07:22 PM (IST) Mar 18

ഇന്ന് പുതിയ കേസുകൾ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്നും കൊവിഡ് 19 രോഗ ബാധ ആരിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ 25603 പേരാണ് കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 25363 പേര്‍ വീടുകളിലും 237 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. 4622 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

കൊവിഡ് 19 ; പുതിയ കേസുകൾ ഇന്നുമില്ല, രോഗ പകര്‍ച്ചക്ക് സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി

07:01 PM (IST) Mar 18

കൊവിഡ് 19: കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തുറക്കുമെന്ന പ്രതിരോധ സേനകൾ

കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തുറക്കുമെന്ന പ്രതിരോധ സേനകൾ.
11 കേന്ദ്രങ്ങൾ കൂടി ഉടൻ തുറക്കാനാകും. കൊച്ചിയിലുൾപ്പടെ കൂടുതൽ കേന്ദ്രങ്ങൾ തുറക്കും. നിലവിൽ നാല് ക്വാറന്‍റൈന്‍ കേന്ദ്രങ്ങളാണ് സേന നടത്തുന്നത്.

06:53 PM (IST) Mar 18

തൃശ്ശൂരിൽ പുതുതായി ആർക്കും കൊവിഡ് ഇല്ല

തൃശ്ശൂര്‍ ജില്ലയിൽ 308 പേരുടെ ഫലങ്ങളും നെറ്റീവ്. 35 പേർ ആശുപത്രികളിൽ. 3088 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇനിയുള്ള രണ്ടാഴ്ച നിർണായകമാണ്. ആരാധനാലയങ്ങളിൽ പൂർണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലീം പള്ളികളിൽ വെള്ളിയാഴ്ചത്തെ നമസ്കാരം ഒഴിവാക്കും. ക്രിസ്ത്യൻ ദേവാലയങ്ങളിലും രണ്ടാഴ്ചത്തേയ്ക്ക് പ്രാർഥനകൾ പാടില്ല

06:48 PM (IST) Mar 18

ബെംഗളൂരുവിൽ ഒരാൾക്ക് കൂടി കൊവിഡ്

വീട്ടിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന അമേരിക്കയിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരു നഗരത്തിൽ മാത്രം 11 പേരാണ് കൊവിഡ് ബാധിതർ .

06:45 PM (IST) Mar 18

സംസ്ഥാനാന്തര യാത്രക്കാർക്ക് നിരീക്ഷണം കർശനമാക്കി തമിഴ്നാട് ആരോഗ്യമന്ത്രി

കേരളം കർണാടക മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ യാത്രക്കാരെ എല്ലാം പരിശോധിക്കും. ട്രെയിനുകളിൽ എത്തുന്ന സംസ്ഥാനാന്തര യാത്രക്കാരെ പരിശോധിച്ച ശേഷമേ കടത്തിവിടു. നിരീക്ഷണം കർശനമാക്കാൻ ദൗത്യസംഘത്തെ നിയോഗിച്ചതായും തമിഴ്‍നാട് ആരോഗ്യ മന്ത്രി.

06:38 PM (IST) Mar 18

മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

കൊവിഡ് ബാധയ്ക്ക് വ്യാജചികിത്സ നൽകിയതിന്‍റെ പേരിലാണ് അറസ്റ്റ്. മോഹനൻ വൈദ്യർക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നൽകാനോ ലൈസൻസില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

കൊവിഡിന് വ്യാജ ചികിത്സ: മോഹനൻ വൈദ്യർ അറസ്റ്റിൽ, ജാമ്യവും കിട്ടില്ല...

06:07 PM (IST) Mar 18

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ല

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ല. രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. ബാക്കിയുള്ളവര്‍ വീടുകളിൽ നിരീക്ഷണത്തിൽ തുടരും. 

05:45 PM (IST) Mar 18

കൊവിഡ്; ജമ്മുകശ്‍മീരിലെ ആനന്ദ്നാഗില്‍ നിരോധനാജ്ഞ

ജമ്മുകശ്‍മീരിലെ ആനന്ദ്നാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് നിരോധനാജ്ഞ. ഹരിയാനയിൽ 31 വരെ അംഗൻവാടികൾ അടച്ചിടും

05:42 PM (IST) Mar 18

മലേഷ്യയില്‍ മലയാളികള്‍ കുടുങ്ങികിടക്കുന്നു; ഇന്ത്യയിലേക്കുള്ള അടുത്ത വിമാനം ഏപ്രില്‍ രണ്ടിന്

മലേഷ്യയിലെ ക്വലാലംപൂര്‍ വിമാനത്താവളത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ കുടുങ്ങികിടക്കുന്നു. ഇന്ത്യയിലേക്കുള്ള അടുത്ത വിമാനം ഏപ്രിൽ രണ്ടിന്. വിസാ കാലാവധി തീരാറായ മലയാളികളും സംഘത്തിൽ 

02:57 PM (IST) Mar 18

കോഴിക്കോട് പട്ടാളപ്പള്ളിയിൽ നാളെ മുതൽ നിസ്കാരമില്ല

കോഴിക്കോട് പട്ടാളപള്ളിയിൽ നമസ്കാരം നിർത്തി വെക്കുന്നു. കൊവിഡ് 19 പശ്ചാത്തലത്തിൽ നാളെ മുതൽ നമസ്കാരം നിർത്തിവെക്കാൻ കമ്മിറ്റി തീരുമാനം എടുക്കുകയായിരുന്നു. നാളെ മുതൽ പള്ളി ഗേറ്റ് പൂട്ടിയിടും. ആരേയും പ്രവേശിപ്പിക്കില്ല.

02:56 PM (IST) Mar 18

വൈഷ്ണോ ദേവി ക്ഷേത്രം അടച്ചു

കൊവിഡ് - ജമ്മു കശ്‍മീരിൽ കൂടുതൽ നിയന്ത്രണം. വൈഷ്ണോ ദേവി യാത്ര നിർത്തി വച്ചു. അന്തർ സംസ്ഥാന ബസ്‌ സർവീസും നിർത്തി. 

02:54 PM (IST) Mar 18

ബംഗളൂരുവിൽ രണ്ട് പേർക്ക് കൂടി കൊവിഡ്

ബെംഗളൂരുവിൽ രണ്ട് പേർക്ക് കൂടി കൊവിഡ്. അമേരിക്കയിൽ നിന്നെത്തിയ 56-കാരനാണ് രോഗം സ്ഥിരീകരിച്ചു. സ്പെയിനിൽ നിന്നെത്തിയ 25-കാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത് . കർണാടകത്തിൽ കൊവിഡ് ബാധിച്ചവർ 13. ബെംഗളൂരുവിൽ മാത്രം 10 കേസുകൾ.

02:50 PM (IST) Mar 18

തെലങ്കാനയിൽ നിരീക്ഷണം, ആന്ധ്രയിലും ജാഗ്രത

വിമാനത്താവളങ്ങളിൽ പരിശോധനക്ക് തയ്യാറാവാത്തവർക്ക് എതിരെ കേസെടുക്കുമെന്ന് ആന്ധ്രാ പ്രദേശ് സർക്കാർ. IPC 188 വകുപ്പ് ചുമത്തും. ആറ്‌ മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റം. സർക്കാർ നിർദ്ദേശങ്ങളുമായി സഹകരിക്കാത്തവരെ വീട്ടുതടങ്കലിലാക്കും. തെലങ്കാനയിൽ ഒരാൾക്ക് കൂടി കൊവിഡ്, ബ്രിട്ടനിൽ നിന്നെത്തിയ ആൾക്കാണ് ഹൈദരാബാദിൽ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കൊവിഡ് ബാധിതർ ഇതോടെ ആറ് പേരായി.

02:49 PM (IST) Mar 18

അവധിയിലുള്ള ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണം

02:48 PM (IST) Mar 18

കൂടുതൽ പേരെ തിരികെയെത്തിക്കും

മലേഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഇന്ന് വൈകിട്ട് അഞ്ചിന് തിരിച്ചെത്തിക്കും. എയർ ഏഷ്യ വിമാനത്തിൽ ഇവരെ തിരിച്ചെത്തിക്കും. ഇറാനിൽ നിന്ന് കൂടുതൽ പേരെ ഇന്ന് മടക്കികൊണ്ട് വരും.

02:47 PM (IST) Mar 18

ശ്രീചിത്രയിൽ നിരീക്ഷണം തുടരുന്നു

ശ്രീചിത്രയിൽ കൂടുതൽ ജാഗ്രത. കൂടുതൽ പേർ നിരീക്ഷണത്തിൽ. ആകെ 110 പേർ നിരീക്ഷണത്തിൽ. ഇതിൽ 24 ഹൈ റിസ്ക് വ്യക്തികളാണ്. 

02:46 PM (IST) Mar 18

തിരുവനന്തപുരത്ത് 1200 പേരെ നിരീക്ഷണത്തിലേക്ക് മാറ്റും

കൊവിഡ് 19 ജാഗ്രതയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 1200 പേരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ 50 ബസ്സുകളെത്തിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. പ്രത്യേകം തയ്യാറാക്കിയ കേന്ദ്രങ്ങളിലേക്കാണ്‌ മാറ്റുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഡിഎംഒ ഓഫീസിൽ ചേരുന്നു.

02:21 PM (IST) Mar 18

കൊവിഡ് - കാസർകോട്ടെ വ്യക്തിയുടെ നില തൃപ്തികരം

കാസർകോട്ട് കൊവിഡ് - 19 സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരം. സുഹൃത്തുകളും, ബന്ധുക്കളും ഉൾപ്പടെ 8 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ. ജാഗ്രതാ നിർദേശം ലംഘിച്ച് പൊതു പരിപാടികൾ ജില്ലയിൽ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും കളക്ടർ. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകും. 

02:18 PM (IST) Mar 18

വ്യാജവാർത്ത, വയനാട്ടിൽ കേസ്

വ്യാജവാര്‍ത്തക്കെതിരെ കേസെടുത്തു. വയനാട്ടില്‍ കൊറോണയെന്ന് വ്യാജപ്രചാരണം. കല്‍പ്പറ്റ പൊലീസ് കേസെടുത്തു. കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി.