റിയാദ്: നിയന്ത്രണങ്ങളില്‍ ഇളവനുവദിച്ച് സൗദി അറേബ്യ. സൗദി അറേബ്യയിൽ കർഫ്യൂവിൽ ഭാ​ഗിക ഇളവ്. പകൽ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് കർഫ്യൂവിൽ ഇളവ്. കർഫ്യൂ ഇളവ് ഇന്ന് മുതൽ നടപ്പാകും. അതേസമയം, മക്കയിൽ കർഷ്യൂവിന് ഇളവില്ല. ദുബായില്‍ ഇന്ന് മുതല്‍ ട്രാമുകള്‍ ഓടിത്തുടങ്ങും.   

അതേസമയം, ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പത്തിരണ്ടായിരം കവിഞ്ഞു. 254 പേരാണ് ഇതുവരെ മരിച്ചത്. സൗദിയിൽ ഇന്നലെ ഏഴ് വിദേശികളടക്കം ഒമ്പത് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇതോടെ മരണ സംഖ്യ 136 ആയി ഉയർന്നു. 1197 പേർക്ക് സൗദിയിൽ ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത്. 

ഇന്നലെ, 364 പേർക്കാണ് മക്കയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. ജിദ്ദയിൽ 271 പേർക്കും റിയാദിൽ 170 പേർക്കും മദീനയിൽ 120 പേർക്കും അൽ ഖോബാറിൽ 45 പേർക്കും ദമ്മാമിൽ 43 പേർക്കും ജുബൈലിൽ 26 പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.