Asianet News MalayalamAsianet News Malayalam

ഉത്തർപ്രദേശ് ക്യാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

കമലാ റാണിയുടെ മരണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് അനുശോചനമറിയിച്ചു. ജനസമ്മതിയുള്ള നേതാവും പൊതുപ്രവർത്തകയുമായിരുന്നു കമലാ റാണിയെന്ന് യുപി മുഖ്യമന്ത്രി അനുസ്മരിച്ചു.

covid 19 Uttar Pradesh Cabinet Minister Kamala Rani Varun dies
Author
Lucknow, First Published Aug 2, 2020, 10:59 AM IST

ലക്നൗ: ഉത്തർപ്രദേശ് ക്യാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമലാ റാണി വരുണാണ് മരിച്ചത്. കഴിഞ്ഞ മാസം 18ന് കൊവിഡ് സ്ഥിരീകരിച്ച മന്ത്രി ലക്നൗവിൽ ചികിത്സയിലായിരുന്നു. 62 വയസായിരുന്നു കമലാ റാണിക്ക്. ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെയാണ് മന്ത്രിയുടെ നില വഷളായതെന്നും ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

കമലാ റാണിയുടെ മരണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് അനുശോചനമറിയിച്ചു. ജനസമ്മതിയുള്ള നേതാവും പൊതുപ്രവർത്തകയുമായിരുന്നു കമലാ റാണിയെന്ന് യുപി മുഖ്യമന്ത്രി അനുസ്മരിച്ചു. മന്ത്രിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ അയോധ്യ ക്ഷേത്ര നിർമ്മാണ പ്രവർത്തനം വിലയിരുത്താൻ ഇന്ന് നിശ്ചയിച്ചിരുന്ന യാത്ര മുഖ്യമന്ത്രി മാറ്റിവച്ചു.

Follow Us:
Download App:
  • android
  • ios