Asianet News MalayalamAsianet News Malayalam

കൊവിഡ് പോരാട്ടത്തിൽ രാജ്യം; എഴുപത് ലക്ഷത്തിലധികം പേർ രോഗമുക്തി നേടി

ഒക്ടോബർ 23 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 10,13,82,564 സാമ്പിളുകൾ പരിശോധിച്ചുവെന്നാണ് ഐസിഎംആർ നൽകുന്ന കണക്ക്. ഇന്നലെ മാത്രം 12,69,479 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസ‍‌ർച്ച് പറയുന്നു. 

covid 19 number of recoveries cross 70 lakh mark in India number of daily cases coming down slowly
Author
Delhi, First Published Oct 24, 2020, 9:45 AM IST

ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 78 ലക്ഷം കടന്നു.  24 മണിക്കൂറിനിടെ 53,370 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേന്ദ്ര കണക്കനുസരിച്ച് രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 78,14,682 ആയി. 650 മരണം കൂടി കേന്ദ്ര സർ‍ക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ ആകെ കൊവിഡ് മരണം 1,17,956. 

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കുത്തനെ കുറയുന്നുവെന്നതാണ് ആശ്വാസകരമായ വാർത്ത. രോഗമുക്തരായവരുടെ എണ്ണം 70 ലക്ഷം കടന്നു. 67,549 പേർ കൂടി ഇന്നലെ രോഗമുക്തി നേടിയെന്ന സർക്കാർ കണക്കനുസരിച്ച് രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 70,16,046 ആയി. രോഗമുക്തി നിരക്ക് 90 ശതമാനത്തിനടുത്തെത്തിയിരിക്കുകയാണ്. നിലവിൽ അത് 89.78 ശതമാനമാണ്. 12 ദിവസത്തിനിടെ 10 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. 

ഒക്ടോബർ 23 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 10,13,82,564 സാമ്പിളുകൾ പരിശോധിച്ചുവെന്നാണ് ഐസിഎംആർ നൽകുന്ന കണക്ക്. ഇന്നലെ മാത്രം 12,69,479 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസ‍‌ർച്ച് പറയുന്നു. 

Image

 

Image

Follow Us:
Download App:
  • android
  • ios