ദില്ലി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു. രോഗികളുടെ എണ്ണത്തിൽ മൂന്നു മാസത്തിലെ ഏറ്റവും കുറഞ്ഞ പ്രതിദന വ‌ർ‌ദ്ധനയാണ് ഇന്നലെയുണ്ടായത്. 24 മണിക്കൂറിനിടെ 46,791 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 75,97,063 ആയി. ഇതിൽ 67,33,328 പേരും രോഗ മുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 

നിലവിൽ 7,48,538 പേർ മാത്രമാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 88.63 ശതമാനമാണ് രോഗമുക്തി നിരക്ക്. 587 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ കണക്കുകളനുസരിച്ച് 1,15,197 പേരാണ് ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് ലൈവ് കാണാം...