ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 63,509 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 72,39,389 ആയി.  730 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 1,10,586 ആയി. 

8,26,876 പേർ രോഗം ബാധിച്ച് ചികിത്സയിലാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 63,01,927 പേർ ഇത് വരെ രോഗമുക്തി നേടി. 87.05 ശതമാനത്തിലേക്ക് രോഗമുക്തി നിരക്ക് ഉയർന്നിട്ടുണ്ട്.