Asianet News MalayalamAsianet News Malayalam

രാജ്യത്തെ വരിഞ്ഞുമുറുക്കി കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 3,60,960 കേസുകൾ, 3293 മരണം

രോഗവ്യാപനം രൂക്ഷമായി തുടരന്നതിനിടെ രാജ്യത്ത് 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് കേന്ദ്രം പരിഗണിക്കുന്നുണ്ട്

covid 19 situation worsening in india cases and death rate on the rise
Author
Delhi, First Published Apr 28, 2021, 11:20 AM IST


ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപതിനായിരം കടന്നു. 24 മണിക്കൂറിനിടെ 3,60,960 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇപ്പോൾ രാജ്യത്ത് 29,78,709 പേർ ചികിത്സയിലുണ്ട്. 3293 മരണം കേന്ദ്ര സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം മൂവായിരത്തിന് മുകളിൽ മരണം റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇത് വരെ 2,01,187 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.

 
S. No. Name of State / UT Active Cases* Cured/Discharged/Migrated* Deaths**
Total Change since yesterdayChange since
yesterday
Cumulative Change since yesterday Cumulative Change since yesterday
1 Andaman and Nicobar Islands 136 6 5562 42 66  
2 Andhra Pradesh 99446 4315 947629 7055 7800 64
3 Arunachal Pradesh 819 95 17021 28 58  
4 Assam 21270 2159 221299 955 1233 18
5 Bihar 94276 4615 331418 7904 2307 85
6 Chandigarh 5980 405 33924 426 446 6
7 Chhattisgarh 119068 2284 555489 16931 7782 246
8 Dadra and Nagar Haveli and Daman and Diu 2025 3 4883 183 4  
9 Delhi 98264 5906 958792 17862 15009 381
10 Goa 16591 1331 64231 748 1086 31
11 Gujarat 127840 6379 390229 7803 6656 170
12 Haryana 84129 4663 359699 7184 3926 84
13 Himachal Pradesh 15151 825 74812 1308 1387 24
14 Jammu and Kashmir 22283 1682 141574 1457 2197 25
15 Jharkhand 51252 1748 159916 4247 2246 131
16 Karnataka 301918 20857 1084050 10793 14807 180
17 Kerala 247514 14374 1207680 18413 5170 32
18 Ladakh 1703 154 11800 293 139 1
19 Lakshadweep 1202 23 1198 131 1  
20 Madhya Pradesh 94276 1742 425812 11577 5319 98
21 Maharashtra 674358 2289 3669548 67752 66179 895
22 Manipur 1032 122 29317 50 393 3
23 Meghalaya 1456 53 14650 90 165 4
24 Mizoram 986 217 4743 12 13  
25 Nagaland 874 147 12472 59 99 1
26 Odisha 46922 1974 371200 4089 2007 10
27 Puducherry 7828 318 46448 690 771 13
28 Punjab 51936 2042 290716 3774 8630 100
29 Rajasthan 155182 8542 387976 7426 3806 121
30 Sikkim 982 54 6302 41 142 2
31 Tamil Nadu 108855 1710 990919 14043 13728 77
32 Telangana 72133 2912 345683 5093 2150 56
33 Tripura 917 87 33549 35 396 2
34 Uttarakhand 43032 4001 117221 1606 2309 96
35 Uttar Pradesh 306458 2259 834961 30398 11678 264
36 West Bengal 100615 5666 664648 10664 11082 73
Total# 2978709 96505 14817371 261162 201187 3293
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

രോഗവ്യാപനം രൂക്ഷമായി തുടരന്നതിനിടെ രാജ്യത്ത് 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് കേന്ദ്രം പരിഗണിക്കുന്നുണ്ട്. ഇതിനായി 150 ജില്ലകളുടെ പട്ടികയും തയ്യാറാക്കി. സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. കേരളത്തിൽ  ഇന്നലെ 23.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ് .

 

ALSO READ: മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

Follow Us:
Download App:
  • android
  • ios