Asianet News MalayalamAsianet News Malayalam

രാജ്യത്തെ കൊവിഡ് ബാധിതര്‍ അഞ്ച് ലക്ഷത്തിലേക്ക്; ദില്ലിയിൽ സിറോ സര്‍വ്വേക്ക് ഇന്ന് തുടക്കം

രാജ്യത്ത് ഇതുവരെ 15,301 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ആകെ രോഗബാധിതരിൽ 2,85,637 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 1,89,463 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. 

covid 19 update in india sero survey in delhi
Author
Delhi, First Published Jun 27, 2020, 6:36 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 4,90,401 പേരാണ് രോഗബാധിതരായത്. ഇന്നലെ മാത്രം 17,296 പേർക്ക് പുതിയതായി രോഗം സ്ഥീരികരിച്ചു. പ്രതിദിന രോഗബാധയിൽ ഏറ്റവും ഉയർന്ന കണക്കാണിത്. രാജ്യത്ത് ഇതുവരെ 15,301 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ആകെ രോഗബാധിതരിൽ 2,85,637 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 1,89,463 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. രോഗമുക്തി നിരക്ക് നിലവിൽ 58.24 ശതമാനമായി ഉയർന്നു.

ആകെ രോഗികളുടെ 62.85 ശതമാനവും റിപ്പോർട്ട് ചെയതത് ഈ മാസമാണ്. അതേസമയം, മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട് സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. രാജ്യത്തെ ആകെ രോഗികളുടെ അൻപത്തിയൊമ്പത് ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ ഒന്നര ലക്ഷം പേർക്ക് രോഗം വന്നു. ദില്ലിയിൽ പരിശോധനകൾ കൂട്ടിയതോടെ ദിവസേന മൂവായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗവ്യാപന തോത് കണ്ടെത്താൻ ദില്ലിയിൽ ഇന്ന് മുതൽ സിറോ സർവ്വേക്ക് തുടക്കമാകും. വീടുകൾ തോറും പരിശോധന ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios