Asianet News MalayalamAsianet News Malayalam

കൊവിഡ്; 168 ട്രെയിനുകൾ റദ്ദാക്കി; ടിക്കറ്റ് തുക തിരിച്ചുനൽകും; റെയിൽവേക്ക് നഷ്ടം 450 കോടി

കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12081,12082) റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസ് (12698,12697) എന്നിവയും ഇന്ന് റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
 

covid 19 railway cancelled 168 trains  will return money for passengers
Author
Delhi, First Published Mar 19, 2020, 3:04 PM IST

ദില്ലി: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയ തീവണ്ടികളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന എല്ലാവർക്കും പണം തിരികെനൽകുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ടിക്കറ്റ് റദ്ദാക്കുമ്പോൾ ഈടാക്കുന്ന പണം പോലും യാത്രക്കാരിൽ നിന്ന് വാങ്ങില്ല. ഇതു മൂലമുണ്ടാകുന്ന 450 കോടി രൂപയുടെ നഷ്ടം നേരിടാൻ തയ്യാറാണെന്നാണ് ഇന്ത്യൻ റെയിൽവേയുടെ നിലപാട്.

കൊവിഡ് പടരുന്ന സാഹചര്യത്തിൽ ഇതുവരെ രാജ്യത്ത് 168 ട്രെയിനുകളാണ് സർവ്വീസ് റദ്ദാക്കിയത്. ഇന്ന് മാത്രം റദ്ദാക്കിയത് 84 ട്രെയിനുകളാണ്. മാർച്ച് 31 വരെയുള്ള സർവ്വീസുകളാണ് റദ്ദാക്കിയത്. 

ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള നാല് സ്‌പെഷ്യൽ ട്രെയിനുകൾ ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. ചെന്നൈ സെൻട്രൽ- തിരുവനന്തപുരം എസി എക്‌സ്പ്രസ് (22207) തിരുവനന്തപുരം- ചെന്നൈ സെൻട്രൽ എക്‌സ്പ്രസ് (22208) വേളാങ്കണ്ണി എറണാകുളം സ്‌പെഷ്യൽ ട്രെയിനുകൾ (06015,06016) എന്നിവയാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. 

കേരളത്തിൽ സർവീസ് നടത്തുന്ന 18 പ്രധാന തീവണ്ടി സർവ്വീസുകളാണ് ഇന്ന് മുതൽ റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം - മംഗളൂരു മലബാർ എക്സ്പ്രസ്, തിരുവനന്തപുരം - ചെന്നൈ സെൻട്രൽ എക്സ്പ്രസ്, കോയമ്പത്തൂർ - മംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസ്, എറണാകുളം - ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് എന്നിവയുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള സർവീസുകൾ റദ്ദാക്കി. എട്ട് പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 31-ാം തീയതി വരെയാണ് തീവണ്ടികൾ റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് മലബാർ ഭാഗത്തേക്ക് ഇനി മംഗളുരു, മലബാർ എക്സ്പ്രസുകൾ മാത്രമേ സർവീസ് നടത്തൂ. 

റദ്ദാക്കിയിട്ടുള്ള തീവണ്ടികളുടെ പട്ടിക ഇങ്ങനെ:

12082 - തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (മുപ്പതാം തീയതി വരെ)
12081 - കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (മുപ്പത്തിയൊന്നാം തീയതി വരെ)
22609/22610 - മംഗലാപുരം - കോയമ്പത്തൂർ ഇന്‍റർസിറ്റി എക്സ്പ്രസ് അങ്ങോട്ടും ഇങ്ങോട്ടും (ഒന്നാം തീയതി വരെ)
16630/ 16629 - തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ് അങ്ങോട്ടും ഇങ്ങോട്ടും (ഒന്നാം തീയതി വരെ)
12223/ 12224 - ലോകമാന്യതിലക് - എറണാകുളം തുരന്തോ എക്സ്പ്രസ് അങ്ങോട്ടും ഇങ്ങോട്ടും (ഒന്നാം തീയതി വരെ)
12698/ 12697 - തിരുവനന്തപുരം ചെന്നൈ പ്രതിവാര തീവണ്ടി അങ്ങോട്ടും ഇങ്ങോട്ടും (29-ാം തീയതി വരെ)
07327/ 07328 - ബീജാപൂർ - മംഗലാപുരം സ്പെഷ്യൽ ട്രെയിൻ അങ്ങോട്ടും ഇങ്ങോട്ടും (ഒന്നാം തീയതി വരെ) 
06015/ 06016 - എറണാകുളം - വേളാങ്കണ്ണി പ്രതിവാര സ്പെഷ്യൽ തീവണ്ടി അങ്ങോട്ടും ഇങ്ങോട്ടും 
22207/ 22208 - ചെന്നൈ - തിരുവനന്തപുരം എസി ആഴ്ചയിൽ രണ്ട് തവണയുള്ള തീവണ്ടി (മാർച്ച് 31 വരെ)

റദ്ദാക്കിയ പാസഞ്ചർ തീവണ്ടികൾ

1. 56737/ 56738 - സെങ്കോട്ടൈ - കൊല്ലം പാസഞ്ചർ (തിരികെയും)
2. 56740/ 56739/ 56744/ 56743/ 56333/ 56334 - കൊല്ലം - പുനലൂർ പാസഞ്ചർ (തിരികെയും)


കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Follow Us:
Download App:
  • android
  • ios