കൊവിഡ് ആശങ്കയില്‍ രാജ്യം; മഹാരാഷ്ട്രയില്‍ മരണ സംഖ്യ 342 ആയി, ഗുജറാത്തില്‍ 151 ജീവന്‍ നഷ്ടമായി| LIVE

Covid 19 Lock Down India cases increasing at an alarming rate Live Updates

11:13 PM IST

തെലങ്കാനയിലും കൊവിഡ് രോഗികൾ ആയിരം കടന്നു

തെലങ്കാനയില്‍ കൊവിഡ് രോഗികൾ ആയിരം കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 പേർക്കാണ്. ആന്ധ്രാപ്രദേശിലെ രാജ്ഭവനിൽ നാലുപേർക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത്. ചീഫ് സെക്യൂരിറ്റി ഓഫീസർ, അറ്റൻഡർ, സ്റ്റാഫ് നഴ്സ് എന്നിവർക്കാണ് രോഗം.

11:13 PM IST

ആരോഗ്യ വകുപ്പിന്‍റെ മനോവീര്യം തകര്‍ക്കരുത്: മന്ത്രി

കൊവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂര്‍വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇത്തരമൊരു പ്രസ്താവന നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്‍റെ മനോവീര്യം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും അവര്‍ ചൂണ്ടികാട്ടി

10:53 PM IST

കോഴിക്കോട് ഇതുവരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയത് 21,822 പേര്‍

കൊവിഡമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഇന്ന് 157 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 21,822 ആയി. 1084 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്.  ഇന്ന് പുതുതായി വന്ന 13 പേര്‍ ഉള്‍പ്പെടെ ആകെ 50 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 21 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

10:43 PM IST

എംബസികളിലെ വെൽഫെയർ ഫണ്ട് ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് വിനിയോഗിക്കണം - ഒഐസിസി

വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് എന്ന പേരിൽ 2009 മുതൽ മുൻ കേന്ദ്ര സര്‍ക്കാറിന്റെ നിർദേശാനുസരണം പ്രവാസികളുടെ ഇടയിൽനിന്ന് വിവിധ ആവശ്യങ്ങൾക്കായി ഈടാക്കി  എംബസികളിൽ പ്രത്യേക ഫണ്ടായി  സൂക്ഷിച്ചിട്ടുള്ള തുക പ്രവാസികളായ ഇന്ത്യക്കാരുടെ അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഉപയോഗിക്കണമെന്ന് ഒ.ഐ.സി.സി ദേശീയ കമ്മറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചു വി. കെ ശ്രീകണ്‍ഠൻ എം.പി മുഖേന കേന്ദ്ര വിദേശകാര്യ മന്ത്രിക്കും പ്രധാനമന്ത്രിക്കും നിവേദനം സമര്‍പ്പിച്ചു. 

10:33 PM IST

24 മണിക്കൂറിനിടെ സൗദിയിൽ മൂന്ന് മരണം, 1223 പേർക്കുകൂടി രോഗം

കൊവിഡ് 19 ബാധിച്ചു 24 മണിക്കൂറിനിടെ സൗദിയിൽ മൂന്നു പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹഫൂഫ്, മക്ക, ജിദ്ദ എന്നിവിടങ്ങളിലായാണ് മൂന്നുപേര്‍ മരിച്ചത്. മരണസംഖ്യ ഇതോടെ 139 ആയി. ഇന്ന് 1223 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 17522 ആയി ഉയർന്നു. ഇതിൽ 15026 പേര്‍ ചികിത്സയിലാണ്

10:23 PM IST

ആറാഴ്ചക്കുള്ളിൽ വൈറസ് ബാധിതരുടെ എണ്ണം കുറയുമെന്ന് ഒമാൻ ആരോഗ്യ മന്ത്രി

അടുത്ത ആറാഴ്ചക്കുള്ളിൽ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് കുറയുമെന്ന് ഒമാൻ ആരോഗ്യ മന്ത്രി. എന്നാൽ മെയ് പത്തിനുള്ളിൽ വൈറസ് ബാധിതരുടെ എണ്ണം കൂടുതൽ രേഖപെടുത്തുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്ത് ഇതുവരെ 1998  പേർക്ക്  കൊവിഡ് 19 വൈറസ് ബാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. അടച്ചിട്ട മവേല പഴം-പച്ചക്കറി മാർക്കറ്റ് ബുധനാഴ്ച  മുതൽ പ്രവര്‍ത്തനമാരംഭിക്കും.

10:13 PM IST

തബ്‌ലീഗ് ജമാഅത്ത് നേതാവ് മൗലാനാ സഅദ് കാന്ധൽവിക്ക് കൊവിഡില്ല

തബ്‌ലീഗ് ജമാഅത്ത്  നേതാവ് മൗലാനാ സഅദ് കാന്ധൽവി കൊവിഡ് 19 നെഗറ്റീവ്. ദില്ലി പൊലീസിന്‍റെ ക്രൈംബ്രാഞ്ചിന്‍റെ നിര്‍ദേശ പ്രകാരമാണ് മൗലാനാ സഅദ് കാന്ധൽവിയെ കൊവിഡ് ടെസ്റ്റിന് വിധേയനായത്.  തിങ്കളാഴ്ച സഅദ് കാന്ധൽവി ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാർച്ച് രണ്ടാം വാരത്തിൽ ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് മർകസിൽ വെച്ച് നടത്തിയ പ്രബോധന സമ്മേളനത്തിൽ സംബന്ധിച്ച പലരിലേക്കും കൊറോണാ വൈറസ് സംക്രമണമുണ്ടായിരുന്നു.  

9:53 PM IST

നിരോധനം ലംഘിച്ച് യാത്ര; സംസ്ഥാനത്ത് ഇന്ന് 4130 കേസുകള്‍

നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4130 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4060 പേരാണ്. 2632 വാഹനങ്ങളും പിടിച്ചെടുത്തു. 

9:39 PM IST

ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച മേഖലകളിൽ സമ്പൂർണ ലോക്ക് ഡൗൺ

ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച മേഖലകളിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഏലപ്പാറ പഞ്ചായത്ത്, ഇരട്ടയാർ പഞ്ചായത്ത്, വണ്ടന്മേട് പഞ്ചായത്ത്, വണ്ടിപ്പെരിയാർ പഞ്ചായത്ത് തുടങ്ങിയ മേഖലകളിലാണ് മെയ് 3 വരെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇടുക്കി ജില്ലയില്‍ നിന്നുള്ള ആറ് പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. രണ്ട് ജില്ലകളിലുമായി 21 പേര്‍ക്കാണ് കഴിഞ്ഞ 4 ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കൂടുതല്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 

9:56 PM IST

എയിംസിലെ  സുരക്ഷാ ജീവനക്കാരന് കൊവിഡ്

ദില്ലി എയിംസിലെ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രത്യേക ഓഫീസിലെ  സുരക്ഷ ജീവനക്കാരന് കൊവിഡ്. ഓഫീസ് പൂർണ്ണമായി അടച്ചു

9:09 PM IST

കുവൈത്തിൽ രോഗികളുടെ എണ്ണം 3000 കടന്നു, ഇന്ത്യക്കാരുടെ എണ്ണം 1557

കുവൈത്തിൽ കൊവിഡ് 19 കേസുകൾ മൂവായിരം കടന്നു. പുതുതായി183 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ 53 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1557 ആയി.

8:59 PM IST

ഗുജറാത്തിൽ മരണ സംഖ്യ 151 ആയി

രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഗുജറാത്തിൽ ഇന്ന് 230 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3301 ആയി. ഇന്ന് 18  പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 151 ആയി

8:49 PM IST

മഹാരാഷ്ട്രയിൽ മരണ സംഖ്യ 342 ആയി

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. ഇന്ന് 440 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8068 ആയി. ഇന്ന് 19 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 342 ആയി. ഇതുവരെ 1188 പേർക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള മുംബൈ പൂനെ എന്നിവിടങ്ങളിൽ മെയ് 18 വരെ ലോക്ഡൗൺ നീട്ടുമെന്നാണ് സൂചന. നാളെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

8:39 PM IST

ദില്ലി ആർഎംഎൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

കൊവിഡ് ലക്ഷണങ്ങളുമായി ഈ മാസം 15ന്  ശസ്ത്രക്രിയ വിഭാഗത്തിൽ ചികിത്സക്ക് എത്തിയ രോഗിയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് വിട്ടത് 5 ദിവസം കഴിഞ്ഞ്. നിരവധി തവണ രോഗലക്ഷണങ്ങളുടെ കാര്യം പറഞ്ഞിട്ടും ആദ്യ പരിശോധനയ്ക്ക് അധികൃതർ തയ്യാറായില്ലെന്ന് നഴ്സുമാർ പരാതിപ്പെട്ടു

