ഇന്ന് പുറത്ത് വന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 560 പേര്‍ രോഗബാധിതരായി മരണമടഞ്ഞു 

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 38,079 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ മൂന്ന് കോടിയിലേറെ ആയി. ഔദ്യോഗിക കണക്കുകൾ പ്രകാരം 3,10,64,908 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 560 പേര്‍ രോഗബാധിതരായി മരണമടഞ്ഞതായാണ് ഇന്ന് പുറത്ത് വന്ന ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 4,13,091 പേരാണ് ഇതുവരെ കൊവിഡിന് കീഴടങ്ങിയത്. നിലവില്‍ നാല് ലക്ഷത്തിലധികം പേർ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. അതേസമയം രോഗമുക്തി നിരക്ക് 97.31 ശതമാനമായി ഉയർന്നത് ആശ്വാസകരമാണ്. 

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona