ബെംഗളൂരു: കൊവിഡ് സ്ഥിരീകരിച്ച കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ ബെം​ഗളൂരു മണിപാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃത‌ർ അറിയിച്ചു. യെദിയൂരപ്പയുടെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെയും മണിപാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍  ക്വാറന്‍റീനില്‍ പോകണമെന്ന് യെദിയൂരപ്പ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ വിധാൻ സൗധയിലെ ഓഫീസ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ യെദിയൂരപ്പ വീട്ടിൽ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.