ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 74,442 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇത് വരെ 66,23,815 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 903 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,02,685 ആയി. നിലവിൽ 9,34,427 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്. 

പ്രതിദിന രോഗബാധ ഒരു ഘട്ടത്തിൽ ഒരു ലക്ഷം കടക്കുമെന്നടുത്ത് നിന്ന് താഴേക്ക് വന്നുവെന്നതാണ് നിലവിൽ ആശ്വാസം പകരുന്ന വാർത്ത. 84.34 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.