വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂ‍ർ മുമ്പ് യാത്രക്കാ‍ർ വിമാനത്താവളത്തിലെത്തണം. പരിശോധനകൾക്ക് നിർബന്ധമായും വിധേയരാകണം. എല്ലാ യാത്രക്കാരും മാസ്കും, ഗ്ലൗസും ധരിച്ചിരിക്കണം തുടങ്ങിയവയാണ് മറ്റ് നിർദ്ദേശങ്ങൾ.

ദില്ലി: ആഭ്യന്തര വിമാന സർവ്വീസുകൾ വീണ്ടും തുടങ്ങുന്നതിന് മുന്നോടിയായി എയ‌‍‌‌‌‌‌ർപോ‌ർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിമാനത്താവളങ്ങൾക്കായുള്ള മാ‍ർ​ഗ നി‍ർദ്ദേശങ്ങൾ പുറത്തിറക്കി. എല്ലാ യാത്രക്കാ‌ർക്കും ആരോ​ഗ്യ സേതു ആപ്പ് നി‍ർബന്ധമാക്കുന്നതാണ് പുതിയ മാർ​ഗ നിർദ്ദേശം. യാത്രക്കാർക്ക് വിമാനത്താവളങ്ങളിലെത്താനുള്ള വാഹന സൗകര്യം സംസ്ഥാന സർക്കാരുകൾ ഉറപ്പ് വരുത്തണമെന്നാണ് നിർദ്ദേശം.

Read more at: ആഭ്യന്തര വിമാനസർവ്വീസുകൾ മെയ് 25 മുതൽ...

വാഹനങ്ങളിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം. പാർക്കിം​ഗ് മേഖലയിലടക്കം സാമൂഹിക അകലം ഉറപ്പാക്കാൻ സുരക്ഷാ സേനയെ നിയോ​ഗിക്കണമെന്നും നി‌ർദ്ദേശമുണ്ട്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂ‍ർ മുമ്പ് യാത്രക്കാ‍ർ വിമാനത്താവളത്തിലെത്തണം. പരിശോധനകൾക്ക് നിർബന്ധമായും വിധേയരാകണം. എല്ലാ യാത്രക്കാരും മാസ്കും, ഗ്ലൗസും ധരിച്ചിരിക്കണം തുടങ്ങിയവയാണ് മറ്റ് നിർദ്ദേശങ്ങൾ.

രാജ്യത്ത് ആഭ്യന്തര വിമാനസർവ്വീസുകൾ ഈ മാസം 25 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ഇന്നലെ അറിയിച്ചിരുന്നു. ലോക്ക്ഡൗണിലെ നിരോധിത പ്രവർത്തനങ്ങളുടെ പട്ടികയിൽ നിന്ന് ആഭ്യന്തര വിമാനയാത്രയെ ഇന്നലെ ഒഴിവാക്കിയിരുന്നു.

Read more at: ലോക്ക്ഡൗൺ; നിരോധിത പ്രവർത്തനങ്ങളുടെ പട്ടികയിൽ നിന്ന് ആഭ്യന്തര വിമാനയാത്ര ഒഴിവാക്കി...

Scroll to load tweet…

35 ശതമാനം വിമാന സർവീസുകളാണ് ആദ്യഘട്ടത്തിലുണ്ടാകുക. അന്താരാഷ്ട്ര സർവ്വീസുകൾ എപ്പോൾ തുടങ്ങുമെന്ന് ഇപ്പോൾ പറയാനാവില്ല
സാധാരണക്കാർക്ക് താങ്ങാവുന്ന തുക മാത്രമേ ടിക്കറ്റ് നിരക്കായി ഈടാക്കൂ എന്നും മന്ത്രി പറഞ്ഞിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് മാർച്ച് 25 മുതൽ രാജ്യത്ത് ആഭ്യന്തര വിമാന സ‍ർവ്വീസുകൾ നി‍ർത്തി വച്ചിരിക്കുകയായിരുന്നു.