Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 223 ആയി, രോഗബാധയുള്ള വിദേശികൾ 32

സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫ്രൻസ് നടത്തി സ്ഥിതി വിലയിരുത്തിയിരുന്നു. നിലവിൽ രാജ്യത്ത് കഴിയുന്ന എല്ലാ വിദേശികളുടെയും വീസ കാലാവധി നീട്ടി നല്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്

Covid 19 India patient toll raised to 223 foreigners 32
Author
Delhi, First Published Mar 20, 2020, 6:12 PM IST

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 223 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇവരിൽ 32 പേർ വിദേശികൾ ആണ്. ഇതിന് പിന്നാലെ കേരളത്തിൽ അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നേരത്തെ രോഗബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന് ഒപ്പമുണ്ടായിരുന്ന അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

S. No. Name of State / UT Total Confirmed cases (Indian National) Total Confirmed cases ( Foreign National ) Cured/
Discharged/Migrated
Death
1 Andhra Pradesh 3 0 0 0
2 Chhattisgarh 1 0 0 0
3 Delhi 16 1 5 1
4 Gujarat 5 0 0 0
5 Haryana 3 14 0 0
6 Karnataka 15 0 1 1
7 Kerala 26 2 3 0
8 Maharashtra 49 3 0 1
9 Odisha 2 0 0 0
10 Puducherry 1 0 0 0
11 Punjab 2 0 0 1
12 Rajasthan 15 2 3 0
13 Tamil Nadu 3 0 1 0
14 Telengana 8 9 1 0
15 Union Territory of Chandigarh 1 0 0 0
16 Union Territory of Jammu and Kashmir 4 0 0 0
17 Union Territory of Ladakh 10 0 0 0
18 Uttar Pradesh 22 1 9 0
19 Uttarakhand 3 0 0 0
20 West Bengal 2 0 0 0
Total number of confirmed cases in India 191 32 23 4

ഇവരിൽ ഒരാൾ സ്ത്രീയാണ്. അഞ്ച് പേർക്കും 60 വയസിന് മുകളിലാണ് പ്രായം. ഗുജറാത്തിൽ രണ്ട് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലും ഗുജറാത്തിലും രോഗം സ്ഥിരീകരിച്ചവരുടെ വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് വിവരം.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫ്രൻസ് നടത്തി സ്ഥിതി വിലയിരുത്തിയിരുന്നു. നിലവിൽ രാജ്യത്ത് കഴിയുന്ന എല്ലാ വിദേശികളുടെയും വീസ കാലാവധി നീട്ടി നല്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ 15 വരെയാണ് വിസ നീട്ടി നല്കുന്നത്.

തെലങ്കാനയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ പുതുച്ചേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യാനം മേഖല ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നാല് പേരിൽ കൂടുതൽ കൂട്ടം ചേർന്ന് നിൽക്കുന്നതിനാണ് വിലക്ക്.

മുംബൈയിൽ അവശ്യ സേവനങ്ങൾ ഒഴികെ ബാക്കിയെല്ലാ ഓഫീസുകളും കടകളും വ്യാപാരസ്ഥാപനങ്ങളും മാളുകളും അടയ്ക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉത്തരവിട്ടു. അതേസമയം, പൊതുഗതാഗതം നിർത്തിവയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സചിത്ര വിവരണം കാണാം. ഓരോ സംസ്ഥാനങ്ങളിലെയും കണക്കുകൾ കാണാൻ അതാത് സംസ്ഥാനങ്ങളുടെ മേൽ മൗസ് പോയന്‍റർ വയ്ക്കുക. കണക്കുകൾക്ക് അവലംബം: പ്രസ് ഇൻഫോർമേഷൻ ബ്യൂറോ, ഇന്ത്യൻ കൗൺസിൽ ഫോർ, മെഡിക്കൽ റിസർച്ച്, സംസ്ഥാന ആരോഗ്യവകുപ്പ്.

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Follow Us:
Download App:
  • android
  • ios