Asianet News MalayalamAsianet News Malayalam

നൈറ്റ് കർഫ്യൂ നീക്കി, ജിം തുറക്കാം, സ്കൂളുകളും കോളേജുകളും അടഞ്ഞ് തന്നെ: ഇനി 'അൺലോക്ക് മൂന്ന്'

ലോക്ക്ഡൗണിൽ നിന്ന് പുറത്തുകടക്കുന്ന അൺലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടത്തിലേക്ക് രാജ്യം കടക്കുകയാണ്. ഇതിന്‍റെ മാർഗനിർദേശങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

covid 19 unlock three process guideline out
Author
New Delhi, First Published Jul 29, 2020, 7:30 PM IST

ദില്ലി: അൺലോക്ക് പ്രക്രിയയുടെ മൂന്നാം ഘട്ടം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. ഇതിന്‍റെ മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഓഗസ്റ്റ് 1 മുതലാകും അൺലോക്ക് മൂന്നാം ഘട്ടം നടപ്പിലാകുക. ഇതിനുള്ള മാർഗനിർദേശങ്ങൾ ഇങ്ങനെ:

1. രാത്രിയാത്രാ നിരോധനം അതായത് നൈറ്റ് കർഫ്യൂ ഒഴിവാക്കുന്നു.
2. യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും ജിംനേഷ്യങ്ങൾക്കും ഓഗസ്റ്റ് 5 മുതൽ തുറന്നു പ്രവർത്തിക്കാം. എന്നാൽ അണുനശീകരണം ഉൾപ്പടെ നടത്തി എല്ലാ നിർദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ.
3. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്താം. എന്നാൽ മാസ്കുകൾ വയ്ക്കണം, എല്ലാ കൊവിഡ് ചട്ടങ്ങളും പാലിക്കണം. നിരവധിപ്പേർ കൂട്ടം കൂടാൻ പാടില്ല. ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശം കേന്ദ്രസർക്കാർ പിന്നീട് പുറത്തിറക്കും.
4. സ്കൂളുകളും കോളേജുകളും കോച്ചിംഗ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 വരെ തുറക്കരുത്. 
5. വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്രയാത്രകൾ. വാണിജ്യാടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര വിമാനയാത്രകൾക്ക് അനുമതിയില്ല. 
6. മെട്രോ റെയിൽ, സിനിമാ തീയറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ, എന്നിവ അടഞ്ഞുതന്നെ. പൊതുപരിപാടികൾ പാടില്ല,

ഈ ഇളവുകളൊന്നും കണ്ടെയ്ൻമെന്‍റ് സോണുകളിൽ ബാധകമാകില്ല.

Follow Us:
Download App:
  • android
  • ios