ഗുരു​ഗ്രാമിലെ മേദാന്ത മെഡിസിറ്റിയിൽ ജോലി ചെയ്യുന്ന നഴ്സാണ് ആത്മഹ​ത്യാ ശ്രമം നടത്തിയത്. രണ്ട് ദിവസം മുമ്പാണ് ഇവ‌ർ കൊവിഡ് പരിശോധനയ്ക്ക് വിധേയായത്

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു. അടുത്തിടെ ഇവിടെ ജോലിക്ക് കയറിയ നഴ്സാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊവിഡ് പരിശോധന ഫലം പോസിറ്റീവായതിന് പിന്നാലെയാണ് ആത്മഹത്യ ശ്രമം നടത്തിയത്. നഴ്സിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം.

Add Asianetnews as a Preferred SourcegooglePreferred

​ഗുരു​ഗ്രാമിലെ മേദാന്ത മെഡിസിറ്റിയിൽ ജോലി ചെയ്യുന്ന നഴ്സാണ് ആത്മഹ​ത്യാ ശ്രമം നടത്തിയത്. രണ്ട് ദിവസം മുമ്പാണ് ഇവ‌ർ കൊവിഡ് പരിശോധനയ്ക്ക് വിധേയായത്. ഇന്ന് ഉച്ചയോടെ കൊവിഡ് പോസിറ്റീവാണെന്ന പരിശോധന ഫലം ലഭിച്ചു. ഇതിന് പിന്നാലെയാണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്.

​ഗുരുതരാവസ്ഥയിലായ നഴ്സിനെ തീവ്ര പരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് മാസം മുമ്പാണ് കൊല്ലം സ്വദേശിനിയായ യുവതി ഇവിടെ ജോലിക്ക് കയറിയത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ മെദാന്ത ആശുപത്രി അധികൃത‌ർ തയ്യാറായില്ല.