06:26 PM (IST) May 03

ദില്ലിയിൽ സർക്കാർ ഓഫീസുകൾ നാളെ മുതൽ തുറക്കും

ദില്ലിയിൽ സർക്കാർ ഓഫീസുകൾ നാളെ മുതൽ തുറക്കും.മെട്രോ അടഞ്ഞു കിടക്കും. സ്വകാര്യ ഓഫീസുകൾ 33% ജീവനക്കാരുമായി തുറക്കാം.
ബസുകൾ ഓടില്ല.

06:16 PM (IST) May 03

42 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ്

ദില്ലി ബിഎസ്‍എഫിൽ 42 ജവാന്മാർക്ക് കൊവിഡ്.

06:15 PM (IST) May 03

കോട്ടയത്തെ 191 കൊവിഡ് സാമ്പിളുകള്‍ നെഗറ്റീവ്

കോട്ടയം ജില്ലയില്‍ ഇന്ന് ലഭിച്ച 191 കൊവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്.

06:14 PM (IST) May 03

ബാങ്കുകൾ നാളെ മുതൽ സാധാരണ പ്രവൃത്തി സമയത്തിലേയ്ക്ക്

സംസ്ഥാനത്തെ ബാങ്കുകൾ നാളെ മുതൽ സാധാരണ പ്രവൃത്തി സമയത്തിലേയ്ക്ക് മടങ്ങുന്നു. റെഡ്, ഓറഞ്ച്, ഗ്രീൻ സോൺ ഭേദമന്യേ രാവിലെ പത്തുമുതൽ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി, സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് പുതിയ അഡ്‌വൈസറി പുറത്തിറക്കി. കണ്ട‍ൈന്‍മെന്‍റ് സോണുകളിൽ ജില്ലാ ഭരണകൂടത്തിൻ്റെ പ്രത്യേക നിർദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകൾ തുറക്കുകയും പ്രവൃത്തിക്കുകയും ചെയ്യുക.

06:01 PM (IST) May 03

എറണാകുളത്ത് രണ്ട് കൊവിഡ് ഹോട്ട്സ്പോട്ടുകൾ; ജില്ല ​ഗ്രീൻസോണിൽ തന്നെ

എറണാകുളം ജില്ലയിൽ രണ്ട് പഞ്ചായത്തുകൾ കൂടി കൊവിഡ് ഹോട്ടസ്പോട്ടുകളായി. എടക്കാട്ടുവയൽ, മഞ്ഞള്ളൂർ പഞ്ചായത്തുകളാണ് പുതിയതായി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.‍ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ എറണാകുളം ജില്ല ​ഗ്രീൻ സോണിൽ തന്നെ തുടരും. എന്നാൽ, മറ്റ് ജില്ലാ അതിർത്തികളോട് ചേർന്ന് കിടക്കുന്നതിനാലാണ് എടക്കാട്ടുവയൽ, മഞ്ഞള്ളൂർ പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചത്

06:00 PM (IST) May 03

ദില്ലിയില്‍ ഒരേ കെട്ടിടത്തിലെ 17 പേർക്കു കൂടി കൊവിഡ്

ദില്ലി കപസേരയിൽ ഒരേ കെട്ടിടത്തിൽ താമസക്കാരായ 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഇതേ കെട്ടിടത്തിൽ 41 പേർക്ക് രോ​ഗം കണ്ടെത്തിയിരുന്നു. മജീദിയ ആശുപത്രിയിൽ കൊവിഡ് രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നിട്ടും നീരീക്ഷണത്തിലാക്കാതെ ജോലി എടുപ്പിച്ച ആരോഗ്യപ്രവർത്തകരിൽ മൂന്ന് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ഒരു ഡോക്ടർക്കും രണ്ട് നഴ്സുമാർക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. 

05:59 PM (IST) May 03

തമിഴ്നാട്ടിൽ മൂന്ന് മലയാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു, ചെന്നൈയിൽ 25 പൊലീസുകാർക്ക് കൊവിഡ്

തമിഴ്നാട്ടിൽ കൊവിഡ് സമസ്ത മേഖലകളിലേക്കും വ്യാപിക്കുന്നു. ചെന്നൈ ന​ഗരത്തിൽ ഇന്ന് 25 പൊലീസുകാ‍ർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അം​ഗങ്ങൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പിതാവിനും 19 വയസുള്ള മകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബത്തിലെ മറ്റു മൂന്ന് അം​ഗങ്ങളെ ക്വാറൻ്റൈനിലാക്കിയിരിക്കുകയാണ്. 

