രാജ്യത്ത് 236 കൊവിഡ് രോഗികള്‍; കേരളത്തില്‍ 12 കേസുകള്‍ കൂടി സ്ഥിരീകരിച്ചു (Live Blog)

covid 19 live updates death toll and updates from india as on 20 march 2020

'ജനതാ കർഫ്യൂ' പ്രഖ്യാപിച്ച് പ്രധാനമന്ത്രി. സാമൂഹ്യവ്യാപനത്തിലേക്ക് കടക്കാതിരിക്കാൻ പൊതുവിടങ്ങൾ അടയ്ക്കുമ്പോഴും സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഇറ്റലിയിലെ മരണനിരക്ക് ഭയാനകം. തത്സമയം. 

10:39 PM IST

കൊവിഡ് ബാധിതരുടെ എണ്ണം 236

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 236
 
9:52 PM IST

തെലങ്കാനയിൽ ഒരാൾക്ക് കൂടി കൊവിഡ്

തെലങ്കാനയിൽ ഒരാൾക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കരിംനഗറിലെത്തിയ 10 അംഗ ഇന്തോനേഷ്യൻ സംഘത്തിലെ 9 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 

9:26 PM IST

ശമ്പളത്തിൽ കുറവ് വരുത്തുമെന്ന് എയർ ഇന്ത്യ

കൊവിഡ് 19നെ തുടർന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പത്ത് ശതമാനം കുറയ്ക്കുമെന്ന് എയർ ഇന്ത്യ. ക്യാബിൻ ക്രൂ ഒഴികെ ഉള്ളവരുടെ ആണ് ശമ്പളം കുറയ്ക്കുക. അടുത്ത 3 മാസത്തേക്കാണ് നടപടി.

9:23 PM IST

ദർശനം നിർത്തി

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നാളെ മുതൽ ദർശനം നിർത്തി. ദർശനം നിയന്ത്രിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 

9:19 PM IST

പത്തോളം എംപിമാർ സ്വയം നിരീക്ഷണത്തിൽ

രാജസ്ഥാൻ എംപി ദുഷ്യന്ത് സിംഗുമായി ഇടപഴകിയ പത്തോളം എംപിമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഉത്തർപ്രദേശിലെ മൂന്നു എംഎൽഎമാരും സ്വയം നിരീക്ഷണത്തിൽ.

9:00 PM IST

മദ്ധ്യപ്രദേശിലും കൊവിഡ് 19

മദ്ധ്യപ്രദേശിലും കൊവിഡ് 19 സ്ഥിരീകരിച്ചു. ജബൽപ്പൂരിലാണ് നാല് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 

9:00 PM IST

എല്ലാ യാത്രക്കാരെയും പരിശോധിക്കും

യുഎസ്, യുകെ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് വരുന്ന എല്ലാവരെയും പരിശോധിക്കുവാൻ തീരുമാനം.

9:00 PM IST

തിരുവനന്തപുരത്ത് ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണം

കോവിഡ്-19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പൊതുസ്ഥലങ്ങളിലും സ്വകാര്യയിടങ്ങളിലും ജനങ്ങൾ കൂട്ടംകൂടുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ നിയന്ത്രണം ഏർപ്പെടുത്തി. ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ, സമ്മേളനങ്ങൾ, പൊതു പരിപാടികൾ എന്നിവയ്ക്ക് അമ്പതിൽ കൂടുതൽ ആളുകൾ കൂട്ടംചേരാൻ പാടില്ല. എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ഇക്കാര്യം ഉറപ്പുവരുത്തണം. ഉത്തരവ് ലംഘിച്ചാൽ രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കും.

8:44 PM IST

മൂന്ന് മുതൽ നാല് ആഴ്ച വരെ നിർണായകം

കൊവിഡ്‌ 19 പ്രതിരോധത്തിൽ അടുത്ത മൂന്ന് മുതൽ നാല് ആഴ്ച വരെ നിർണായകം ആണെന്ന് പ്രധാനമന്ത്രി. സാമൂഹിക അകലം പാലിക്കുക നിർബന്ധം ആണെന്നും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്താൻ അഭ്യർഥിച്ചു എന്നും പ്രധാനമന്ത്രി. മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ് വഴി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

8:44 PM IST

സർവീസുകൾ  നിർത്തും

കേരള ആർടിസി ബെംഗളൂരുവിൽ നിന്നുള്ള സർവീസുകൾ നാളെ മുതൽ നിർത്തും. മൈസൂരുവിൽ നിന്നും സർവീസ് ഇല്ല.

8:42 PM IST

കനിക കപൂർ പങ്കെടുത്ത വിരുന്നുകളെ പറ്റി അന്വേഷിക്കും

കനിക കപൂർ പങ്കെടുത്ത എല്ലാ വിരുന്നുകളെ കുറിച്ചും വിശദമായി അന്വേഷിക്കാൻ തീരുമാനം. വിരുന്നുകൾ നടന്ന സ്ഥലങ്ങളും പങ്കെടുത്തവരെ കുറിച്ചുള്ള വിശദ വിവരങ്ങളും ശേഖരിക്കും. ലക്നൗ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.

8:42 PM IST

പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തില്ല

ജനത കർഫ്യൂവിന്‍റെ ഭാഗമായി പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തില്ല. ഞായർ അർദ്ധരാത്രി 12 മണി മുതൽ യാത്ര ആരംഭിക്കുന്ന ട്രെയിനുകൾ ആണ് സർവീസ് നടത്താതെ ഇരിക്കുക. 12 മണിക്ക് മുമ്പ് യാത്ര തുടങ്ങിയ പാസഞ്ചർ ട്രെയിനുകൾ സാധാരണ രീതിയിൽ സർവീസ് നടത്തും

8:35 PM IST

ട്രെയിനുകളിലെ ഭക്ഷണ വിതരണം നിർത്തി

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് സ്ഥാപനമായ ഐആർസിടിസി ട്രെയിനുകളിലെ ഭക്ഷണ വിതരണം നിർത്തി വച്ചു.

8:15 PM IST

റോഡുകൾ അടച്ചു

കുടക് ജില്ലയിൽ നിന്ന് കാസർകോടേക്കുള്ള എല്ലാ റോഡുകളും പൂർണമായും അടച്ചു

8:12 PM IST

സ്വകാര്യ ബസ് സർവീസ് നടത്തില്ല

ഞായറാഴ്ച സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് സർവീസ് നടത്തില്ല. ഓൾ കേരള ബസ് ഓപ്പറേറ്റർസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടേതാണ് തീരുമാനം.

8:03 PM IST

കടകൾ അടച്ചിടും

ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ കടകളും അടച്ചിടും വ്യാപാരി വ്യവസായി ഏകോപന സമിതി

8:00 PM IST

ഹിമാചൽപ്രദേശിലും കൊവിഡ്

ഹിമാചൽ പ്രദേശിൽ രണ്ട് പേർക്ക്  കൊവിഡ് 19 സ്ഥിരീകരിച്ചു. ആദ്യമായാണ് ഹിമാചലിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യുന്നത്.

7:49 PM IST

യാത്രക്കാരെ വിലക്കി തമിഴ്നാട്

സംസ്ഥാനാന്തര യാത്രക്കാരെ വിലക്കി തമിഴ്നാട്. കേരള കർണാടക ആന്ധ്ര വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി.അത്യാവശ്യ സർവ്വീസുകൾക്ക് മാത്രം പ്രവേശനം അനുവദിക്കും. ആംബുലൻസ്, പാൽ, പെട്രോൾ, ഡീസൽ, പച്ചക്കറി, ഗ്യാസ് വാഹനങ്ങൾക്ക് മാത്രം പ്രവേശനം. സർക്കാർ ബസുകളുടെ എണ്ണം വെട്ടിചുരുക്കി. സ്വകാര്യ ബസുകൾക്കും നിയന്ത്രണം. ബസുകളിൽ എത്തുന്നവരെ പരിശോധിച്ച ശേഷമേ കടത്തി വിടൂ.
മാർച്ച് 31 വരെയാണ് അതിർത്തികളിലെ നിയന്ത്രണം. 

7:27 PM IST

നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കൾക്കും രോഗം

കാസർകോട് ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടു പേർ മുമ്പേ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധു. പാലക്കാട്ടെ രോഗബാധിതൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ

7:20 PM IST

അധ്യാപകര്‍ സ്കൂളില്‍ വരേണ്ട

സംസ്ഥാനത്തെ സ്കൂളുകളില്‍ അധ്യാപകര്‍ നാളെ മുതൽ വരേണ്ടതില്ല. കോളേജ് അധ്യാപകരും വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി.

7:13 PM IST

ജനത കർഫ്യൂവുമായി സഹകരിക്കും

പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യുവുമായി സംസ്ഥാനം സഹകരിക്കുമെന്ന് മുഖ്യമന്ത്രി. ഞായറാഴ്ച കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തില്ല. മെട്രോ സ‍ർവ്വീസും ഉണ്ടാകില്ല. ഞായറാഴ്ച വീടുകൾ ശുചീകരിക്കണമെന്നും മുഖ്യമന്ത്രിയുടെ ആഹ്വാനം. 
 
7:07 PM IST

കാസര്‍കോട് രോഗബാധിതന്‍ തോന്നുംപോലെ സ‍ഞ്ചരിച്ചു

കാസര്‍കോട് രോഗബാധിതന്‍ തോന്നുംപോലെ സ‍ഞ്ചരിച്ചു . ജാഗ്രത പാലിക്കാത്തതിനാൽ വരുത്തിവച്ച വിനയെന്ന് മുഖ്യമന്ത്രി . കാസര്‍കോട് ജില്ലയിൽ കൂടുതൽ കരുതൽ വേണമെന്ന് പിണറായി . കരിപ്പൂരില്‍ ഇറങ്ങി അന്നേ ദിവസം അവിടെ തങ്ങിയ ശേഷം കോഴിക്കോട് എത്തി അവിടെ നിന്നും മാവേലി എക്സ്പ്രസിലാണ് ഇയാള്‍ കാസര്‍ഗോഡേക്ക് പോയത്. നാട്ടില്‍ വന്ന ശേഷം കല്ല്യാണ പരിപാടികളിലും മറ്റു നിരവധി സ്വകാര്യ ചടങ്ങുകളിലും ഇയാള്‍ പങ്കെടുത്തു. പലസ്ഥലങ്ങളിലും കറങ്ങി നടന്നു.

7:05 PM IST

കാസര്‍കോട് കടുത്ത നിയന്ത്രണം

കാസര്‍കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി. പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാത്തവര്‍ക്കെതിരെ ഇനി കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ച അടച്ചിടും. രണ്ടാഴ്ചത്തേക്ക് എല്ലാ ആരാധനാലയങ്ങളും അടച്ചിടും. കടകൾ രാവിലെ 11 മുതൽ വൈകീട്ട് അഞ്ച് വരെ മാത്രം തുറക്കും.

7:04 PM IST

സംസ്ഥാനത്ത് 12 പുതിയ കേസുകൾ

സംസ്ഥാനത്ത് 12 പുതിയ കൊവിഡ് 19 കേസുകൾ കൂടി. എറണാകുളത്ത് അഞ്ച് പേര്‍ക്കും കാസര്‍കോട് ആറ് പേര്‍ക്കും പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

Read more at: കേരളത്തില്‍ 12 പേര്‍ക്ക് കൂടി കൊവിഡ് ബാധ : കാസര്‍കോടിന്‍റെ കാര്യത്തില്‍ ആശങ്കയെന്ന് മുഖ്യമന്ത്രി ...

6:38 PM IST

കർണാടകത്തിൽ കൂടുതൽ നിയന്ത്രണം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്നത് വിലക്കി. ഹോട്ടലുകളിൽ പാചകം നടത്തുന്നതിന് വിലക്കില്ല, പാഴ്സൽ മാത്രം അനുവദിക്കും. 

6:26 PM IST

യാത്ര പുറപ്പെടുന്നവരെയും പരിശോധന വിധേയമാക്കും

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും യാത്ര പുറപ്പെടുന്നവരെയും പരിശോധന വിധേയമാക്കും.

6:26 PM IST

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിയന്ത്രണം

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണമേ‌ർപ്പെടുത്തി. പൈങ്കുനി ഉൽസവം ചടങ്ങുകൾ മാത്രമായി നടത്തും.ക്ഷേത്രത്തിൽ ചോറൂണ് ചടങ്ങ് ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ നിർത്തിവച്ചു. 5 പേരെ വീതമായിരിക്കും ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിടുക. 

6:25 PM IST

രാജ്യത്തെ നിലവിലെ സ്ഥിതി ഇങ്ങനെ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 223 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് കേരളത്തിൽ 5 വിദേശികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇവരെ കൂടി കണക്കിലെടുത്താൽ രാജ്യത്ത് 228 പേർ രോഗബാധിതരാണ്. 

സചിത്ര വിവരണം കാണാം. ഓരോ സംസ്ഥാനങ്ങളിലെയും കണക്കുകൾ കാണാൻ അതാത് സംസ്ഥാനങ്ങളുടെ മേൽ മൗസ് പോയന്‍റർ വയ്ക്കുക. കണക്കുകൾക്ക് അവലംബം: പ്രസ് ഇൻഫോർമേഷൻ ബ്യൂറോ, ഇന്ത്യൻ കൗൺസിൽ ഫോർ, മെഡിക്കൽ റിസർച്ച്, സംസ്ഥാന ആരോഗ്യവകുപ്പ്.

6:06 PM IST

ബലികർമ്മങ്ങൾ നിർത്തിവച്ചു

വയനാട്: തിരുനെല്ലി ക്ഷേത്രത്തിൽ ഈ മാസം ഇനി ബലികർമങ്ങൾ ഉണ്ടാകില്ലെന്ന് അറിയിപ്പ്. നടതുറക്കുന്ന സമയം രാവിലെ 5.30 മുതൽ 10 മണി വരെയും വൈകീട്ട് 6 മുതൽ 8 വരെയും ആയി ചുരുക്കി. 

5:58 PM IST

ബ്രിട്ടീഷ് പൗരന്‍റെ ആരോഗ്യനില തൃപ്തികരമല്ല

കൊച്ചി: ആദ്യം രോഗം സ്‌ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍റെ ആരോഗ്യനില തൃപ്തികരം അല്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ.

5:58 PM IST

ഗുജറാത്തിൽ രണ്ട് പേർക്ക് കൂടി കൊവിഡ്

അഹമ്മാദാബാദ്: ഗുജറാത്തിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വഡോദരയിലും അഹമ്മദാബാദിലുമാണ് കൊവിഡ് ബാധിതർ. സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 5 ആയി.  

5:55 PM IST

രോഗം സ്ഥരീകരിച്ചത് 60ന് മുകളിൽ പ്രായമുള്ളവർക്ക്

രോഗം സ്ഥിരീകരിച്ച 5 പേർക്കും അറുപത് വയസിന് മുകളിൽ പ്രായമുണ്ട്. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. 

5:48 PM IST

കൊച്ചിയിൽ 5 പേർക്ക് കൊവിഡ് 19

കൊച്ചി: കൊച്ചിയില്‍ അഞ്ചുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനൊപ്പം വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്.  കൂടെയുണ്ടായിരുന്ന മറ്റ് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കൊവിഡ് സ്ഥിരീകരിച്ചവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

Read more at: എറണാകുളത്ത് അഞ്ചുപേര്‍ക്ക് കൊവിഡ് 19 ...

5:33 PM IST

223 പേർക്ക് കൊവിഡ് 19

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 223 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിൽ 32 പേർ വിദേശികളാണ്.

5:17 PM IST

മെട്രോകൾ സർവ്വീസ് നടത്തില്ല

ചെന്നൈ/ബെംഗളൂരു: ജനതാ കർഫ്യൂവിന് പിന്തുണയെന്ന നിലയിൽ ചെന്നൈ, ബെംഗളൂരു മെട്രോകൾ ശനിയാഴ്ച സർവ്വീസ് നടത്തില്ല.

5:04 PM IST

വയനാട്ടിൽ വിലക്ക് ലംഘിച്ച നാല് പേർ അറസ്റ്റിൽ

വയനാട്: ക്വാറന്‍റൈൻ വിലക്ക് ലംഘിച്ചതിന് വയനാട്ടിൽ അറസ്റ്റിലായവരുടെ എണ്ണം 4 ആയി. അമ്പലവയൽ, പുൽപ്പള്ളി സ്വദേശികളായ 2 പേരെയാണ് അൽപസമയം മുമ്പ് അറസ്റ്റ് ചെയ്തത്. വ്യാജ പ്രചാരണം നടത്തിയതിന് 2 പേരെയും ഇന്ന് അറസ്റ്റുചെയ്തു. ആകെ ആറ് പേർ നിലവിൽ ജില്ലയിൽ അറസ്റ്റിലായിട്ടുണ്ട്. 

5:04 PM IST

പൂർണ സഹകരണം അറിയിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രികൾ

കൊച്ചി: കോവിഡ്- 19 പ്രതിരോധ പ്രവർത്തങ്ങൾക്ക് പൂർണ സഹകരണം അറിയിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രികൾ. 6 ഐസോലേഷൻ വാർഡുകൾ, 94 ഐസിയുകൾ, 197 ഐസൊലേഷൻ ബെഡുകൾ 35 വെന്‍റിലേറ്ററുകൾ, 120 വാർഡ് ബെഡുകൾ എന്നിവ സജ്ജമാക്കുന്നതിനുള്ള സന്നദ്ധത സ്വകാര്യ ആശുപത്രികൾ അറിയിച്ചു. 25 ആശുപത്രി പ്രതിനിധികൾ  മന്ത്രി വി എസ് സുനിൽ കുമാറുമായും കളക്ടർ എസ് സുഹാസുമായും ചർച്ച നടത്തി.

5:04 PM IST

സിവിൽ സർവ്വീസ് ഇന്റ‌ർവ്യൂ മാറ്റിവച്ചു.

കൊവിഡ് പശ്ചാത്തലത്തിൽ സിവിൽ സർവീസ് ഇന്‍റർവ്യൂ മാറ്റിവെച്ചു . മാർച്ച് 23 മുതൽ ഏപ്രിൽ 3 വരെയുള്ള ഇന്‍റർവ്യൂകളാണ് മാറ്റിവെച്ചത്. 

5:02 PM IST

കോട്ടയത്ത് ഒരാളെ കൂടി നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി

കോട്ടയത്ത് ആശുപത്രി നിരീക്ഷണത്തിൽ നിന്ന് ഒരാൾ കൂടി ഒഴിവായി. നിലവിൽ 5 പേർ നിരീക്ഷണത്തിലുണ്ട്. 1871 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

4:43 PM IST

വിസ നീട്ടി നൽകാൻ തീരുമാനം

ഇന്ത്യയിലുള്ള എല്ലാ വിദേശികളുടെയും വിസ നീട്ടി നല്കാൻ സർക്കാർ തീരുമാനം. ഏപ്രിൽ 15 വരെയാണ് വിസ നീട്ടി നല്കുന്നത്.

4:38 PM IST

പുതുച്ചേരിയിൽ കടുത്ത നിയന്ത്രണങ്ങൾ

കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ പുതുച്ചേരിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യാനം മേഖലയുൾപ്പെടെ പുതുച്ചേരിയിലെ പ്രധാനപ്പെട്ട ഇടങ്ങളിൽ 144 പ്രഖ്യാപിച്ചു. 4 പേരിൽ കൂടുതൽ കൂട്ടം ചേരുന്നതിന് വിലക്ക്. 

4:02 PM IST

എത്തിഹാദ് ഇന്ത്യയിലേക്കുള്ള സര്‍വീസുകൾ നിർത്തിവയ്ക്കുന്നു

ദില്ലി: ഇത്തിഹാദ് എയര്‍വേയ്സ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകളെല്ലാം നിര്‍ത്തിവെക്കും. ഈ മാസം 22മുതല്‍ 28വരെയാണ് സർവ്വീസുകൾ നിർത്തിവയ്ക്കുന്നത്. ഡല്‍ഹി, മുംബൈ,കൊച്ചി, കോഴിക്കോട്,തിരുവനന്തപുരം, അഹമ്മദാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളാണ് നിര്‍ത്തിവെക്കുന്നത്.

3:59 PM IST

തെലങ്കാനയിൽ രണ്ട് പേർക്ക് കൂടി കൊവിഡ്

തെലങ്കാനയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

3:58 PM IST

സംസ്ഥാന സർക്കാർ ജീവനക്കാർക്കും നിയന്ത്രണം

തിരുവനനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ മാസം 31 വരെ ഓരോ ദിവസവും പകുതി ജീവനക്കാർ ഓഫീസിൽ ജോലിയെടുത്താൽ മതിയെന്നാണ് നിർദ്ദേശം. ആദ്യ ദിവസം അവധി ലഭിക്കുന്നവർ അടുത്ത ദിവസം ജോലിക്കെത്തുന്ന രീതിയിലാണ് ക്രമീകരണം. വരുന്ന രണ്ട് ശനിയാഴ്ചയും അവധിയായിരിക്കും

3:43 PM IST

കർണാടക അതിർത്തിയിലെ റോഡുകൾ അടച്ചു

കാസ‌ർകോട്: ക‌‌ർ‌ണ്ണാടക സംസ്ഥാനത്തിലേക്ക് കടക്കുന്ന ജില്ലയിലെ 12 അതിർത്തി റോഡുകൾ അടച്ചു. 5 അതിർത്തി റോഡുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഡോ ‍ഡി സജിത്ത് ബാബു അറിയിച്ചു. മഞ്ചേശ്വരത്തെ തൂമിനാട് റോഡ്‌,  കെദംപാടി പദവ് റോഡ്‌,  സുങ്കദകട്ടെ മുടിപ്പ് റോഡ്‌,  കുറുട പദവ്  റോഡ്‌,  മുളിഗദ്ദെ റോഡ്,  ബെരിപദവ് റോഡ്‌  എന്നിവയും ബദിയഡുക്ക സ്വർഗ അരിയപദവ് റോഡ്,  ആദൂരിലെ കൊട്ടിയാടി പള്ളത്തൂർ ഈശ്വര മംഗല റോഡ്,  ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്‌,  നാട്ടക്കൽ സുള്ള്യപദവ് റോഡ്‌,  ബേഡകത്തെ ചെന്നംകുണ്ട് ചാമകൊച്ചി റോഡുകളും പൂർണമായി അടച്ചു.
 
3:40 PM IST

24 മണിക്കൂറിനിടെ ഇറ്റലിയിൽ 427 ജീവൻ; കൊവിഡിൽ വിറങ്ങലിച്ച് ലോകം

വെറും ഇരുപത്തിനാല് മണിക്കൂറിന്റെ ഇടവേളയിൽ 427 പേരുടെ ജീവനെടുത്ത കൊറോണ വൈറസിന് മുന്നിൽ പകച്ച് നിൽക്കുകയാണ് ഇറ്റലി. ഇതോടെ ഇറ്റലിയിൽ ആകെ മരിച്ചവരുടെ എണ്ണം 3405 ആയി. 

3:40 PM IST

നാല് നഗരങ്ങളടച്ച് മഹാരാഷ്‍ട്ര സര്‍ക്കാര്‍; പൊതുഗതാഗത മാർഗങ്ങൾ തടയില്ല

മഹാരാഷ്ട്രയിൽ കൊവിഡ്19 രോഗികളുടെ എണ്ണം 50 കടന്നതോടെ നാല് നഗരങ്ങളടച്ച് മഹാരാഷ്ട്ര സർക്കാർ. മുംബൈ, പൂനെ, പിംപ്രി-ചിൻച്‍വാദ്, നാഗ്‍പൂര്‍ എന്നിവടങ്ങളിലെ കടകളും ഓഫീസുകളും മാർച്ച് 31വരെ അടച്ചിടാൻ ഉത്തരവിട്ടു.

2:30 PM IST

രാജ്യത്ത് കൊവിഡ് കേസുകൾ 206, അതീവ ജാഗ്രത

സചിത്ര വിവരണം കാണാം. ഓരോ സംസ്ഥാനങ്ങളിലെയും കണക്കുകൾ കാണാൻ അതാത് സംസ്ഥാനങ്ങളുടെ മേൽ മൗസ് പോയന്‍റർ വയ്ക്കുക. കണക്കുകൾക്ക് അവലംബം: പ്രസ് ഇൻഫോർമേഷൻ ബ്യൂറോ, ഇന്ത്യൻ കൗൺസിൽ ഫോർ, മെഡിക്കൽ റിസർച്ച്, സംസ്ഥാന ആരോഗ്യവകുപ്പ്.

2:30 PM IST

ജനതാ കർഫ്യൂവിന് പിന്തുണ, സംസ്ഥാനത്ത് ഞായറാഴ്ച സ്വകാര്യ ബസ്സുകളോടില്ല

സംസ്ഥാനത്ത് ഒട്ടാകെ സർവീസ് നിർത്തിവക്കുമെന്ന് കേരളാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.

Image result for kozhikode new bus stand

2:30 PM IST

സംസ്ഥാനത്ത് സ്പെഷ്യൽ ട്രെയിനുകൾ അടക്കം 14 തീവണ്ടികൾ കൂടി റദ്ദാക്കി

റദ്ദാക്കിയ തീവണ്ടികളുടെ പട്ടിക:

1.      Train No.10215 Madgaon – Ernakulam Jn. Weekly Express on 22 & 29 March, 2020 is fully cancelled.

2.      Train No.10216 Ernakulam Jn. – Madgaon Weekly Express on 23 & 30 March, 2020 is fully cancelled.

3.      Train No.06005 Tambaram – Nagercoil special train on 08 & 15 April, 2020 is fully cancelled.

4.      Train No.06006 Nagercoil – Tambaram special train on 09 & 16 April, 2020 is fully cancelled.

5.      Train No.06015 Ernakulam Jn. – Velankanni special train on 04, 11 & 18 April, 2020 is fully cancelled.

6.      Train No.06016 Velankanni – Ernakulam Jn. special train on 05, 12 & 19 April, 2020 is fully cancelled.

7.      Train No.06045 Ernakulam Jn. – Rameswaram special train on 09 & 16 April, 2020 is fully cancelled.

8.      Train No.06046 Rameswaram – Ernakulam Jn. special train on 10 & 17 April, 2020 is fully cancelled.

9.      Train No.06048 Thiruvananthapuram Central – Chennai Central special train on 08 & 15 April, 2020 is fully cancelled.

10.  Train No.82633 Chennai Central – Thiruvananthapuram Central Suvidha special train on 09.04.2020 is fully cancelled.

11.  Train No.06047 Chennai Central – Thiruvananthapuram Central special train on 16.04.2020 is fully cancelled.

12.  Train No.06064 Nagercoil – Tambaram special train on 05 & 19 April, 2020 is fully cancelled.

13.  Train No.82624 Nagercoil – Tambaram Suvidha special train on 12.04.2020 is fully cancelled.

14.  Train No.06063 Tambaram – Nagercoil special train on 06, 13 & 20 April, 2020 is fully cancelled.

Image result for trains kerala

2:30 PM IST

മുംബൈ നിശ്ചലമാകും, അവശ്യ സേവനങ്ങൾ ഒഴികെ ബാക്കിയെല്ലാ ഓഫീസുകളും അടയ്ക്കണം

മുംബൈയിൽ അവശ്യസേവനങ്ങൾ ഒഴികെ ബാക്കിയെല്ലാ ഓഫീസുകളും കടകളും വ്യാപാരസ്ഥാപനങ്ങളും മാളുകളും അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അതേസമയം, പൊതുഗതാഗതം നിർത്തിവയ്ക്കില്ലെന്നും മുഖ്യമന്ത്രി. 

Image result for mumbai covid

2:18 PM IST

കൊറോണ നോക്കാതെ വീട് പാല് കാച്ചൽ, കേസ്

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ഗൃഹപ്രവേശന ചടങ്ങ് നടത്തിയതിന് ഗൃഹനാഥനെതിരെ കേസെടുത്തു. മണിയൂർ ഉല്ലാസ് നഗറിലുള്ള പൂവത്തിൻ മീത്തൽ മുഹമ്മദലി (34) യുടെ പേരിലാണ് പയ്യോളി പോലീസ് കേസെടുത്തത്. മണിയൂരിലെ മെഡിക്കല്‍ ഓഫീസര്‍ പയ്യോളി പോലീസിന് നല്‍കിയ പരാതിയിലാണ് കേസ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നിര്‍ദ്ദേശം മറികടന്ന് ചടങ്ങ് നടത്തിയതായതാണ് പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമം 269 പ്രകാരമാണ് കേസെടുത്തത്. ചടങ്ങുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് പോലീസ് അറിയിച്ചു.

2:18 PM IST

ക്വാറന്‍റൈൻ പാലിക്കാതെ സ്ഥലം വിട്ടു, കേസ്

ആരോഗ്യവകുപ്പിന്‍റെ ക്വാറന്റൈന്‍ നിര്‍ദ്ദേശം പാലിക്കാതെ സ്ഥലംവിട്ട കോട്ടയം സ്വദേശിക്കെതിരെ കേസെടുത്തു. കോട്ടയം ഇടവട്ടം മറവന്‍ തുരുത്ത് സ്വദേശി നന്ദകുമാറിനെതിരെ തലയോലപ്പറമ്പ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

2:18 PM IST

16 സ്വകാര്യ കമ്പനികൾക്ക് രോഗപരിശോധന നടത്താം

18 കമ്പനികൾക്ക് രോഗ  പരിശോധന നടത്താൻ  ഡ്രഗ് കൺട്രോളർ ജനറലിന്‍റെ അനുമതി. അനുമതി ലഭിച്ചവയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഉള്ള കമ്പനികൾ. 

2:18 PM IST

കൊവിഡിനെ എതിർത്ത് തോൽപിച്ചതെങ്ങനെ? ലോകരാജ്യങ്ങളെ സഹായിക്കാൻ ചൈന

കൊവിഡിനെ എതിരിട്ടതിനെക്കുറിച്ച് സംസാരിക്കാൻ വിവിധ ലോക രാജ്യങ്ങളുമായി ചൈന ഇന്ന് വീഡിയോ കോൺഫറൻസ് നടത്തും. ഇന്ത്യയിലെ ചൈനീസ് അംബാസിഡർ  സൺ വെയ്ഡോങാണ് ഈ വിവരം അറിയിച്ചത്. വീഡിയോ കോൺഫറൻസ് നടത്തുക ഏഷ്യയിലെയും യൂറോപ്പിലെയും പത്തിലധികം രാജ്യങ്ങളുമായി. കൊവിഡ് 19-നെ നേരിടാൻ സുഹൃദ് രാഷ്ട്രങ്ങൾക്ക് സഹായം നൽകുമെന്നും ചൈന.

Image result for covid china

2:18 PM IST

കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞ്, കർശന പരിശോധന നടത്തി തമിഴ്‍നാടും കർണാടകവും

കേരളത്തിലേക്കുള്ള ബസുകൾ കർണാടക ഉദ്യോഗസ്ഥർ അതിർത്തിയിൽ തടയുന്നു. ഇനി സർവീസ് നടത്തരുതെന്ന് കർണാടക ഉദ്യോഗസ്ഥർ പറഞ്ഞതായി കെഎസ്ആർടിസി അധികൃതർ. ഗുണ്ടൽപേട്ട്, ബാവലി ചെക്പോസ്റ്റുകളിൽ ആണ് തടഞ്ഞത്. സമാനമായ പരിശോധനയാണ് തമിഴ്‍നാട് അതിർത്തികളിലും. അടിയന്തര സർവ്വീസുകൾ മാത്രമാണ് തമിഴ്‍നാട് അനുവദിക്കുന്നത്. കോയമ്പത്തൂർ, തേനി, കന്യാകുമാരി ഉൾപ്പടെ അതിർത്തിയിൽ പരിശോധന ശക്തമാക്കി. ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയതായി തമിഴ്‍നാട് സർക്കാർ വ്യക്തമാക്കി. അനാവശ്യ യാത്രകൾ തടയാനാണ് നടപടിയെന്ന് വിശദീകരണം. 

Image result for TAMIL NADU COVID

2:17 PM IST

ദില്ലിയിൽ മാളുകൾ അടച്ചു, കനത്ത നിയന്ത്രണം

കൊവിഡ് നിയന്ത്രിക്കാൻ കൂടുതൽ നിയന്ത്രണങ്ങളുമായി ദില്ലി സർക്കാർ. മാർച്ച്‌ 31 വരെ എല്ലാ സ്വകാര്യ കമ്പനി ജീവനക്കാരും വീട്ടിലിരുന്ന് ജോലി ചെയ്യണം. ഇതു സംബന്ധിച്ച് കമ്പനികൾക്ക് നിർദേശം നൽകി. പൊതുജനങ്ങളും വീട്ടിൽ തന്നെ കഴിയണം. പ്രായമായവർക്കും  കുട്ടികൾക്കും കൂടുതൽ ശ്രദ്ധ നൽകാനും നിർദേശം. എല്ലാ ഷോപ്പിംഗ് മാളുകളും അടപ്പിച്ചു. 

Image result for delhi covid

12:56 PM IST

പിടിവാശിയുമായി എംജി, പരീക്ഷ മാറ്റണമെന്ന് സർക്കാരിന്‍റെ കർശനനിർദേശം, ഒടുവിൽ മാറ്റി

ചോദ്യപ്പേപ്പർ കോളേജുകൾക്ക് അയച്ചു കൊടുത്തതിനാൽ പരീക്ഷ മാറ്റാനാകില്ലെന്ന് എംജി സർവകലാശാല. മാറ്റിയേ തീരൂവെന്ന് കർശനനിർദേശം നൽകി സംസ്ഥാനസർക്കാർ. ഇതോടെ എംജിയിലെയും പരീക്ഷ മാറ്റി. 

Image result for m g university

12:56 PM IST

എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷ ഉപേക്ഷിച്ചു

സംസ്ഥാനസർക്കാരിന് കീഴിലെ സ്കൂളുകളിൽ എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷ വേണ്ടെന്ന് വച്ചു. 

Image result for kerala schools

12:55 PM IST

എംജിയിൽ മാത്രം ഇന്നത്തെ പരീക്ഷ നടക്കും, കേരള, കണ്ണൂർ സർവകലാശാലകൾ മാറ്റി

കേരള, കണ്ണൂർ സർവകലാശാലകൾ ഇന്ന് ഉച്ചയ്ക്ക് നടക്കാനിരുന്ന പരീക്ഷകൾ അടക്കം മാറ്റി. എന്നൽ എംജി സർവകലാശാല ഇന്നത്തെ പരീക്ഷകൾ മാറ്റില്ലെന്ന് വ്യക്തമാക്കി. ചോദ്യപ്പേപ്പറുകൾ കോളേജുകൾക്ക് അയച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എം ജി ഇന്നത്തെ പരീക്ഷ മാറ്റാതിരുന്നത്. 

12:02 PM IST

എസ്എസ്എൽസി, പ്ലസ്ടു അടക്കം എല്ലാ പരീക്ഷകളും മാറ്റി

സംസ്ഥാനത്ത് എസ്എസ്‍എൽസി, പ്ല‍സ്‍ടു, സർവകലാശാലാ പരീക്ഷകളടക്കം എല്ലാ പരീക്ഷകളും മാറ്റി വച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ നേരത്തേ സിബിഎസ്‍സി, ഐസിഎസ്‍സി, ഐഎസ്ഇ, യുജിസി, പിഎസ്‍സി പരീക്ഷകളെല്ലാം മാറ്റിയിരുന്നതാണ്. എന്നാൽ, എസ്‍എസ്എൽസി പരീക്ഷകൾ വൈകിപ്പിച്ചാൽ അത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് സംസ്ഥാനം ഈ പരീക്ഷകൾ മാറ്റാതിരുന്നത്. 

എന്നാൽ, കേന്ദ്രസർക്കാർ സർവകലാശാലാ പരീക്ഷകൾ അടക്കം മാറ്റണമെന്ന് ഉത്തരവിറക്കിയിരുന്നു. മുൻകരുതലുകൾ സ്വീകരിച്ച് പരീക്ഷ നടത്താനാണ് തീരുമാനമെന്നാണ് കേരളം കേന്ദ്രത്തെ അറിയിക്കാനിരുന്നത്.

എന്നാൽ മറുസംസ്ഥാനങ്ങളിൽ നിന്നടക്കം വിദ്യാർത്ഥികൾക്ക് സർവകലാശാലാ പരീക്ഷകളിൽ പങ്കെടുക്കാൻ യാത്ര ചെയ്യേണ്ടതിനാലും, എസ്എസ്എൽസി പ്ലസ്‍ടു പരീക്ഷകൾ ഒരുമിച്ച് നടത്തുന്നതിനാൽ ഒരേ ഹാളിൽ ഒരുപാട് വിദ്യാർത്ഥികൾ ഇരിക്കുന്നതിനാലും രോഗബാധ തടയുന്നത് ഫലപ്രദമാകില്ല എന്ന വിലയിരുത്തലിലാണ് പരീക്ഷ മാറ്റി വയ്ക്കുന്നത്.

ഏപ്രിൽ 30-ന് ശേഷം പുതുക്കിയ പരീക്ഷാ തീയതികൾ അറിയിക്കുമെന്ന് സംസ്ഥാനസർക്കാർ അറിയിച്ചു.

Image result for exams kerala

12:02 PM IST

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നു

രാജ്യത്തു കൊവിഡ് ബാധിതരുടെ എണ്ണം 200 കടന്നു. 206 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്.

12:02 PM IST

ജനതാ കർഫ്യൂവിന് പിന്തുണ, ഹോട്ടലുകളടയ്ക്കും

ഞായറാഴ്ച സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും അടച്ചിടുമെന്ന് കേരള ഹോട്ടൽ & റെസ്‌റ്റോറൻ്റ് അസോസിയേഷൻ. ജനത കർഫ്യൂവെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. 

12:02 PM IST

ഒമാനിൽ കൊവിഡ് സ്ഥിരീകരിച്ച മലയാളിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നു

ഒമാനിൽ കോവിഡ് സ്ഥിരീകരിച്ച മലയാളി യാത്ര ചെയ്തത് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്. ഈ മാസം പന്ത്രണ്ടിന് രാവിലെ 8.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട G855 നമ്പർ ഗോ എയർ വിമാനത്തിലാണ് യാത്ര ചെയ്തത്. പതിനാറിനാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

12:02 PM IST

മാസ്കിനും സാനിറ്റൈസറിനും വില കൂട്ടരുത്: മദ്രാസ് ഹൈക്കോടതി

മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തണമെന്ന് തമിഴ്നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി. ഇവയുടെ വില നിയന്ത്രിക്കാൻ നടപടിയുണ്ടാകണമെന്നും കോടതി. 

12:02 PM IST

കൊവിഡ് 'രോഗം മാറിയ' ഇറ്റാലിയൻ പൗരൻ ജയ്പൂരിൽ മരിച്ചു

രാജ്യത്ത് കൊവിഡ് മരണം അഞ്ചായി. രോഗം മാറി എന്നവകാശപ്പെട്ടിരുന്ന ഇറ്റാലിയൻ പൗരൻ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. 69-കാരനായ ഇറ്റാലിയൻ പൗരൻ ഇന്ത്യ കാണാനെത്തിയതാണ്. 

12:02 PM IST

മഹാരാഷ്ട്രയിൽ മൂന്ന് പേർ‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 50 കടന്നു. 3 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. മുംബൈ, പുനെ, പിംപ്രി ചിൻച്വാദ് എന്നിവിടങ്ങളിൽ ഓരോരുത്തർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

12:02 PM IST

കളമശ്ശേരി മെഡിക്കൽ കോളേജിൽ നിയന്ത്രണം

കൊവിഡ് 19 ജാഗ്രത മുൻനിർത്തി കളമശ്ശേരി മെഡിക്കൽ കോളേജിൽ സന്ദർശനനിയന്ത്രണം ഏർപ്പെടുത്തിയതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. ഒപി സമയം രാവിലെ എട്ടു മണി മുതൽ പത്തു മണി വരെ മാത്രം. കടുത്ത രോഗം ഇല്ലാത്തവരും അടിയന്തര സാഹചര്യമില്ലാത്തവരും മെഡിക്കൽ കോളേജിൽ എത്തരുതെന്നും പ്രിൻസിപ്പൽ അറിയിച്ചു. അടിയന്തര ശസ്ത്രക്രിയകൾ മാത്രമേ ഈ ദിവസങ്ങളിൽ നടത്തുകയുള്ളു. രോഗിക്കൊപ്പം കൂട്ടിരിക്കാനായി ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

Image result for kalamassery medical college'

12:02 PM IST

കൊവിഡ് രോഗിയുടെ അമ്മയെ സസ്പെൻഡ് ചെയ്ത് റെയിൽവേ

മകനെ ഒളിപ്പിച്ച് സർവീസ് അപ്പാർട്മെന്‍റിൽ താമസിപ്പിച്ചു എന്നാരോപിച്ചാണ് സസ്പെൻഷൻ. പകർച്ചവ്യാധി തടയൽ ചട്ടം അനുസരിച്ചാണ് സസ്പെൻഷൻ. 

Read more at: കൊവിഡ് രോഗിയുടെ അമ്മയെ സസ്പെന്‍റ് ചെയ്ത് റെയില്‍വേ

Covid 19 railway suspened covid patients mother in bangalore

12:02 PM IST

പഞ്ചാബിൽ വൃദ്ധയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പഞ്ചാബിൽ 69-കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് മടങ്ങി എത്തിയ മൊഹാലി സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചാബിലെ രോഗ ബാധിതരുടെ എണ്ണം മൂന്നായി. 

12:01 PM IST

വയനാട്ടിൽ കൊറോണ സ്ഥിരീകരിച്ചെന്ന വ്യാജപ്രചാരണത്തിലും അറസ്റ്റ്

വയനാട്ടിൽ വ്യാജ പ്രചാരണത്തിലും അറസ്റ്റ്. കൽപ്പറ്റയിൽ കൊറോണ സ്ഥിരീകരിച്ചെന്നു വ്യാജ പ്രചാരണം നടത്തിയതിനാണ് ഒരാളെ അറസ്റ്റ് ചെയ്തത്. മൈലുപാത്തി സ്വദേശി ഫഹദ് ആണ് അറസ്റ്റിലായത്. ക്വാറന്‍റൈൻ ലംഘിച്ച് കറങ്ങിനടന്ന രണ്ട് പ്രവാസികളെയാണ് ഇന്ന് മാത്രം വയനാട്ടിൽ അറസ്റ്റ് ചെയ്തത്. സൗദിയിൽ നിന്നും ഈ മാസം പത്തിന് മുട്ടിലിൽ എത്തിയ  ആളെയാണ് കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. 
നേരത്തെ ഒമാനിൽ നിന്നും ഈ മാസം 14-ന് മുട്ടിലിൽ എത്തി കറങ്ങി നടന്ന ആളെ അറസ്റ്റ് ചെയ്തിരുന്നു.

10:49 AM IST

കോട്ടയത്തും കൊല്ലത്തും കള്ളഷാപ്പ് ലേലത്തിനിടെ പ്രതിഷേധം

കോട്ടയത്തും കൊല്ലത്തും കൊവിഡ് 19- ജാഗ്രതയ്ക്കിടെ നടത്തുന്ന കള്ള് ഷാപ്പ് ലേലത്തിൽ കൂട്ടയടി. കോഴിക്കോട്ട് നടക്കുന്ന കള്ള് ഷാപ്പ് ലൈസൻസ് വിൽപനയ്ക്ക് നേരെയും പ്രതിഷേധമുണ്ടായി.

10:49 AM IST

പശ്ചിമബംഗാളിലും ഒഡിഷയിലും ഓരോ കേസുകൾ കൂടി

പശ്ചിമ ബംഗാളിലും ഒഡിഷയിലും ഓരോരോ രോഗികൾക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. യുകെയിൽ നിന്നു മടങ്ങിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ പശ്ചിമ ബംഗാളിലും ഒഡിഷയിലും കൊവിഡ് ബാധിതരുടെ എണ്ണം രണ്ടായി. 

10:49 AM IST

ക്വാറന്‍റൈൻ ലംഘിച്ച് കറങ്ങി നടന്നു, വയനാട്ടിൽ ഒരാൾ അറസ്റ്റിൽ

ഹോം ക്വാറന്‍റൈൻ ലംഘിച്ച് കറങ്ങി നടന്ന വയനാട് മുട്ടിൽ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാസിയായ ഇയാൾ ആവർത്തിച്ചുള്ള നിർദേശം അവഗണിച്ച് പുറത്തിറങ്ങി നടന്നതിനെ തുടർന്നാണ് നടപടിയെന്ന് പോലീസ്. ഒരാൾക്കെതിരെ കൂടി പൊലീസ് കേസുമെടുത്തു. 

10:48 AM IST

കൊവിഡ് രോഗിയുമായി ഇടപഴകി, കാസർകോട്ട് എംഎൽഎമാർ ഐസൊലേഷനിൽ

ജില്ലയിൽ ഏറ്റവുമൊടുവിൽ കൊവിഡ് ബാധിച്ചെന്ന് കണ്ടെത്തിയ രോഗിയുമായി വിവാഹച്ചടങ്ങിൽ വച്ചും വഴിയിൽ വച്ചും നേരിട്ട് കണ്ടു എന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് എൻ എ നെല്ലിക്കുന്നിലും എം സി കമറുദ്ദീനും സെൽഫ് ഐസൊലേഷനിൽ പോകാൻ തീരുമാനിച്ചത്.

Read more at: കൊവിഡ് രോഗിയുമായി ബന്ധം: കാസർകോട്, മഞ്ചേശ്വരം എംഎൽഎമാർ ഐസൊലേഷനിൽ

covid 19 kasaragod manjeshwar mlas under isolation at home after found had contact with covid patients

9:05 AM IST

രാജ്യത്തെ കൊവിഡ് കേസുകൾ 195 ആയി ഉയർന്നു

രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 195 ആയി. ഇതിൽ 163 ഇന്ത്യൻ പൗരൻമാരും, 32 വിദേശപൗരൻമാരുമാണുള്ളത്.

9:05 AM IST

കൊവിഡിൽ വീണ്ടും അടിയന്തര പ്രമേയം

കൊവിഡ് 19-നെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തോട് നടത്തിയ പ്രസ്താവന, സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ലോക്സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. 

8:54 AM IST

ദുബായിലെ നൈഫ് എന്നയിടത്ത് നിന്ന് വന്നവർ ഉടനെ റിപ്പോർട്ട് ചെയ്യണം

ദുബായിയിലെ നൈഫ് എന്ന സ്ഥലത്ത് നിന്നും എത്തിയവർ നിർബന്ധമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കാണണമെന്ന് കാസർകോട് ജില്ലാ ഭരണകൂടം. എന്തിനാണ് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിൽ ദുബായിൽ നിന്ന് തിരികെയെത്തിയ, രോഗലക്ഷണങ്ങളുള്ള എല്ലാവരെയും ഐസൊലേഷനിലാക്കിയിരിക്കുകയാണ് കാസർകോട്ട്. 

8:54 AM IST

എല്ലാ വിദേശ ടൂറിസ്റ്റുകൾക്കും സാമ്പിൾ പരിശോധന നിർബന്ധം

കേരളത്തിൽ എത്തുന്ന വിദേശ ടൂറിസ്റ്റുകൾക്ക് നിർബന്ധിത സാമ്പിൾ പരിശോധന ഏർപ്പെടുത്തി. ലക്ഷണങ്ങൾ ഇല്ലെങ്കിലും സാമ്പിൾ എടുക്കും. റിപ്പോർട്ട് വരുന്നത് വരെ ഇവർ ഐസൊലേഷനിൽ കഴിയണമെന്നും തീരുമാനം. നേരത്തേ എല്ലാ വിദേശ ടൂറിസ്റ്റുകളോടും കേരളം വിടാൻ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.

Image result for tourists kerala

8:54 AM IST

തെലങ്കാനയിൽ മൂന്നും ആന്ധ്രയിൽ ഒരാൾക്കും കൂടി കൊവിഡ്

തെലങ്കാനയിൽ മൂന്നും ആന്ധ്രയിൽ ഒരാൾക്കും കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. വിദേശ യാത്ര കഴിഞ്ഞെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തെലങ്കാനയിൽ കൊവിഡ് ബാധിതരുടെ എണ്ണം 16 ആയി ഉയർന്നു. ആന്ധ്രയിൽ 3 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 

Image result for andhra covid

8:54 AM IST

'എല്ലാവർക്കും ഒരു മാസം സൗജന്യ ഭക്ഷ്യധാന്യം', 20000 കോടിയുടെ അതിജീവനപാക്കേജുമായി കേരളം

ഇരുപതിനായിരം കോടി രൂപയുടെ അതിജീവനപാക്കേജാണ് കേരളം പ്രഖ്യാപിച്ചത്. പൊതുജീവിതവും സാമൂഹ്യ ജീവിതവും നിശ്ചലമായ അവസ്ഥയിൽ ആളുകൾക്ക് അവശ്യസാധനങ്ങൾ കിട്ടാതെ വരുന്ന സ്ഥിതിയുണ്ടാവരുതെന്ന് മുഖ്യമന്ത്രി.

Read more at: 'എല്ലാവര്‍ക്കും ഒരു മാസം സൗജന്യ ഭക്ഷ്യധാന്യം'; അതിജീവന പാക്കേജുമായി സര്‍ക്കാര്‍

kerala govt announced 20000 financial aid for covid 19 survival

8:54 AM IST

വ്യാഴാഴ്ച കേരളത്തിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, ആകെ കേസുകൾ 25

കാസർകോട് ജില്ലയിലെ ഒരാൾക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുതിയ കേസുകളില്ല എന്നത് കേരളത്തിന് ആശ്വാസമായിരുന്നു. ഇതോടെ കേരളത്തിലെ ആകെ കേസുകളുടെ എണ്ണം 25 ആയി. 

Read more at: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 25 പേര്‍ ചികിത്സയില്‍

one more positive covid 19 case confirmed in kerala

8:51 AM IST

ജാഗ്രത വേണം, മാർച്ച് 22 ഞായറാഴ്ച 'ജനതാ കർഫ്യൂ' വേണം: പ്രധാനമന്ത്രി

മാർച്ച് 22 ഞായറാഴ്ച ആരും പുറത്തിറങ്ങരുത്. അന്ന് ജനതാ കർഫ്യൂ ആയി ആചരിക്കണം- പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Read more at: ഞായറാഴ്ച 'ജനത കര്‍ഫ്യു', ജനങ്ങള്‍ പുറത്തിറങ്ങരുത്; ആഹ്വാനവുമായി പ്രധാനമന്ത്രി

covid 19 prime minister calls for janatha curfew dont get out from march 22

10:30 AM IST: