ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 68 ലക്ഷം കടന്നു. 78,524 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ‍് രോഗികളുടെ എണ്ണം 68,35,655 ആയി. 971 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് മരണം 1,05,526 ആയി. നിലവിൽ 9,02,425 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. ഇത് വരെ 58,27,704 പേർ രോഗമുക്തി നേടി. 

85.25 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.54 ശതമാനവും.