Asianet News MalayalamAsianet News Malayalam

കൊവിഡ് 19; ദില്ലിയില്‍ മലയാളിയായ കന്യാസ്ത്രീ മരിച്ചു

കേന്ദ്ര ആരോഗ്യമന്ത്രാലയം രാവിലെ പുറത്ത് വിട്ട കണക്കനുസരിച്ച് 89,802 പേർക്കാണ് ഇത് വരെ ദില്ലിയിൽ രോഗം സ്ഥിരീകരിച്ചത്. 2803 പേർ ഇത് വരെ ദില്ലിയിൽ മാത്രം മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 

covid 19 malayali nun dies in delhi after being infected
Author
Delhi, First Published Jul 2, 2020, 10:46 AM IST

ദില്ലി: ദില്ലിയിൽ മലയാളിയായ കന്യാസ്ത്രീ കൊവിഡ് ബാധിച്ച് മരിച്ചു. സിസ്റ്റർ അജയ മേരിയാണ് മരിച്ചത്. എഫ്ഐഎച്ച് ദില്ലി പ്രൊവിൻസിലെ പ്രൊവിൻഷ്യാൾ ആയിരുന്നു. 

പന്തളം സ്വദേശി തങ്കച്ചൻ മത്തായി രാവിലെ ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു തങ്കച്ചൻ മത്തായി. 

കേന്ദ്ര ആരോഗ്യമന്ത്രാലയം രാവിലെ പുറത്ത് വിട്ട കണക്കനുസരിച്ച് 89,802 പേർക്കാണ് ഇത് വരെ ദില്ലിയിൽ രോഗം സ്ഥിരീകരിച്ചത്. 2803 പേർ ഇത് വരെ ദില്ലിയിൽ മാത്രം മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 

ഒരാഴ്ച്ചയായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പറയുന്നത്. രോഗം ഭേദമാകുന്നവരുടെ എണ്ണം വർദ്ധിച്ചതും ആശ്വാസകരമാണ്. രോഗമുക്തി നിരക്ക് 66.79 ആയി ഉയർന്നു. 26,270 പേരാണ് ദില്ലിയിൽ നിലവിൽ കൊവിഡ് രോഗബാധിതരായി ചികിത്സയിൽ ഉള്ളത്.

Follow Us:
Download App:
  • android
  • ios