04:59 PM (IST) May 03

സംസ്ഥാനത്ത് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

സംസ്ഥാനത്ത് 4 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.

04:58 PM (IST) May 03

ഇന്ന് പുതിയ രോഗികളില്ല, ഒരാൾക്ക് രോഗമുക്തി

സംസ്ഥാനത്ത് ആശ്വാസത്തിന്‍റെ ദിനം. ഇന്നാര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി. 401 പേരാണ് സംസ്ഥാനത്ത് ഇത് വരെ രോഗമുക്തരായത്. 95 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 

Read more at: കൂടുതല്‍ ആശ്വാസം: ഇന്ന് കൊവിഡ് കേസില്ല, ഒരാള്‍ക്ക് രോഗമുക്തി, ഇനി ചികിത്സയിലുള്ളത് 95 പേര്‍

04:46 PM (IST) May 03

നാട്ടിലേക്ക് മടങ്ങാൻ ലക്ഷങ്ങൾ, വൻ സന്നാഹങ്ങളുമായി കേരളം

നാട്ടിലേക്ക് തിരിച്ചു വരാൻ രാജ്യത്തിനകത്ത് നിന്ന് തന്നെ ഒരു ലക്ഷത്തിലധികം പേരും വിദേശത്ത് നിന്നും അഞ്ച് ലക്ഷം പേരും നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതോടെ സംസ്ഥാനത്ത് വിപുലമായ സന്നാഹങ്ങളൊരുക്കി കാത്തിരിക്കുകയാണ് സർക്കാർ. വൻതോതിൽ സമൂഹവ്യാപനം ഉണ്ടായാൽ പോലും നേരിടാൻ തയാറെടുത്താണ് കേരളം കൊവിഡ് പ്രതിരോധത്തിലെ അടുത്തഘട്ടത്തെ നേരിടാനൊരുങ്ങുന്നത്. ക്വാറൻ്റീൻ കേന്ദ്രങ്ങളായി വീടുകൾ മുതൽ സ്റ്റേഡിയങ്ങൾ വരെയുണ്ട്.

Read more at: നാട്ടിലേക്ക് മടങ്ങാൻ ലക്ഷങ്ങൾ, വൻ സന്നാഹങ്ങളുമായി കേരളം: സ്റ്റേഡിയങ്ങൾ ക്വാറൻ്റൈൻ കേന്ദ്രങ്ങളാകും

04:38 PM (IST) May 03

ചെന്നൈയിൽ 25 പൊലീസുകാർക്ക് കൂടി കൊവിഡ്

ചെന്നൈയിൽ 25 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 

04:18 PM (IST) May 03

മജീദിയ ആശുപത്രിയിൽ മൂന്ന് ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ്

മജീദിയ ആശുപത്രിയിൽ കോവിഡ് രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നിട്ടും നീരീക്ഷണത്തിലാക്കാതെ ജോലി എടുപ്പിച്ച ആരോഗ്യപ്രവർത്തകരിൽ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ഡോക്ടർക്കും രണ്ട് നഴ്സുമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

04:18 PM (IST) May 03

എറണാകുളം ജില്ലയിൽ രണ്ട് പുതിയ ഹോട്സ്പോട്ടുകൾ

എറണാകുളം ജില്ലയിൽ രണ്ട് പുതിയ ഹോട്സ്പോട്ടുകൾ. എടക്കാട്ടുവയൽ, മഞ്ഞള്ളൂർ എന്നീ പഞ്ചായത്തുകൾ ഹോട്സ്പോട്ടുകളാകും. മറ്റ്‌ ജില്ല അതിർത്തിയോടു ചേർന്ന പഞ്ചായത്തുകൾ ആണിവ. പുതിയ കോവിഡ് കേസുകൾ ഇല്ലാത്തതിനാൽ ജില്ല ഗ്രീൻ സോണിൽ തുടരും

04:17 PM (IST) May 03

മുംബൈയിലും പൂനെയിലും മദ്യഷോപ്പുകൾ തുറക്കും

മുംബൈയിലും പൂനെയിലും മദ്യഷോപ്പുകൾ തുറക്കും. അതിതീവ്രബാധിത മേഖലകൾ ഒഴികെയുള്ള ഇടങ്ങളിൽ മദ്യഷോപ്പുകൾ തുറക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു

04:16 PM (IST) May 03

ഇന്നത്തെ ആദ്യ ട്രെയിൻ പുറപ്പെട്ടു

കേരളത്തിൽ നിന്ന് പുറത്തേക്കുള്ള ഇന്നത്തെ ആദ്യ ട്രെയിൻ പുറപ്പെട്ടു. സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്. 1140 പേരാണ് ട്രെയിൽ ഉള്ളത്. ബിഹാറിലെ ബറോണിയിലേക്ക് ആണ് ട്രെയിൻ. മുസാഫർപൂരിലേക്കുള്ള അടുത്ത ട്രെയിൻ വൈകിട്ടോടെ പുറപ്പെടും

04:16 PM (IST) May 03

ദില്ലിയിൽ ഒരു കെട്ടിടത്തിലെ 58 പേർക്ക് കൊവിഡ്

തെക്കൻ പടിഞ്ഞാറൻ ദില്ലിയിലെ കപസേരയിൽ ഒരു കെട്ടിടത്തിൽ താമസിക്കുന്ന 58 പേർക്ക് കൊവിഡ്. നേരത്തെ ഇതേ കെട്ടിടത്തിലെ ഒരാൾക്ക് രോഗം വന്നിരുന്നു . ഇതെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും രോഗബാധിത തരെ കണ്ടെത്തിയത്

04:08 PM (IST) May 03

കോട്ടയം മാർക്കറ്റ് നാളെ തുറക്കും; എല്ലാദിവസവും ശുചീകരണം

നിയന്ത്രിത മേഖല ആയതോടെ അടച്ചിട്ട കോട്ടയം മാർക്കറ്റ് നാളെ തുറക്കും. കർശന നിയന്ത്രണങ്ങളോടെയാണ് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി. മാർക്കറ്റിനുള്ളിലെ ചുമട്ടു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കഴിഞ്ഞ 23ന് മാർക്കറ്റ് പൂർണ്ണമായും അടച്ചിട്ടത്. ലോക്ക് ഡൗണ്‍ സമയത്തും ഏറ്റവും സജീവമായിരുന്ന വ്യാപരകേന്ദ്രമായിരുന്നു കോട്ടയം നഗരത്തിൽ തന്നെയുള്ള മാർക്കറ്റ്. 

04:07 PM (IST) May 03

ഒമാനില്‍ 64 പ്രവാസികള്‍ക്ക് കൂടി കൊവിഡ് ; രോഗബാധിതര്‍ 2500 കടന്നു

ഒമാനില്‍ ഇന്ന് 85 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 64 വിദേശികളും 21 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2568ലെത്തിയെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു. 750 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെയും ഒമാനില്‍ കൊവിഡ് 19 വൈറസ് ബാധ മൂലം പതിനൊന്ന് പേരാണ് മരണപ്പെട്ടിട്ടുള്ളത്. 

04:06 PM (IST) May 03

ചെന്നൈയിൽ രോഗവ്യാപന കേന്ദ്രമായി കോയമ്പേട് മാർക്കറ്റ്

നഗരത്തിൽ ആശങ്ക വർധിപ്പിച്ച് കോയമ്പേട് മാർക്കറ്റിൽ നിന്ന് രോഗ ബാധിതരായവരുടെ എണ്ണം കൂടുന്നു. ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ 151 പേർ രോഗബാധിതരായി എന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്‍റെ ഏറ്റവും പുതിയ കണക്ക്. വെല്ലൂരിൽ മലയാളി ബാങ്ക് ജീവനക്കാരനും ചെന്നൈയിൽ മലയാളി കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. 

03:07 PM (IST) May 03

ദില്ലിയിൽ മദ്യശാലകൾ തുറക്കും

ദില്ലിയിൽ മദ്യശാലകൾ തുറക്കാൻ തീരുമാനം. നാളെ മുതലാണ് രാജ്യതലസ്ഥാനത്ത് മദ്യശാലകൾ തുറക്കുക. 545 കടകളിൽ 450 കടകൾ തുറക്കും. തീവ്രബാധ മേഖലകളിലെ മദ്യശാലകൾ തുറക്കില്ല. മാളുകൾക്കുള്ളിലെ കടകളും തുറക്കില്ല