8:29 PM IST

മീറ്റര്‍ റീഡിംഗിലെ അപാകത പരിഹരിക്കും, അധിക പണം അടക്കേണ്ടിവരില്ലെന്ന് മന്ത്രി

കൊവിഡ് കാലത്ത് വൈദ്യുതി ബോര്‍ഡ് തല്‍ക്കാലത്തേക്ക് മീറ്റര്‍‌ റീഡിംഗ് ഒഴിവാക്കിയിരുന്നു. എന്നാല്‍ മീറ്റര്‍ റീഡിംഗ് പുനരാരംഭിച്ചതിന് ശേഷം സ്ലാബ് മാറി ഉയര്‍ന്ന നിരക്ക് പലര്‍ക്കും നല്‍കേണ്ട സ്ഥിതി ഉണ്ടായത് പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇക്കാര്യം പരിശോധിച്ചതില്‍ രണ്ടുമാസത്തില്‍ കൂടുതല്‍ ദിവസത്തെ റീഡിംഗ് വരുമ്പോള്‍ ആ റീഡിംഗ് രണ്ടുമാസത്തേത് എന്ന നിലക്കാണ് ബില്ലിംഗിനുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ കണക്കാക്കുന്നത് എന്നാണ് കാണുന്നത്. ഈ പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

8:19 PM IST

പ്രവാസികളുടെ മടക്കം; ഒരു മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തത് പതിനായിരം പേര്‍

മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികൾക്കായുളള നോർക്ക തുടങ്ങിയ ഓണ്‍ലന്‍ രജിസ്ട്രേഷന് വന്‍തിരക്ക്. വെബ്‍സൈറ്റ് പ്രവര്‍ത്തന സജ്ജമായി ആദ്യ മണിക്കൂറില്‍ തന്നെ വിവിധ രാജ്യങ്ങളില്‍ നിന്ന് പതിനായിരത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്.  ഇന്നലെ അർദ്ധരാത്രി മുതൽ തുടങ്ങാനിരുന്ന രജിസിട്രേഷൻ സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് രജിസ്ട്രേഷന്‍ തുടങ്ങാനായത്.

7:59 PM IST

മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി

മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികൾക്കായുളള നോർക്കയുടെ രജിസ്ട്രേഷൻ തുടങ്ങി. ഇന്നലെ അർദ്ധരാത്രി മുതൽ തുടങ്ങാനിരുന്ന രജിസിട്രേഷൻ സാങ്കേതിക കാരണങ്ങളാലാണ് വൈകിയത്. അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കാൻ ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

7:49 PM IST

കോട്ടയത്തെ സ്ഥിതി ആശങ്കാജനകമെന്ന് കളക്ടര്‍

അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കോട്ടയത്തെ സ്ഥിതി ആശങ്കാജനകമെന്ന് ജില്ലാ കളക്ടര്‍. ജില്ലയില്‍ ലോക്ക് ഡൗണ്‍ ഇളവുകൾ ഇല്ലെന്നും അവശ്യ വസ്തുക്കളും മരുന്നുകടകളും മാത്രം തുറക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഹോട്ട്‍ സ്‍പോട്ടുകളില്‍ സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല. വിജയപുരം, പനച്ചിക്കാട്, തലയോലപ്പറമ്പ്, വെള്ളൂർ, കിടങ്ങൂർ, അയ്മനം, മണർകാട് പഞ്ചായത്തുകൾ തീവ്രബാധിത പ്രദേശങ്ങളുടെ പട്ടികയിലാണ്.  കോട്ടയം മുനിസിപ്പാലിറ്റിയിലെ അഞ്ച് വാർഡുകളും തീവ്രബാധിത പ്രദേശങ്ങളുടെ പട്ടികയിലുണ്ട്.

7:19 PM IST

കോഴിക്കോട്ടെ ഹോട്ട്സ്പോട്ടുകളിൽ നിന്ന് സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു

കൊവിഡ് - 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ ഹോട്ട്സ്പോട്ടുകളായ കോർപ്പറേഷൻ, എടച്ചേരി, അഴിയൂർ, ഏറാമല, കോടഞ്ചേരി പഞ്ചായത്ത് പരിധിയിൽ നിന്നും സ്രവ സാംപിളുകൾ എടുത്ത് പരിശോധനക്കയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. 

7:12 PM IST

മൊറട്ടോറിയം കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടണം; പ്രധാനമന്ത്രിക്ക് ഹൈബിയുടെ കത്ത്

ലോക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ വായ്പ്പകള്‍ക്ക് പ്രഖ്യാപിച്ച മൊറിട്ടോറിയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി. വായ്പകൾക്ക് റിസർവ് ബാങ്ക് അനുവദിച്ച മൊറട്ടോറിയം കാലാവധി, അധികപലിശയോ പിഴ പലിശയോ ഈടാക്കാതെ ഒരു വർഷത്തേക്ക് നീട്ടി നല്കണമെന്നാണ് ആവശ്യം. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യ മന്ത്രി, റിസർവ്വ് ബാങ്ക് ഗവർണർ എന്നിവര്‍ക്ക് എംപി കത്തയച്ചു.

6:34 PM IST

കൊവിഡ് പരിശോധനയുടെ എണ്ണം കൂട്ടണമെന്ന് രാഹുൽ ​ഗാന്ധി

കൊവിഡ് പരിശോധനയുടെ എണ്ണം കൂട്ടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്താന്‍ എന്തോ തടസ്സം നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി ആ തടസ്സം ഇല്ലാതാക്കി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു

5:50 PM IST

ഡോക്ടര്‍ക്കും കൊവിഡ്

കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ ആറുപേരില്‍ ഒരാള്‍ ഡോക്ടറാണ്. ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 

5:42 PM IST

സംസ്ഥാനത്ത് 3 ഹോട്ട് സ്‌പോട്ടുകള്‍ കൂടി

സംസ്ഥാനത്ത് 3 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍ക്കാട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 87 ആയി.

5:40 PM IST

സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് നാല് പേര്‍

സംസ്ഥാനത്ത് 4 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 342 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടി. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

5:32 PM IST

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്, രോഗമുക്തി നേടിയത് 4 പേര്‍

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 

4:20 PM IST

കടുത്ത നടപടിയുമായി തമിഴ്നാട്

കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം തടഞ്ഞാൽ തടവ് ശിക്ഷയും പിഴയും ചുമത്തുമെന്ന് തമിഴ്നാട്. മൂന്ന് വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാക്കിക്കൊണ്ട് തമിഴ്നാട് സർക്കാർ ഓർഡിനൻസ് പാസാക്കി. നേരത്തെ തന്നെ ഇക്കാര്യം തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

4:15 PM IST

ദില്ലി സിആർപിഎഫ് ക്യാമ്പിൽ കൂടുതൽ ജവാന്മാരെ പരിശോധിച്ചു

കൊവിഡ് ബാധയെ തുടർന്ന് അടച്ച ദില്ലി സിആർപിഎഫ് ക്യാമ്പിൽ കൂടുതൽ ജവാന്മാരെ പരിശോധിച്ചു. ക്യാമ്പിൽ കരുതൽ നിരീക്ഷണത്തിൽ ഉള്ള 79 പേരെയാണ് പരിശോധിച്ചത്. 350 പേരെയാണ് ഇവിടെ കരുതൽ നിരീക്ഷണത്തിൽ ആക്കിയത്. ക്യാമ്പിൽ 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

4:00 PM IST

പാലക്കാട് സ്വദേശിയുടെ സമ്പർക്ക പട്ടിക

ഏപ്രിൽ 21ന് കൊവിഡ് 19 സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ എറണാകുളം ജില്ലയിൽ നിന്നുള്ളത്  48 പേർ. 30 പേർ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിലും 18 പേർ സെക്കൻഡറി കോണ്ടാക്ട് ലിസ്റ്റിലും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ഇവർക്ക് നിർദ്ദേശം നൽകി. പാലക്കാട് സ്വദേശി എറണാകുളത്ത് ഉണ്ടായിരുന്നത് ഏപ്രിൽ 8 മുതൽ 13 വരെ. 

3:45 PM IST

ദില്ലി ജഗ്ജീവൻ റാ ആശുപത്രിയിലെ 44 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

ദില്ലി ജഗ്ജീവൻ റാം ആശുപത്രിയിലെ 44 ആരോഗ്യ പ്രവർത്തകർക്ക്  കൊവിഡ് 19 സ്ഥിരീകരിച്ചു. ആശുപത്രി അടച്ചതായി ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ ജയിൻ. 

3:30 PM IST

ദുബായിയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് ബാധിച്ച് കാടാച്ചിറ മമ്മാക്കുന്ന് സ്വദേശി ദുബായിൽ മരിച്ചു. മമ്മാക്കുന്ന് ജുമാഅത്ത് പള്ളിക്ക് സമീപത്തെ പാലക്കൽ അബ്ദു റഹ്മാൻ(55) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ദുബൈയിൽ ഹോട്ടൽ മാനേജരായി പ്രവർത്തിച്ചു വരികയായിരുന്നു.

