച് ഡിസ്ചാർജ് ചെയ്തപ്പോൾ സംഭവിച്ച വീഴ്ചയെന്ന് ആശുപത്രി അധികൃതർ.

09:24 PM (IST) Apr 08

മൂന്നാറിൽ സമ്പൂർണ ലോക്ക് ഡൗൺ

നിരോധാനാജ്ഞ ലംഘിക്കുന്നത് പതിവായതോടെ മൂന്നാറില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഏഴു ദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് അവശ്യസാധനങ്ങൾ വാങ്ങണം. പെട്രോൾ പമ്പ് , മെഡിക്കൽ സ്‌റ്റോർ എന്നിവ മാത്രം തുറക്കും. കുട്ടികൾ പുറത്തിറങ്ങിയാൽ മാതാപിതാക്കൾക്കെതിരെ കേസ് എടുക്കും.

09:08 PM (IST) Apr 08

പരിശോധന നടത്തുന്നില്ല; മംഗളൂരുവിലെത്തിയ മറ്റൊരു രോഗിയും മടങ്ങി

ഡോക്ടര്‍മാര്‍ പരിശോധന നടത്താത്തതിനെ തുടര്‍ന്ന് പയ്യന്നൂർ മാട്ടൂലിൽ നിന്നും ചികിത്സക്കായി മംഗളൂരുവിലേക്ക് പോയ യുവതി മടങ്ങി. മതിയായ പ്രാഥമിക സൗകര്യം പോലും ആശുപത്രി അധികൃതർ നൽകുന്നില്ലെന്ന് യുവതി പറഞ്ഞു. ഇന്ന് മൂന്ന് പേരാണ് കേരളത്തിൽ നിന്നും മെഡിക്കൽ സംഘത്തിന്‍റെ അനുമതിയോടെ മംഗളൂരുവിലേക്ക് പോയത്. ഇതിൽ രണ്ടുപേരാണ് മടങ്ങിയത്.


08:42 PM (IST) Apr 08

കര്‍ണാടകയിലെ കൊവിഡ് ബാധിതരില്ലാത്ത ജില്ലകളിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചേക്കും

കൊവിഡ് ബാധിതരില്ലാത്ത ജില്ലകളിൽ ലോക്ക് ഡൗണ്‍ പിൻവലിക്കാൻ ആലോചിക്കുന്നതായി കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. ഇതിന് കേന്ദ്രത്തിന്‍റെ അനുമതി തേടും. സംസ്ഥാനത്തെ എംഎൽഎമാരുടെ ശമ്പളം മുപ്പത് ശതമാനം കുറച്ചു

08:39 PM (IST) Apr 08

തെലങ്കാനയിൽ 49 പേർക്ക് കൂടി കൊവിഡ്

തെലങ്കാനയില്‍ പുതിയതായി 49 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 453 ആയി. 
ആന്ധ്രാപ്രദേശിലെ അനന്ത്പൂരിൽ രണ്ട് ഡോക്ടർമാർക്കും നാല് നഴ്‌സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. 

08:38 PM (IST) Apr 08

ധാരാവിയിൽ വീണ്ടും കൊവിഡ് മരണം

ധാരാവിയിൽ കൊവിഡ് ബാധിച്ച് 64 കാരന്‍ മരിച്ചു. മുംബൈ കെഇഎം അശുപത്രിയിലാണ് മരണം. ധാരാവിയിൽ മാത്രം 13 പേര്‍ക്കാണ് രോഗം ബാധിച്ചത്. മഹാരാഷ്ട്രയിൽ 1135 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്

07:54 PM (IST) Apr 08

മതവും വിശ്വാസവും നോക്കിയല്ല കൊറോണ പകരുന്നത്: യോഗി

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ സഹകരിക്കണമെന്ന് ഉത്തർപ്രദേശിലെ മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. വീഡിയോ കോൺഫറൻസിം​ഗിലൂടെ മാധ്യമപ്രവർത്തകരുമായി ആശയവിനിമയം നടത്തുന്നതിനിടെ ആയിരുന്നു അഭ്യർത്ഥന. കൊറോണ വൈറസ് അപകടകരമായ സാംക്രമിക രോ​ഗമാണെന്നും മതവും വിശ്വാസവും നോക്കിയല്ല ഈ വൈറസ് പകരുന്നതെന്നും യാതൊരു വിധത്തിലുള്ള വേർതിരിവുമില്ലാതെ ഒറ്റക്കെട്ടായി നിന്ന് ഈ രോ​ഗത്തിനെതിരെ പോരാടണമെന്നും യോ​ഗി പറഞ്ഞു

