ദില്ലി: ദില്ലിയിൽ ആകെ 27 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തലസ്ഥാന നഗരം പൂർണ്ണമായും അടച്ചിടുമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ എല്ലാ കടകളും അടച്ചിടാൻ നിർദ്ദേശം നൽകുന്നതായി കെജ്രിവാൾ അറിയിച്ചു. ദില്ലിയിലെ 25 ശതമാനം ബസുകൾ മാത്രമായിരിക്കും ഇനി സർവ്വീസ് നടത്തുക. 

ദില്ലിയിലേക്കുള്ള ആഭ്യന്തര വിമാന സർവ്വീസുകൾ ഉൾപ്പെടെ നിർത്തിവയ്ക്കുമെന്നു കെജ്രിവാൾ അറിയിച്ചു. അതിർത്തികൾ അവശ്യസർവ്വീസിനൊഴികെ അടച്ചിടും. ദില്ലിയിൽ മെട്രോ സർവ്വീസുകൾ അടയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു നാളെ പുലർച്ചെ ആറ് മണിമുതലായിരിക്കും നിയന്ത്രണങ്ങൾ നിലവിൽ വരിക.

31 വരെയാണ് നിയന്ത്രണങ്ങൾ നിലനിൽക്കുകയെന്നാണ് അരവിന്ദ് കെജ്രിവാൾ അറിയിച്ചിരിക്കുന്നത്.