1:50 PM IST

ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി

കൊവിഡ് ബാധിതരുടെ വിവര ചോർച്ചയിൽ കാസർകോട് ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി. വിഷയം ഗൗരവമുള്ളതാണ് 
കൂടുതൽ അന്വേഷിക്കേണ്ടതെന്നും ജില്ലാ ഭരണകൂടം. ആരോഗ്യ വകുപ്പും അന്വേഷിക്കും

1:35 PM IST

അതിർത്തികളിൽ പരിശോധന കർശനമാക്കും

അതിർത്തികളിൽ പരിശോധന കർശനമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. ചെറു വഴികളിൽ അടക്കം പരിശോധന വേണമെന്നാണ് നിർദ്ദേശം. ഹോട്ട് സ്പോട്ടുകളിൽ എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കണം. ജില്ലാ കലക്ടർമാരുമായുള്ള വീഡിയോ കോൺഫറൻസിൽ  ആയിരുന്നു നിർദേശം. 

1:10 PM IST

പശ്ചിമ ബംഗാളിൽ ആരോഗ്യവകുപ്പ് അസിറ്റൻ്റ് ഡയറക്ടർ കൊവിഡ് ബാധിച്ച് മരിച്ചു

പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. ഡോ ബിപ്ലവ് കാന്തി ദാസ് ഗുപ്തയാണ് മരിച്ചത്. 

12:50 PM IST

കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ ചോരുന്നു ?

കാസര്‍കോട് കൊവിഡ് രോഗം ഭേദമായവരെ വിളിച്ച് തുടര്‍ ചികില്‍സ വേണമെന്നും തങ്ങളുടെ സ്വകാര്യ അശുപത്രിയിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് ചില ഡോക്ടര്‍മാര്‍ രംഗത്ത്. കാസർക്കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് രോഗം ഭേദമായ പത്തിലധികം പേരെ ഇതിനകം ഇവര്‍ ബന്ധപ്പെട്ടുകഴിഞ്ഞു. അതേ സമയം കൊവിഡുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ചെയ്യുന്നത് സര്‍ക്കാര്‍ ആശുപത്രികളിലാണെന്നും ഇതില്‍ വീണുപോകരുതെന്നും കാസര്‍കോട് ഡിഎംഒ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു

Read more at: കൊവിഡ് രോ​ഗികളുടെ വിവരങ്ങൾ ചോരുന്നു? തുട‍ർ ചികിത്സ വാ​ഗ്ദാനം ചെയ്ത് സ്വകാര്യ ആശുപത്രികളുടെ കോളുകൾ ...

12:30 PM IST

കൊവിഡ് പരിശോധന ശക്തമാക്കാൻ കേരളം

കൊവിഡ് പരിശോധന കേരളം ശക്തമാക്കുന്നു. പ്രതിദിനം 3000 പേരുടെ സാമ്പിൾ പരിശോധിക്കാൻ നിർദേശം. മുൻഗണന നിശ്ചയിച്ചു റാൻഡം പരിശോധന ആണ് നടത്തുക. ആരോഗ്യ പ്രവർത്തകർക്കും, പ്രാഥമിക സമ്പർക്കത്തിൽ വന്നവർക്കും മുൻഗണന. ജില്ലയ്ക്ക് ക്വോട്ട നിശ്ചയിച്ചു നൽകി

Read more at: പ്രതിദിനം 3000 പേരുടെ സാംപിൾ അധികമായി പരിശോധിക്കും; പ്രതിരോധം ശക്തമാക്കാൻ കേരളം ...

12:15 PM IST

ദില്ലി സോനിപത്ത് അതിർത്തി പൂർണ്ണമായി അടച്ചു

ദില്ലി സോനിപത്ത് അതിർത്തി പൂർണ്ണമായി അടച്ചു. മെയ് 3 വരെയാണ് അടച്ചത്. 

12:00 PM IST

ആളും ആരവുമില്ലാതെ തൂശൂർ പൂരത്തിന് കൊടിയേറി

ആളും ആരവുമില്ലാതെ തൂശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങൾ ചടങ്ങ് നടത്തിയത് ജില്ലാ ഭരണകൂടത്തിന്‍റെ കർശന നിർദേശങ്ങൾ പാലിച്ച്.

11:31 AM IST

മത സാമുദായിക നേതാക്കൾക്ക് നന്ദി രേഖപ്പെടുത്തി മോദി

ഈ റമദാൻ കാലത്ത് എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണം. റമദാനിന്‍റെ ഈ സമയത്ത് ലോകം കൊവിഡ് മുക്തമാകും എന്ന് പ്രതീക്ഷിക്കാം.
കൊവിഡ് പ്രതിരോധവുമായി സഹകരിച്ച എല്ലാ സമുദായ നേതാക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു. ജാഗ്രത കൈവിടരുതെന്ന് മോദി. കൊവിഡ് ഇനി ബാധിക്കില്ലെന്ന് ആരും കരുതാൻ പാടില്ലെന്ന് പ്രധാനമന്ത്രി. 

11:25 AM IST

ജിവിതശൈലിയിലും രീതികളിലും കൊവിഡ് മാറ്റം വരുത്തുന്നു

ജിവിതശൈലിയിലും രീതികളിലും കൊവിഡ് മാറ്റം വരുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖാവരണം ഇനി സമൂഹത്തിന്‍റെ ജീവിതശൈലിയുടെ ഭാഗമാകുമെന്ന് മോദി. പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കണമെന്ന ബോധം അനിവാര്യം. 

11:20 AM IST

പല രാജ്യങ്ങളെയും അവശ്യമരുന്നുകൾ നല്കി സഹായിച്ചു

ഇന്ത്യ പല രാജ്യങ്ങളെയും അവശ്യമരുന്നുകൾ നല്കി സഹായിച്ചതായി പ്രധാനമന്ത്രി. ഇന്ത്യയുടെ സംസ്കാരത്തിന് അനുസൃതമായാണ് ഈ നടപടി, ഇന്ത്യയുടെ ജനങ്ങൾക്ക് പല രാഷ്ട്രനേതാക്കളും നന്ദി രേഖപ്പെടുത്തുന്നുവെന്നും മോദി.

11:18 AM IST

പൊലീസിന്‍റെ സേവനത്തിൽ മതിപ്പ്

പൊലീസിന്‍റെ സേവനത്തിൽ ജനങ്ങൾക്ക് മതിപ്പെന്ന് മോദി

11:14 AM IST

കാഴ്ചപ്പാടിലും മാറ്റം വന്നതായി മോദി

സമൂഹത്തിന്‍റെ കാഴ്ചപ്പാടിലും മാറ്റം വന്നതായി മോദി. മറ്റുള്ളവരുടെ സേവനം എത്ര വലുതെന്ന് ജനങ്ങൾ മനസ്സിലാക്കുന്നു

11:13 AM IST

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഓർഡിനൻസിലൂടെ ഉറപ്പാക്കിയെന്ന് മോദി

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഓർഡിനൻസിലൂടെ ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കർഷകരുടെ വലിയ സംഭാവന.

11:06 AM IST

നടുക്കം രേഖപ്പെടുത്തി അംബാസഡർ

3 മൃതദേഹം തിരിച്ചയച്ച നടപടി ഞെട്ടിച്ചെന്ന് ഇന്ത്യൻ അംബാസഡർ . യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂറിന്‍റേതാണ് പ്രതികരണം. അബുദാബിയിൽ നിന്ന് കൊണ്ടുവന്ന 3 മൃതദേഹമാണ് തിരിച്ചയച്ചത്. ദില്ലിയിലെത്തിച്ച മൃതദേഹം വിമാനത്തിൽ നിന്ന് ഇറക്കാൻ അനുവദിച്ചില്ല . സംഭവം ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ് പുറത്തുവരും മുമ്പെന്ന് സൂചന .

11:05 AM IST

ഇന്ത്യയിൽ കൊവിഡ് പോരാട്ടത്തിൽ ഒറ്റക്കെട്ടെന്ന് മോദി

ഇന്ത്യയിൽ ജനങ്ങളുടെ നേതൃത്വത്തിലുള്ള പ്രതിരോധമെന്ന് നരേന്ദ്ര മോദി. ഇന്ത്യ പോരാട്ടത്തിൽ ഒറ്റക്കെട്ടെന്ന് മോദി മൻ കി ബാത്തിൽ. 

മൻ കി ബാത്ത് തത്സമയം 

11:00 AM IST

ദില്ലിയിൽ മൂന്നു മാധ്യമ പ്രവർത്തകർക്ക് കൊവിഡ്

ദില്ലിയിൽ മൂന്നു മാധ്യമ പ്രവർത്തകർക്ക് കൊവിഡ് സ്ഥീരികരിച്ചു. ദില്ലിയിൽ മാധ്യമ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. നേരത്തെ പരിശോധന നടത്തിയ 160 പേർക്ക് ഫലം നെഗറ്റീവ് ആയിരുന്നു. 

10:55 AM IST

ഗുജറാത്തിൽ രോഗികളുടെ എണ്ണം 3000 കടന്നു

ഗുജറാത്തിൽ രോഗികളുടെ എണ്ണം 3000 കടന്നു. എന്നാൽ തീവ്രബാധിത മേഖലകളല്ലാത്ത ഇടങ്ങളിൽ 50 ജീവനക്കാരുമായി കടകൾക്കും ഐടി കമ്പനികൾക്കും  ഇന്ന് മുതൽ പ്രവർത്തിക്കാൻ  സർക്കാർ അനുമതി നൽകി. ഹോട്ടലുകൾക്കും ബാർബർ ഷോപ്പുകൾക്കും ഇളവില്ല. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഗുജറാത്തില്‍ 62 ശതമാനവും അഹമ്മദാബാദില്‍ നിന്നാണ്. 

10:50 AM IST

മുംബൈയിലും പൂനെയിലും ലോക്ഡൗൺ നീട്ടിയേക്കും

രോഗികളുടെ എണ്ണം കൂടുതലുള്ള മുംബൈയിലും പൂനെയിലും ലോക്ഡൗൺ നീട്ടിയേക്കും. മേയ് 18വരെ ലോക്ഡൗൺ തുടരാനാണ് ധാരണ. പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യം മുന്നോട്ട് വയ്ക്കും. സംസ്ഥാനത്തെ മറ്റിടങ്ങളിൽ കേന്ദ്ര നിർദ്ദേശം തുടരുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ തിരികെ കൊണ്ട് പോവണമെന്ന് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ആറ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

10:45 AM IST

ക്വാറൻ്റീൻ താമസം ഒരുക്കണമെന്ന് ആവശ്യം

കൊവിഡ് ഡ്യൂട്ടി കഴിയുന്ന ഡോക്ടർമാർക്ക് ക്വാറൻ്റീൻ താമസം സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് റസിഡൻ്റ് ഡോക്ടർമാരുടെ സംഘടന കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധന് കത്ത് എഴുതി. 

10:30 AM IST

മുംബൈയിൽ പ്ലാസ്മാ തെറാപ്പി തുടങ്ങി

മുംബൈയിൽ കൊവിഡ് 19 ചികിത്സയ്ക്കായി പ്ലാസ്മാ തെറാപ്പി തുടങ്ങി. ലീലാവതി ആശുപത്രിയിൽ 55 കാരനാണ് ചികിത്സ നടത്തിയത്.
 
10:30 AM IST

ആശങ്കയായി മഹാരാഷ്ട്ര

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 13.8 ശതമാനവും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ കേസുകളില്‍ 47. 6 ശതമാനം മുംബൈയില്‍ നിന്നുള്ളതാണ്. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഗുജറാത്തില്‍ 62 ശതമാനവും അഹമ്മദാബാദില്‍ നിന്നാണ്. 

10:00 AM IST

നിലവിൽ രാജ്യത്തെ സ്ഥിതി ഇങ്ങനെ

കൊവിഡ് കേസുകളില്‍ 68 ശതമാനവും 27 ജില്ലകളല്‍ നിന്നുള്ളവരെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗികളിലധികവും മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ് നാട്, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. നിലവിൽ രാജ്യത്തെ സ്ഥിതി ഇങ്ങനെ

S. No. Name of State / UT Total Confirmed cases (Including 111 foreign Nationals) Cured/Discharged/
Migrated
Death
1 Andaman and Nicobar Islands 33 11 0
2 Andhra Pradesh 1061 171 31
3 Arunachal Pradesh 1 1 0
4 Assam 36 19 1
5 Bihar 243 46 2
6 Chandigarh 28 15 0
7 Chhattisgarh 37 32 0
8 Delhi 2625 869 54
9 Goa 7 7 0
10 Gujarat 3071 282 133
11 Haryana 289 176 3
12 Himachal Pradesh 40 22 1
13 Jammu and Kashmir 494 112 6
14 Jharkhand 67 13 3
15 Karnataka 500 158 18
16 Kerala 457 338 4
17 Ladakh 20 14 0
18 Madhya Pradesh 2096 210 99
19 Maharashtra 7628 1076 323
20 Manipur 2 2 0
21 Meghalaya 12 0 1
22 Mizoram 1 0 0
23 Odisha 94 33 1
24 Puducherry 7 3 0
25 Punjab 298 67 17
26 Rajasthan 2083 493 33
27 Tamil Nadu 1821 960 23
28 Telengana 991 280 26
29 Tripura 2 2 0
30 Uttarakhand 48 26 0
31 Uttar Pradesh 1793 261 27
32 West Bengal 611 105 18
Total number of confirmed cases in India 26496* 5804 824
*States wise distribution is subject to further verification and reconciliation
*Our figures are being reconciled with ICMR

9:55 AM IST

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 7000 കടന്നു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 7000 കടന്നു. പുതുതായി 811 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 24 പേ‌ർ രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 323 ആയി. 
 
9:50 AM IST

ഇന്ന് അക്ഷയതൃതീയ; ഓൺലൈൻ സംവിധാനമൊരുക്കി ജ്വല്ലറികൾ

ഇന്ന് അക്ഷയതൃതീയ. സ്വർണത്തിന് ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന അ ക്ഷയതൃതീയ ദിവസത്തിലും സ്വർണക്കടകൾ തുറക്കാൻ കഴിയാത്തതിനാൽ പകരം സംവിധാനമൊരുക്കി ജ്വല്ലറികൾ. ഓൺലൈനിലൂടെ സ്വർണം വാങ്ങാനുള്ള അവസരമാണ് ജ്വല്ലറികൾ ഇക്കുറി നൽകുന്നത്.

Read more at: ഇന്ന് അക്ഷയതൃതീയ; കടകൾ തുറക്കാൻ നിവർത്തിയില്ല, ഓൺലൈൻ സംവിധാനമൊരുക്കി ജ്വല്ലറികൾ ...

9:45 AM IST

സൗദി അറേബ്യയിൽ കർഫ്യൂവിൽ ഭാ​ഗിക ഇളവ്

സൗദി അറേബ്യയിൽ കർഫ്യൂവിൽ ഭാ​ഗിക ഇളവ്. പകൽ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് കർഫ്യൂവിൽ ഇളവ്. ഇളവ് ഇന്ന് മുതൽ നടപ്പാകും. അതേസമയം, മക്കയിൽ കർഷ്യൂവിന് ഇളവില്ല. ദുബായില്‍ ഇന്ന് മുതല്‍ ട്രാമുകള്‍ ഓടിത്തുടങ്ങും.  

Read more at: സൗദി അറേബ്യയിൽ കർഫ്യൂവിൽ ഭാ​ഗിക ഇളവ്; മക്കയിൽ ഇളവില്ല ...
 
9:30 AM IST

ലോക്ക്ഡൗൺ നീട്ടണമെന്ന് സംസ്ഥാനങ്ങൾ

ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിരിക്കെ 16 വരെയെങ്കിലും ലോക്ക്ഡൗണ്‍ നീട്ടണണെന്ന് ദില്ലിയടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ദില്ലി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, ഒഡിഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്.

Read more at: മെയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടണോ; നിലപാട് വ്യക്തമാക്കി സംസ്ഥാനങ്ങള്‍ ...

9:30 AM IST

129 തബ് ലീഗ് ജമാഅത്ത് പ്രതിനിധികൾ രോഗമുക്തരായി

129 തബ്ലീഗ് ജമാഅത്ത് പ്രതിനിധികൾക്ക് കൊവിഡ് 19 ഭേദമായി. 142 പേരാണ് ദില്ലി എയിംസിൽ ചികിത്സ തേടിയത്. കൊവിഡ് ചികിത്സക്കുള്ള പ്ലാസ്മ തെറാപ്പിക്ക് രക്തം ദാനം ചെയ്യാൻ തയ്യാറെന്ന് രോഗം ഭേദമായവർ. 

9:15 AM IST

തീരുമാനം തിരുത്തി ദില്ലി സർക്കാർ

ഒറ്റപ്പെട്ട കടകൾക്കും,പാർപ്പിട മേഖലകളിലെ കടകൾക്കും ദില്ലി സർക്കാർ തുറക്കാൻ അനുമതി നൽകി. വ്യാപാരികളുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം തിരുത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നായിരുന്നു മുൻ നിലപാട്. 

8:50 AM IST

കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. 26496 പേരാണ് രോഗ ബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1990 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ  വര്‍ധനയാണിത്. ആകെ മരണം 824 ആയി. ഇന്നലെ മാത്രം 49 പേരാണ് മരിച്ചത്. 5804 പേര്‍ക്ക് രോഗം ഭേദമായി. 19868 പേരാണ് ചികിത്സയിലുള്ളത്. 

Read more at: കൊവിഡ് രോഗികളുടെ എണ്ണം 26,000-ൽ എത്തി, ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെ ...

8:15 AM IST

പ്രവാസികളുടെ രജിസ്ട്രേഷൻ ഇന്ന് തന്നെ തുടങ്ങുമെന്ന് നോർക്ക

മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായുള്ള രജിസ്ട്രേഷൻ ഇന്ന് തന്നെ തുടങ്ങുമെന്ന് നോർക്ക. രജിസ്ട്രേഷന് പ്രവാസികൾ തിരക്ക് കൂട്ടേണ്ടതില്ലെന്നും , ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണനയില്ലെന്നും നോർക്ക അറിയിച്ചു

7:50 AM IST

വിദേശത്ത് കുടുങ്ങിയവരുടെ കണക്കെടുക്കുന്നു

മറ്റുരാജ്യങ്ങളിൽ കുടുങ്ങിയവരെ ആദ്യം കൊണ്ടു വരേണ്ടി വരുമെന്ന് കേന്ദ്രം. സന്ദർശന വിസയിൽ പോയി കുടുങ്ങിയവർ എത്രയെന്ന കണക്കെടുക്കും. മത്സ്യത്തൊഴിലാളികളെയും ആദ്യം പരിഗണിക്കും. കൊവിഡ് ഭീഷണി കൂടിയ രാജ്യങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെയും എണ്ണമെടുക്കും.  കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ പ്രത്യേകവിമാനങ്ങൾ ഉപയോഗിക്കും. വിമാനസർവ്വീസ് തുടങ്ങുമ്പോൾ പ്രവാസികളുടെ മടക്കം സാധ്യമാകുമെന്നും കേന്ദ്രം പറയുന്നു.

Read more at: പ്രവാസികളുടെ മടക്കം: സന്ദർശക വിസയിൽ പോയവരേയും വിദ്യാർത്ഥികളേയും ആദ്യം തിരിച്ചെത്തിക്കാൻ സാധ്യത ...

7:20 AM IST

നഴ്‌സിന് കൊവിഡ് 19; ദില്ലിയിലെ ആശുപത്രി അടച്ചു

നഴ്‌സിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലിയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ഹിന്ദു റാവു ആശുപത്രി താല്‍കാലികമായി അടച്ചു. കൊവിഡ് സ്ഥിരീകരിച്ച നഴ്‌സ് കഴിഞ്ഞ രണ്ട് ആഴ്ചയായി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പൂർണ്ണമായും അണുവിമുക്തമാക്കിയ ശേഷമേ പ്രവര്‍ത്തനം സാധാരണ രീതിയില്‍ പുനരാരംഭിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.
Read more at: നഴ്‌സിന് കൊവിഡ് 19 സ്ഥിരീകരിച്ചു; ദില്ലിയിലെ വലിയ ആശുപത്രി അടച്ചു ...

6:30 AM IST

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് ഇന്ന്

മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പതിനൊന്ന് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗൺ കാലാവധി അടുത്ത മൂന്നിന് അവസാനിരിക്കേ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പ്രധാനമന്ത്രി നടത്തിയേക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി ചർച്ച നടത്തും. കൂടുതൽ ഇളവുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. 

Read more at:  കൂടുതൽ ഇളവുകൾ ഉണ്ടാകുമോ? മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും ...
 
6:20 AM IST

കൊവിഡ് സ്ഥിതി വിലയിരുത്താൻ ഉന്നതതലയോഗം ഇന്ന്

കൊവിഡ് സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും. കളക്ടർമാർ, എസ്പിമാർ, ഡിഎംഒമാര്‍ എന്നിവരുമായി വിഡീയോ കോണ്‍ഫറൻസിംഗിലൂടെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. നാളെ പ്രധാനമന്ത്രിയോട് കേരളത്തിലെ സ്ഥിതിഗതികളും ആവശ്യങ്ങളും അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്.

Read more at: കൊവിഡ് സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും ...

6:00 AM IST

മഹാമാരിയിൽ വിറച്ച് ലോകം

ലോകത്ത് കൊവിഡ് മരണം രണ്ട് ലക്ഷം കടന്നു. ആഗോളതലത്തില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത് ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54,000 ല്‍ അധികമായി. ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു.

Read more at: മഹാമാരിയിൽ വിറച്ച് ലോകം; കൊവിഡ് ബാധിച്ചവരുടെ എണ്ണം 30 ലക്ഷത്തോട് അടുക്കുന്നു, മരണം രണ്ട് ലക്ഷം കടന്നു...

11:11 PM IST:

തെലങ്കാനയില്‍ കൊവിഡ് രോഗികൾ ആയിരം കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 പേർക്കാണ്. ആന്ധ്രാപ്രദേശിലെ രാജ്ഭവനിൽ നാലുപേർക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത്. ചീഫ് സെക്യൂരിറ്റി ഓഫീസർ, അറ്റൻഡർ, സ്റ്റാഫ് നഴ്സ് എന്നിവർക്കാണ് രോഗം.

11:09 PM IST:

കൊവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂര്‍വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇത്തരമൊരു പ്രസ്താവന നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്‍റെ മനോവീര്യം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും അവര്‍ ചൂണ്ടികാട്ടി

10:56 PM IST:

കൊവിഡമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഇന്ന് 157 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 21,822 ആയി. 1084 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്.  ഇന്ന് പുതുതായി വന്ന 13 പേര്‍ ഉള്‍പ്പെടെ ആകെ 50 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 21 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

10:55 PM IST:

വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് എന്ന പേരിൽ 2009 മുതൽ മുൻ കേന്ദ്ര സര്‍ക്കാറിന്റെ നിർദേശാനുസരണം പ്രവാസികളുടെ ഇടയിൽനിന്ന് വിവിധ ആവശ്യങ്ങൾക്കായി ഈടാക്കി  എംബസികളിൽ പ്രത്യേക ഫണ്ടായി  സൂക്ഷിച്ചിട്ടുള്ള തുക പ്രവാസികളായ ഇന്ത്യക്കാരുടെ അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഉപയോഗിക്കണമെന്ന് ഒ.ഐ.സി.സി ദേശീയ കമ്മറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചു വി. കെ ശ്രീകണ്‍ഠൻ എം.പി മുഖേന കേന്ദ്ര വിദേശകാര്യ മന്ത്രിക്കും പ്രധാനമന്ത്രിക്കും നിവേദനം സമര്‍പ്പിച്ചു. 

10:28 PM IST:

കൊവിഡ് 19 ബാധിച്ചു 24 മണിക്കൂറിനിടെ സൗദിയിൽ മൂന്നു പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹഫൂഫ്, മക്ക, ജിദ്ദ എന്നിവിടങ്ങളിലായാണ് മൂന്നുപേര്‍ മരിച്ചത്. മരണസംഖ്യ ഇതോടെ 139 ആയി. ഇന്ന് 1223 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 17522 ആയി ഉയർന്നു. ഇതിൽ 15026 പേര്‍ ചികിത്സയിലാണ്

10:27 PM IST:

അടുത്ത ആറാഴ്ചക്കുള്ളിൽ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് കുറയുമെന്ന് ഒമാൻ ആരോഗ്യ മന്ത്രി. എന്നാൽ മെയ് പത്തിനുള്ളിൽ വൈറസ് ബാധിതരുടെ എണ്ണം കൂടുതൽ രേഖപെടുത്തുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്ത് ഇതുവരെ 1998  പേർക്ക്  കൊവിഡ് 19 വൈറസ് ബാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. അടച്ചിട്ട മവേല പഴം-പച്ചക്കറി മാർക്കറ്റ് ബുധനാഴ്ച  മുതൽ പ്രവര്‍ത്തനമാരംഭിക്കും.

10:15 PM IST:

തബ്‌ലീഗ് ജമാഅത്ത്  നേതാവ് മൗലാനാ സഅദ് കാന്ധൽവി കൊവിഡ് 19 നെഗറ്റീവ്. ദില്ലി പൊലീസിന്‍റെ ക്രൈംബ്രാഞ്ചിന്‍റെ നിര്‍ദേശ പ്രകാരമാണ് മൗലാനാ സഅദ് കാന്ധൽവിയെ കൊവിഡ് ടെസ്റ്റിന് വിധേയനായത്.  തിങ്കളാഴ്ച സഅദ് കാന്ധൽവി ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാർച്ച് രണ്ടാം വാരത്തിൽ ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് മർകസിൽ വെച്ച് നടത്തിയ പ്രബോധന സമ്മേളനത്തിൽ സംബന്ധിച്ച പലരിലേക്കും കൊറോണാ വൈറസ് സംക്രമണമുണ്ടായിരുന്നു.  

9:57 PM IST:

നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4130 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4060 പേരാണ്. 2632 വാഹനങ്ങളും പിടിച്ചെടുത്തു. 

9:56 PM IST:

ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച മേഖലകളിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഏലപ്പാറ പഞ്ചായത്ത്, ഇരട്ടയാർ പഞ്ചായത്ത്, വണ്ടന്മേട് പഞ്ചായത്ത്, വണ്ടിപ്പെരിയാർ പഞ്ചായത്ത് തുടങ്ങിയ മേഖലകളിലാണ് മെയ് 3 വരെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇടുക്കി ജില്ലയില്‍ നിന്നുള്ള ആറ് പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. രണ്ട് ജില്ലകളിലുമായി 21 പേര്‍ക്കാണ് കഴിഞ്ഞ 4 ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കൂടുതല്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 

9:54 PM IST:

ദില്ലി എയിംസിലെ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രത്യേക ഓഫീസിലെ  സുരക്ഷ ജീവനക്കാരന് കൊവിഡ്. ഓഫീസ് പൂർണ്ണമായി അടച്ചു

9:05 PM IST:

കുവൈത്തിൽ കൊവിഡ് 19 കേസുകൾ മൂവായിരം കടന്നു. പുതുതായി183 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ 53 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1557 ആയി.