07:42 PM (IST) Apr 08

തെലങ്കാനയിൽ 49 പേർക്ക് കൂടി കൊവിഡ്

തെലങ്കാനയിൽ 49 പേർക്ക് കൂടി കൊവിഡ്. ആകെ രോഗികൾ 453 ആയി. ആന്ധ്ര പ്രദേശിലെ അനന്ത്പൂരിൽ രണ്ട് ഡോക്ടർമാർക്കും നാല് നഴ്‌സുമാർക്കും കൊവിഡ്

07:41 PM (IST) Apr 08

കർണാടകത്തിൽ കൊവിഡ് മരണം അഞ്ചായി

കർണാടകത്തിൽ കൊവിഡ് മരണം അഞ്ചായി. കലബുറഗിയിൽ 65 കാരൻ മരിച്ചു . കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടും ഇദ്ദേഹത്തെ നിരീക്ഷണത്തിൽ ആക്കാതിരുന്ന സ്വകാര്യ ആശുപത്രിക്കെതിരെ കേസ്.

06:44 PM (IST) Apr 08

അല്ലു അർജുൻ 25 ലക്ഷം കൈമാറി

സിനിമാ താരം അല്ലു അർജുൻ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൈമാറി.

06:33 PM (IST) Apr 08

കലാകാരൻമാർക്കും, തോട്ടം തൊഴിലാളികൾക്കും സഹായം

കലാകാരൻമാർക്ക് ആയിരം രൂപ നിരക്കിൽ രണ്ട് മാസം സഹായം നൽകും, സാംസ്കാരിക പ്രവർത്തന ക്ഷേമ നിധിയിൽ അംഗത്വത്തിന് അപേക്ഷിച്ചവർക്ക് സഹായം. പൊതു സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കശുവണ്ടി തൊഴിലാളികൾക്ക് ആയിരം രൂപയും തോട്ടം തൊഴിലാളികൾക്ക് രണ്ട് മാസം ആയിരം രൂപ വീതവും നൽകും.

06:28 PM (IST) Apr 08

പരീക്ഷയും മൂല്യ നിർണ്ണയവും ഓൺലൈനാക്കുന്നതിനെ കുറിച്ച് പഠിക്കും

സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഇനിയും ബാക്കിയുണ്ട്. കഴിഞ്ഞ പരീക്ഷകളുടെ മൂല്യ നിർണ്ണയവും പൂർത്തിയാക്കേണ്ടതായിട്ടുണ്ട്. ഏതെല്ലാം കോഴ്സുകളും പരീക്ഷാ മൂല്യ നിർണ്ണയവും ഓൺലൈനാക്കാൻ സാധിക്കുമെന്നത് പഠിക്കാൻ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം. 

06:25 PM (IST) Apr 08

'കുരുട്ടു രാഷ്ട്രീയക്കാർ തെറ്റായ പ്രചരണം നടത്തുന്നു'

ചില വക്ര ബുദ്ധികളും അപൂർവ്വം കുരുട്ടു രാഷ്ട്രീയക്കാരും തെറ്റായ പ്രചരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി. അതിഥി തൊഴിലാളികൾക്ക് കൂടുതൽ പരിഗണന എന്ന മട്ടിൽ പ്രചരണം നടത്തുന്നു. 

06:22 PM (IST) Apr 08

സർക്കാർ ഓഫീസുകളുടെ പ്രവർത്തനം തടസപ്പെടരുതെന്ന് മുഖ്യമന്ത്രി

സർക്കാർ ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെടാതെ ജീവനക്കാരെ ക്രമീകരിക്കണമെന്ന് മുഖ്യമന്ത്രി.

06:21 PM (IST) Apr 08

കണ്ണട കടകളും തുറക്കും

കണ്ണട ഷോപ്പുകൾ ആഴ്ചയിൽ ഒരു ദിവസം ഇളവ് നൽകുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി.

06:19 PM (IST) Apr 08

സംസ്ഥാനത്തെ കെട്ടിട നിർമ്മാണ പെർമിറ്റുകൾ നീട്ടും

സംസ്ഥാനത്തെ കെട്ടിട നിർമാണ പെർമിറ്റുകൾ നീട്ടുമെന്ന് മുഖ്യമന്ത്രി. വൃദ്ധ സദനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകും. കൊയ്ത് തടസമില്ലാതെ നടത്താൻ കളക്ടർമാർക്ക് നിർദ്ദേശം. 

06:16 PM (IST) Apr 08

തണ്ണിത്തോട് സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി

തണ്ണിത്തോട് നിരീക്ഷണത്തിൽ ഉള്ള വിദ്യാർത്ഥിനിയുടെ വീടിന് നേരായ അക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി. ഈ രീതി അംഗീകരിക്കാൻ ആകില്ല, ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി.