Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു; ആകെ മരണം ഇരുപതിനായിരം കടന്നു

ഇത് വരെ 20,160 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 467 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്.

covid 19 number of cases in india crosses 7 lakh more than twenty thousand deaths till now
Author
Delhi, First Published Jul 7, 2020, 9:30 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7 ലക്ഷം കടന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് ഇത് വരെ 7,19,665 പേർക്കാണ്  രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 467 പേരാണ് ഈ സമയത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം ഇരുപതിനായിരം കടന്നു. ഇത് വരെ 20,160 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 

കേസുകൾ കൂടിയത് ഇങ്ങനെ :

 

 2.80 ശതമാനമാണ് രാജ്യത്തെ നിലവിലെ മരണനിരക്ക്. രോഗ മുക്തി നിരക്ക് 61.13 ശതമാനമായി ഉയർന്നിട്ടുണ്ട്. 4,39,948 പേർക്കാണ് രോഗം ഭേദമായത്. അഞ്ച് ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം ആറ് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷത്തിലെത്തിയത്. ഒരു ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷത്തിൽ എത്താൻ എടുത്തത് 49 ദിവസവും.

ദില്ലി, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. തമിഴ്നാടിന് പിന്നാലെ ദില്ലിയിലും രോഗബാധിതർ ഒരു ലക്ഷം കടന്നു. കർണ്ണാടക, തെലങ്കാന, ഉത്തർ‍പ്രദേശ് എന്നിവിടങ്ങളിൽ സ്ഥിതി മോശമാകുകയാണ്. കർണ്ണാടകത്തിലും തെലങ്കാനയിലും ആകെ രോഗികളുടെ എണ്ണം ഇരുപത്തിഅയ്യായിരം കടന്നു.  

കേന്ദ്ര ആരോഗ്യവകുപ്പ് ഇന്ന് രാവിലെ 9.30ക്ക് പ്രസിദ്ധീകരിച്ച പട്ടിക

S. No. Name of State / UT Active Cases* Cured/Discharged/Migrated* Deaths** Total Confirmed cases*
1 Andaman and Nicobar Islands 67 74 0 141
2 Andhra Pradesh 10860 8920 239 20019
3 Arunachal Pradesh 176 92 2 270
4 Assam 4264 7882 14 12160
5 Bihar 3031 8997 97 12125
6 Chandigarh 82 401 6 489
7 Chhattisgarh 624 2667 14 3305
8 Dadra and Nagar Haveli and Daman and Diu 183 114 0 297
9 Delhi 25620 72088 3115 100823
10 Goa 745 1061 7 1813
11 Gujarat 8497 26315 1960 36772
12 Haryana 3893 13335 276 17504
13 Himachal Pradesh 303 763 11 1077
14 Jammu and Kashmir 3219 5318 138 8675
15 Jharkhand 759 2068 20 2847
16 Karnataka 14389 10527 401 25317
17 Kerala 2254 3341 27 5622
18 Ladakh 168 836 1 1005
19 Madhya Pradesh 3088 11579 617 15284
20 Maharashtra 87699 115262 9026 211987
21 Manipur 656 734 0 1390
22 Meghalaya 36 43 1 80
23 Mizoram 64 133 0 197
24 Nagaland 382 243 0 625
25 Odisha 3002 6486 38 9526
26 Puducherry 459 331 12 802
27 Punjab 1828 4494 169 6491
28 Rajasthan 3949 16278 461 20688
29 Sikkim 60 65 0 125
30 Tamil Nadu 46836 66571 1571 114978
31 Telangana 10646 14781 306 25733
32 Tripura 460 1219 1 1680
33 Uttarakhand 533 2586 42 3161
34 Uttar Pradesh 8718 19109 809 28636
35 West Bengal 6973 15235 779 22987
  Cases being reassigned to states 5034     5034
  Total# 259557 439948 20160 719665
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR
Follow Us:
Download App:
  • android
  • ios