8:53 PM IST:

രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഗുജറാത്തിൽ ഇന്ന് 230 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3301 ആയി. ഇന്ന് 18  പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 151 ആയി

8:52 PM IST:

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. ഇന്ന് 440 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8068 ആയി. ഇന്ന് 19 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 342 ആയി. ഇതുവരെ 1188 പേർക്ക് രോഗം ഭേദമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള മുംബൈ പൂനെ എന്നിവിടങ്ങളിൽ മെയ് 18 വരെ ലോക്ഡൗൺ നീട്ടുമെന്നാണ് സൂചന. നാളെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

8:47 PM IST:

കൊവിഡ് ലക്ഷണങ്ങളുമായി ഈ മാസം 15ന്  ശസ്ത്രക്രിയ വിഭാഗത്തിൽ ചികിത്സക്ക് എത്തിയ രോഗിയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് വിട്ടത് 5 ദിവസം കഴിഞ്ഞ്. നിരവധി തവണ രോഗലക്ഷണങ്ങളുടെ കാര്യം പറഞ്ഞിട്ടും ആദ്യ പരിശോധനയ്ക്ക് അധികൃതർ തയ്യാറായില്ലെന്ന് നഴ്സുമാർ പരാതിപ്പെട്ടു

8:31 PM IST:

കൊവിഡ് കാലത്ത് വൈദ്യുതി ബോര്‍ഡ് തല്‍ക്കാലത്തേക്ക് മീറ്റര്‍‌ റീഡിംഗ് ഒഴിവാക്കിയിരുന്നു. എന്നാല്‍ മീറ്റര്‍ റീഡിംഗ് പുനരാരംഭിച്ചതിന് ശേഷം സ്ലാബ് മാറി ഉയര്‍ന്ന നിരക്ക് പലര്‍ക്കും നല്‍കേണ്ട സ്ഥിതി ഉണ്ടായത് പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇക്കാര്യം പരിശോധിച്ചതില്‍ രണ്ടുമാസത്തില്‍ കൂടുതല്‍ ദിവസത്തെ റീഡിംഗ് വരുമ്പോള്‍ ആ റീഡിംഗ് രണ്ടുമാസത്തേത് എന്ന നിലക്കാണ് ബില്ലിംഗിനുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ കണക്കാക്കുന്നത് എന്നാണ് കാണുന്നത്. ഈ പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

8:30 PM IST:

മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികൾക്കായുളള നോർക്ക തുടങ്ങിയ ഓണ്‍ലന്‍ രജിസ്ട്രേഷന് വന്‍തിരക്ക്. വെബ്‍സൈറ്റ് പ്രവര്‍ത്തന സജ്ജമായി ആദ്യ മണിക്കൂറില്‍ തന്നെ വിവിധ രാജ്യങ്ങളില്‍ നിന്ന് പതിനായിരത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്.  ഇന്നലെ അർദ്ധരാത്രി മുതൽ തുടങ്ങാനിരുന്ന രജിസിട്രേഷൻ സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് രജിസ്ട്രേഷന്‍ തുടങ്ങാനായത്.

7:58 PM IST:

മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികൾക്കായുളള നോർക്കയുടെ രജിസ്ട്രേഷൻ തുടങ്ങി. ഇന്നലെ അർദ്ധരാത്രി മുതൽ തുടങ്ങാനിരുന്ന രജിസിട്രേഷൻ സാങ്കേതിക കാരണങ്ങളാലാണ് വൈകിയത്. അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കാൻ ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

7:48 PM IST:

അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കോട്ടയത്തെ സ്ഥിതി ആശങ്കാജനകമെന്ന് ജില്ലാ കളക്ടര്‍. ജില്ലയില്‍ ലോക്ക് ഡൗണ്‍ ഇളവുകൾ ഇല്ലെന്നും അവശ്യ വസ്തുക്കളും മരുന്നുകടകളും മാത്രം തുറക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഹോട്ട്‍ സ്‍പോട്ടുകളില്‍ സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല. വിജയപുരം, പനച്ചിക്കാട്, തലയോലപ്പറമ്പ്, വെള്ളൂർ, കിടങ്ങൂർ, അയ്മനം, മണർകാട് പഞ്ചായത്തുകൾ തീവ്രബാധിത പ്രദേശങ്ങളുടെ പട്ടികയിലാണ്.  കോട്ടയം മുനിസിപ്പാലിറ്റിയിലെ അഞ്ച് വാർഡുകളും തീവ്രബാധിത പ്രദേശങ്ങളുടെ പട്ടികയിലുണ്ട്.

7:18 PM IST:

കൊവിഡ് - 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിലെ ഹോട്ട്സ്പോട്ടുകളായ കോർപ്പറേഷൻ, എടച്ചേരി, അഴിയൂർ, ഏറാമല, കോടഞ്ചേരി പഞ്ചായത്ത് പരിധിയിൽ നിന്നും സ്രവ സാംപിളുകൾ എടുത്ത് പരിശോധനക്കയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. 

7:16 PM IST:

ലോക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ വായ്പ്പകള്‍ക്ക് പ്രഖ്യാപിച്ച മൊറിട്ടോറിയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി. വായ്പകൾക്ക് റിസർവ് ബാങ്ക് അനുവദിച്ച മൊറട്ടോറിയം കാലാവധി, അധികപലിശയോ പിഴ പലിശയോ ഈടാക്കാതെ ഒരു വർഷത്തേക്ക് നീട്ടി നല്കണമെന്നാണ് ആവശ്യം. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യ മന്ത്രി, റിസർവ്വ് ബാങ്ക് ഗവർണർ എന്നിവര്‍ക്ക് എംപി കത്തയച്ചു.

6:39 PM IST:

കൊവിഡ് പരിശോധനയുടെ എണ്ണം കൂട്ടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്താന്‍ എന്തോ തടസ്സം നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി ആ തടസ്സം ഇല്ലാതാക്കി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു

5:50 PM IST:

കൊവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ ആറുപേരില്‍ ഒരാള്‍ ഡോക്ടറാണ്. ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 

5:43 PM IST:

സംസ്ഥാനത്ത് 3 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, ശാസ്താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍ക്കാട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 87 ആയി.

5:42 PM IST:

സംസ്ഥാനത്ത് 4 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 342 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടി. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

5:34 PM IST:

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 

4:38 PM IST:

കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം തടഞ്ഞാൽ തടവ് ശിക്ഷയും പിഴയും ചുമത്തുമെന്ന് തമിഴ്നാട്. മൂന്ന് വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാക്കിക്കൊണ്ട് തമിഴ്നാട് സർക്കാർ ഓർഡിനൻസ് പാസാക്കി. നേരത്തെ തന്നെ ഇക്കാര്യം തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

4:37 PM IST:

കൊവിഡ് ബാധയെ തുടർന്ന് അടച്ച ദില്ലി സിആർപിഎഫ് ക്യാമ്പിൽ കൂടുതൽ ജവാന്മാരെ പരിശോധിച്ചു. ക്യാമ്പിൽ കരുതൽ നിരീക്ഷണത്തിൽ ഉള്ള 79 പേരെയാണ് പരിശോധിച്ചത്. 350 പേരെയാണ് ഇവിടെ കരുതൽ നിരീക്ഷണത്തിൽ ആക്കിയത്. ക്യാമ്പിൽ 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

4:06 PM IST:

ഏപ്രിൽ 21ന് കൊവിഡ് 19 സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ എറണാകുളം ജില്ലയിൽ നിന്നുള്ളത്  48 പേർ. 30 പേർ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിലും 18 പേർ സെക്കൻഡറി കോണ്ടാക്ട് ലിസ്റ്റിലും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ഇവർക്ക് നിർദ്ദേശം നൽകി. പാലക്കാട് സ്വദേശി എറണാകുളത്ത് ഉണ്ടായിരുന്നത് ഏപ്രിൽ 8 മുതൽ 13 വരെ. 

3:46 PM IST:

ദില്ലി ജഗ്ജീവൻ റാം ആശുപത്രിയിലെ 44 ആരോഗ്യ പ്രവർത്തകർക്ക്  കൊവിഡ് 19 സ്ഥിരീകരിച്ചു. ആശുപത്രി അടച്ചതായി ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ ജയിൻ. 

3:45 PM IST:

കൊവിഡ് ബാധിച്ച് കാടാച്ചിറ മമ്മാക്കുന്ന് സ്വദേശി ദുബായിൽ മരിച്ചു. മമ്മാക്കുന്ന് ജുമാഅത്ത് പള്ളിക്ക് സമീപത്തെ പാലക്കൽ അബ്ദു റഹ്മാൻ(55) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ദുബൈയിൽ ഹോട്ടൽ മാനേജരായി പ്രവർത്തിച്ചു വരികയായിരുന്നു.

1:53 PM IST:

കൊവിഡ് ബാധിതരുടെ വിവര ചോർച്ചയിൽ കാസർകോട് ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി. വിഷയം ഗൗരവമുള്ളതാണ് 
കൂടുതൽ അന്വേഷിക്കേണ്ടതെന്നും ജില്ലാ ഭരണകൂടം. ആരോഗ്യ വകുപ്പും അന്വേഷിക്കും

1:42 PM IST:

അതിർത്തികളിൽ പരിശോധന കർശനമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. ചെറു വഴികളിൽ അടക്കം പരിശോധന വേണമെന്നാണ് നിർദ്ദേശം. ഹോട്ട് സ്പോട്ടുകളിൽ എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കണം. ജില്ലാ കലക്ടർമാരുമായുള്ള വീഡിയോ കോൺഫറൻസിൽ  ആയിരുന്നു നിർദേശം. 

1:16 PM IST:

പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. ഡോ ബിപ്ലവ് കാന്തി ദാസ് ഗുപ്തയാണ് മരിച്ചത്. 

1:51 PM IST:

കാസര്‍കോട് കൊവിഡ് രോഗം ഭേദമായവരെ വിളിച്ച് തുടര്‍ ചികില്‍സ വേണമെന്നും തങ്ങളുടെ സ്വകാര്യ അശുപത്രിയിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് ചില ഡോക്ടര്‍മാര്‍ രംഗത്ത്. കാസർക്കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് രോഗം ഭേദമായ പത്തിലധികം പേരെ ഇതിനകം ഇവര്‍ ബന്ധപ്പെട്ടുകഴിഞ്ഞു. അതേ സമയം കൊവിഡുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ചെയ്യുന്നത് സര്‍ക്കാര്‍ ആശുപത്രികളിലാണെന്നും ഇതില്‍ വീണുപോകരുതെന്നും കാസര്‍കോട് ഡിഎംഒ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു

Read more at: കൊവിഡ് രോ​ഗികളുടെ വിവരങ്ങൾ ചോരുന്നു? തുട‍ർ ചികിത്സ വാ​ഗ്ദാനം ചെയ്ത് സ്വകാര്യ ആശുപത്രികളുടെ കോളുകൾ ...

1:51 PM IST:

കൊവിഡ് പരിശോധന കേരളം ശക്തമാക്കുന്നു. പ്രതിദിനം 3000 പേരുടെ സാമ്പിൾ പരിശോധിക്കാൻ നിർദേശം. മുൻഗണന നിശ്ചയിച്ചു റാൻഡം പരിശോധന ആണ് നടത്തുക. ആരോഗ്യ പ്രവർത്തകർക്കും, പ്രാഥമിക സമ്പർക്കത്തിൽ വന്നവർക്കും മുൻഗണന. ജില്ലയ്ക്ക് ക്വോട്ട നിശ്ചയിച്ചു നൽകി

Read more at: പ്രതിദിനം 3000 പേരുടെ സാംപിൾ അധികമായി പരിശോധിക്കും; പ്രതിരോധം ശക്തമാക്കാൻ കേരളം ...

12:36 PM IST:

ദില്ലി സോനിപത്ത് അതിർത്തി പൂർണ്ണമായി അടച്ചു. മെയ് 3 വരെയാണ് അടച്ചത്. 

12:35 PM IST:

ആളും ആരവുമില്ലാതെ തൂശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങൾ ചടങ്ങ് നടത്തിയത് ജില്ലാ ഭരണകൂടത്തിന്‍റെ കർശന നിർദേശങ്ങൾ പാലിച്ച്.

11:33 AM IST:

ഈ റമദാൻ കാലത്ത് എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണം. റമദാനിന്‍റെ ഈ സമയത്ത് ലോകം കൊവിഡ് മുക്തമാകും എന്ന് പ്രതീക്ഷിക്കാം.
കൊവിഡ് പ്രതിരോധവുമായി സഹകരിച്ച എല്ലാ സമുദായ നേതാക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു. ജാഗ്രത കൈവിടരുതെന്ന് മോദി. കൊവിഡ് ഇനി ബാധിക്കില്ലെന്ന് ആരും കരുതാൻ പാടില്ലെന്ന് പ്രധാനമന്ത്രി. 

11:25 AM IST:

ജിവിതശൈലിയിലും രീതികളിലും കൊവിഡ് മാറ്റം വരുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖാവരണം ഇനി സമൂഹത്തിന്‍റെ ജീവിതശൈലിയുടെ ഭാഗമാകുമെന്ന് മോദി. പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കണമെന്ന ബോധം അനിവാര്യം. 

11:23 AM IST:

ഇന്ത്യ പല രാജ്യങ്ങളെയും അവശ്യമരുന്നുകൾ നല്കി സഹായിച്ചതായി പ്രധാനമന്ത്രി. ഇന്ത്യയുടെ സംസ്കാരത്തിന് അനുസൃതമായാണ് ഈ നടപടി, ഇന്ത്യയുടെ ജനങ്ങൾക്ക് പല രാഷ്ട്രനേതാക്കളും നന്ദി രേഖപ്പെടുത്തുന്നുവെന്നും മോദി.

11:17 AM IST:

പൊലീസിന്‍റെ സേവനത്തിൽ ജനങ്ങൾക്ക് മതിപ്പെന്ന് മോദി

11:15 AM IST:

സമൂഹത്തിന്‍റെ കാഴ്ചപ്പാടിലും മാറ്റം വന്നതായി മോദി. മറ്റുള്ളവരുടെ സേവനം എത്ര വലുതെന്ന് ജനങ്ങൾ മനസ്സിലാക്കുന്നു

11:15 AM IST:

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഓർഡിനൻസിലൂടെ ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കർഷകരുടെ വലിയ സംഭാവന.

11:12 AM IST:

3 മൃതദേഹം തിരിച്ചയച്ച നടപടി ഞെട്ടിച്ചെന്ന് ഇന്ത്യൻ അംബാസഡർ . യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂറിന്‍റേതാണ് പ്രതികരണം. അബുദാബിയിൽ നിന്ന് കൊണ്ടുവന്ന 3 മൃതദേഹമാണ് തിരിച്ചയച്ചത്. ദില്ലിയിലെത്തിച്ച മൃതദേഹം വിമാനത്തിൽ നിന്ന് ഇറക്കാൻ അനുവദിച്ചില്ല . സംഭവം ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ് പുറത്തുവരും മുമ്പെന്ന് സൂചന .

11:24 AM IST:

ഇന്ത്യയിൽ ജനങ്ങളുടെ നേതൃത്വത്തിലുള്ള പ്രതിരോധമെന്ന് നരേന്ദ്ര മോദി. ഇന്ത്യ പോരാട്ടത്തിൽ ഒറ്റക്കെട്ടെന്ന് മോദി മൻ കി ബാത്തിൽ. 

മൻ കി ബാത്ത് തത്സമയം 

11:05 AM IST:

ദില്ലിയിൽ മൂന്നു മാധ്യമ പ്രവർത്തകർക്ക് കൊവിഡ് സ്ഥീരികരിച്ചു. ദില്ലിയിൽ മാധ്യമ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. നേരത്തെ പരിശോധന നടത്തിയ 160 പേർക്ക് ഫലം നെഗറ്റീവ് ആയിരുന്നു. 

11:00 AM IST:

ഗുജറാത്തിൽ രോഗികളുടെ എണ്ണം 3000 കടന്നു. എന്നാൽ തീവ്രബാധിത മേഖലകളല്ലാത്ത ഇടങ്ങളിൽ 50 ജീവനക്കാരുമായി കടകൾക്കും ഐടി കമ്പനികൾക്കും  ഇന്ന് മുതൽ പ്രവർത്തിക്കാൻ  സർക്കാർ അനുമതി നൽകി. ഹോട്ടലുകൾക്കും ബാർബർ ഷോപ്പുകൾക്കും ഇളവില്ല. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഗുജറാത്തില്‍ 62 ശതമാനവും അഹമ്മദാബാദില്‍ നിന്നാണ്. 

11:00 AM IST:

രോഗികളുടെ എണ്ണം കൂടുതലുള്ള മുംബൈയിലും പൂനെയിലും ലോക്ഡൗൺ നീട്ടിയേക്കും. മേയ് 18വരെ ലോക്ഡൗൺ തുടരാനാണ് ധാരണ. പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യം മുന്നോട്ട് വയ്ക്കും. സംസ്ഥാനത്തെ മറ്റിടങ്ങളിൽ കേന്ദ്ര നിർദ്ദേശം തുടരുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ തിരികെ കൊണ്ട് പോവണമെന്ന് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ആറ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

10:58 AM IST:

കൊവിഡ് ഡ്യൂട്ടി കഴിയുന്ന ഡോക്ടർമാർക്ക് ക്വാറൻ്റീൻ താമസം സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് റസിഡൻ്റ് ഡോക്ടർമാരുടെ സംഘടന കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധന് കത്ത് എഴുതി. 

10:56 AM IST:

മുംബൈയിൽ കൊവിഡ് 19 ചികിത്സയ്ക്കായി പ്ലാസ്മാ തെറാപ്പി തുടങ്ങി. ലീലാവതി ആശുപത്രിയിൽ 55 കാരനാണ് ചികിത്സ നടത്തിയത്.
 
10:40 AM IST:

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 13.8 ശതമാനവും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ കേസുകളില്‍ 47. 6 ശതമാനം മുംബൈയില്‍ നിന്നുള്ളതാണ്. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഗുജറാത്തില്‍ 62 ശതമാനവും അഹമ്മദാബാദില്‍ നിന്നാണ്. 

10:33 AM IST:

കൊവിഡ് കേസുകളില്‍ 68 ശതമാനവും 27 ജില്ലകളല്‍ നിന്നുള്ളവരെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗികളിലധികവും മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ് നാട്, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. നിലവിൽ രാജ്യത്തെ സ്ഥിതി ഇങ്ങനെ

S. No. Name of State / UT Total Confirmed cases (Including 111 foreign Nationals) Cured/Discharged/
Migrated
Death
1 Andaman and Nicobar Islands 33 11 0
2 Andhra Pradesh 1061 171 31
3 Arunachal Pradesh 1 1 0
4 Assam 36 19 1
5 Bihar 243 46 2
6 Chandigarh 28 15 0
7 Chhattisgarh 37 32 0
8 Delhi 2625 869 54
9 Goa 7 7 0
10 Gujarat 3071 282 133
11 Haryana 289 176 3
12 Himachal Pradesh 40 22 1
13 Jammu and Kashmir 494 112 6
14 Jharkhand 67 13 3
15 Karnataka 500 158 18
16 Kerala 457 338 4
17 Ladakh 20 14 0
18 Madhya Pradesh 2096 210 99
19 Maharashtra 7628 1076 323
20 Manipur 2 2 0
21 Meghalaya 12 0 1
22 Mizoram 1 0 0
23 Odisha 94 33 1
24 Puducherry 7 3 0
25 Punjab 298 67 17
26 Rajasthan 2083 493 33
27 Tamil Nadu 1821 960 23
28 Telengana 991 280 26
29 Tripura 2 2 0
30 Uttarakhand 48 26 0
31 Uttar Pradesh 1793 261 27
32 West Bengal 611 105 18
Total number of confirmed cases in India 26496* 5804 824
*States wise distribution is subject to further verification and reconciliation
*Our figures are being reconciled with ICMR

10:31 AM IST:

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 7000 കടന്നു. പുതുതായി 811 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 24 പേ‌ർ രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 323 ആയി. 
 
10:29 AM IST:

ഇന്ന് അക്ഷയതൃതീയ. സ്വർണത്തിന് ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന അ ക്ഷയതൃതീയ ദിവസത്തിലും സ്വർണക്കടകൾ തുറക്കാൻ കഴിയാത്തതിനാൽ പകരം സംവിധാനമൊരുക്കി ജ്വല്ലറികൾ. ഓൺലൈനിലൂടെ സ്വർണം വാങ്ങാനുള്ള അവസരമാണ് ജ്വല്ലറികൾ ഇക്കുറി നൽകുന്നത്.

Read more at: ഇന്ന് അക്ഷയതൃതീയ; കടകൾ തുറക്കാൻ നിവർത്തിയില്ല, ഓൺലൈൻ സംവിധാനമൊരുക്കി ജ്വല്ലറികൾ ...

10:26 AM IST:

സൗദി അറേബ്യയിൽ കർഫ്യൂവിൽ ഭാ​ഗിക ഇളവ്. പകൽ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് കർഫ്യൂവിൽ ഇളവ്. ഇളവ് ഇന്ന് മുതൽ നടപ്പാകും. അതേസമയം, മക്കയിൽ കർഷ്യൂവിന് ഇളവില്ല. ദുബായില്‍ ഇന്ന് മുതല്‍ ട്രാമുകള്‍ ഓടിത്തുടങ്ങും.  

Read more at: സൗദി അറേബ്യയിൽ കർഫ്യൂവിൽ ഭാ​ഗിക ഇളവ്; മക്കയിൽ ഇളവില്ല ...
 
10:19 AM IST:

ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിരിക്കെ 16 വരെയെങ്കിലും ലോക്ക്ഡൗണ്‍ നീട്ടണണെന്ന് ദില്ലിയടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ദില്ലി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, ഒഡിഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്.

Read more at: മെയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടണോ; നിലപാട് വ്യക്തമാക്കി സംസ്ഥാനങ്ങള്‍ ...

10:17 AM IST:

129 തബ്ലീഗ് ജമാഅത്ത് പ്രതിനിധികൾക്ക് കൊവിഡ് 19 ഭേദമായി. 142 പേരാണ് ദില്ലി എയിംസിൽ ചികിത്സ തേടിയത്. കൊവിഡ് ചികിത്സക്കുള്ള പ്ലാസ്മ തെറാപ്പിക്ക് രക്തം ദാനം ചെയ്യാൻ തയ്യാറെന്ന് രോഗം ഭേദമായവർ. 

10:16 AM IST:

ഒറ്റപ്പെട്ട കടകൾക്കും,പാർപ്പിട മേഖലകളിലെ കടകൾക്കും ദില്ലി സർക്കാർ തുറക്കാൻ അനുമതി നൽകി. വ്യാപാരികളുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം തിരുത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നായിരുന്നു മുൻ നിലപാട്. 

10:11 AM IST:

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. 26496 പേരാണ് രോഗ ബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1990 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ  വര്‍ധനയാണിത്. ആകെ മരണം 824 ആയി. ഇന്നലെ മാത്രം 49 പേരാണ് മരിച്ചത്. 5804 പേര്‍ക്ക് രോഗം ഭേദമായി. 19868 പേരാണ് ചികിത്സയിലുള്ളത്. 

Read more at: കൊവിഡ് രോഗികളുടെ എണ്ണം 26,000-ൽ എത്തി, ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്നലെ ...

10:08 AM IST:

മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായുള്ള രജിസ്ട്രേഷൻ ഇന്ന് തന്നെ തുടങ്ങുമെന്ന് നോർക്ക. രജിസ്ട്രേഷന് പ്രവാസികൾ തിരക്ക് കൂട്ടേണ്ടതില്ലെന്നും , ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണനയില്ലെന്നും നോർക്ക അറിയിച്ചു

10:24 AM IST:

മറ്റുരാജ്യങ്ങളിൽ കുടുങ്ങിയവരെ ആദ്യം കൊണ്ടു വരേണ്ടി വരുമെന്ന് കേന്ദ്രം. സന്ദർശന വിസയിൽ പോയി കുടുങ്ങിയവർ എത്രയെന്ന കണക്കെടുക്കും. മത്സ്യത്തൊഴിലാളികളെയും ആദ്യം പരിഗണിക്കും. കൊവിഡ് ഭീഷണി കൂടിയ രാജ്യങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെയും എണ്ണമെടുക്കും.  കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ പ്രത്യേകവിമാനങ്ങൾ ഉപയോഗിക്കും. വിമാനസർവ്വീസ് തുടങ്ങുമ്പോൾ പ്രവാസികളുടെ മടക്കം സാധ്യമാകുമെന്നും കേന്ദ്രം പറയുന്നു.

Read more at: പ്രവാസികളുടെ മടക്കം: സന്ദർശക വിസയിൽ പോയവരേയും വിദ്യാർത്ഥികളേയും ആദ്യം തിരിച്ചെത്തിക്കാൻ സാധ്യത ...

10:04 AM IST:

നഴ്‌സിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലിയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ഹിന്ദു റാവു ആശുപത്രി താല്‍കാലികമായി അടച്ചു. കൊവിഡ് സ്ഥിരീകരിച്ച നഴ്‌സ് കഴിഞ്ഞ രണ്ട് ആഴ്ചയായി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പൂർണ്ണമായും അണുവിമുക്തമാക്കിയ ശേഷമേ പ്രവര്‍ത്തനം സാധാരണ രീതിയില്‍ പുനരാരംഭിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.
Read more at: നഴ്‌സിന് കൊവിഡ് 19 സ്ഥിരീകരിച്ചു; ദില്ലിയിലെ വലിയ ആശുപത്രി അടച്ചു ...

10:01 AM IST:

മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പതിനൊന്ന് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗൺ കാലാവധി അടുത്ത മൂന്നിന് അവസാനിരിക്കേ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പ്രധാനമന്ത്രി നടത്തിയേക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി ചർച്ച നടത്തും. കൂടുതൽ ഇളവുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. 

Read more at:  കൂടുതൽ ഇളവുകൾ ഉണ്ടാകുമോ? മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും ...
 
9:58 AM IST:

കൊവിഡ് സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും. കളക്ടർമാർ, എസ്പിമാർ, ഡിഎംഒമാര്‍ എന്നിവരുമായി വിഡീയോ കോണ്‍ഫറൻസിംഗിലൂടെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. നാളെ പ്രധാനമന്ത്രിയോട് കേരളത്തിലെ സ്ഥിതിഗതികളും ആവശ്യങ്ങളും അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്.

Read more at: കൊവിഡ് സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും ...

9:56 AM IST:

ലോകത്ത് കൊവിഡ് മരണം രണ്ട് ലക്ഷം കടന്നു. ആഗോളതലത്തില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത് ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54,000 ല്‍ അധികമായി. ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു.

Read more at: മഹാമാരിയിൽ വിറച്ച് ലോകം; കൊവിഡ് ബാധിച്ചവരുടെ എണ്ണം 30 ലക്ഷത്തോട് അടുക്കുന്നു, മരണം രണ്ട് ലക്ഷം കടന്നു...

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 8000 കടന്നു. ഇന്ന് 440 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്ന് 19 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 342 ആയി. ഗുജറാത്തില്‍ ഇന്ന് 230 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 18  പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 151 ആയി