കൊവിഡ് രോഗബാധ പടരാതിരിക്കാൻ സമ്പൂർണ ലോക് ഡൌൺ എന്ന പ്രഖ്യാപനം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അവിടത്തെ ജനങ്ങൾ അദ്ഭുതത്തോടെയാണ് ഇത് സ്വീകരിച്ചത്. അത്രയൊക്കെ അടിയന്തരസാഹചര്യമുണ്ടോ എന്ന് ആശ്ചര്യപ്പെട്ട വുഹാനിലുള്ളവരും പിന്നീട് ഇറ്റലിയിലും സ്പെയിനിലും യുകെയിലുമുള്ളവരും പിന്നീട് കൊവിഡ് 19 എന്ന കൊറോണവൈറസ് ബാധയുടെ ചൂടറിഞ്ഞു. ഭയപ്പെടുത്തുന്ന വൈറസ് വ്യാപനം കൊന്നൊടുക്കിയത് ആയിരക്കണക്കിന് പേരെയാണ്.

എത്രത്തോളം നേരത്തേ ലോക് ഡൌണിലേക്ക് പോയാൽ, അത്രയും നല്ലത് എന്ന് നേരത്തേ തന്നെ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയതാണ്. കടുത്ത നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും, ഹോം ക്വാറന്റൈൻ ലംഘിച്ച് ആളുകൾ കറങ്ങി നടക്കുന്ന സ്ഥിതിയുണ്ടായി. പത്തനംതിട്ടയിലും കാസർകോട്ടും ഒരു പരിധി വരെ രോഗം പടരാൻ കാരണമായത് ഇത് തന്നെയായിരുന്നു. 

ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് നീങ്ങാൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്. അവശ്യവസർവീസുകളൊഴികെ ബാക്കിയെല്ലാം അടച്ചിടും എന്നാണ് ലോക്ക് ഡൌണിലെ പ്രധാന വ്യവസ്ഥ. ദീർഘദൂര തീവണ്ടികളും പാസഞ്ചർ ട്രെയിനുകളും അന്തർസംസ്ഥാനബസ് സർവീസുകളും മെട്രോ തീവണ്ടികളും സബർബൻ തീവണ്ടികളും 31-ാം തീയതി വരെ ഓടില്ല എന്ന് കർശനനിർദേശം വന്നതാണ്. ഏതൊക്കെയാണ് അവശ്യസർവീസുകൾ? ഏതൊക്കെയാണ് അതല്ലാത്തവ? 

അവശ്യസർവീസുകൾ ഏതൊക്കെ?

പതിനാല് സർവീസുകളാണ് പ്രധാനമായും അവശ്യസർവീസുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

1. ധാന്യങ്ങളുടെ വിതരണം
2. പാനീയങ്ങളുടെ വിതരണം
3. പഴം, പച്ചക്കറി വിതരണം
4. കുടിവെള്ള വിതരണം 
5. വയ്ക്കോലുൾപ്പടെയുള്ളവയുടെ വിതരണം
6. ഫുഡ് പ്രോസസിംഗ് യൂണിറ്റുകൾ
7. പെട്രോൾ, ഡീസൽ, സിഎൻജി, ഇവയുടെ പമ്പുകൾ, ഡിസ്പെൻസിംഗ് യൂണിറ്റുകൾ
8. അരി, മറ്റ് ധാന്യ മില്ലുകൾ
9. പാൽ പ്ലാന്റുകൾ, ഡയറി യൂണിറ്റുകൾ, വയ്ക്കോലുണ്ടാക്കുന്ന യൂണിറ്റുകൾ, കന്നുകാലികളെ പോറ്റുന്ന യൂണിറ്റുകൾ
10. എൽപിജി വിതരണം
11. മരുന്നുകൾ, ഫാർമസ്യൂട്ടിക്കലുകൾ
12. ആരോഗ്യസർവീസുകൾ
13. മെഡിക്കൽ, ആരോഗ്യ ഉപകരണങ്ങളുടെ നിർമാണം
14. ടെലികോം ഓപ്പറേറ്റർമാർ, കമ്മ്യൂണിക്കേഷൻ സേവനങ്ങൾ
15. ഇൻഷൂറൻസ് കമ്പനികൾ
16. ബാങ്കുകൾ, എടിഎമ്മുകൾ
17. പോസ്റ്റ് ഓഫീസുകൾ
18. അരി, ഗോതമ്പ് ധാന്യങ്ങളുടെ ഗോഡൌണുകളുടെ പ്രവർത്തനം
19. ഭക്ഷണവസ്തുക്കൾ സൂക്ഷിക്കുന്ന എല്ലാ ഗോഡൌണുകളും, അവശ്യ വസ്തുക്കൾ സൂക്ഷിക്കുന്ന എല്ലാ ഗോഡൌണുകളും

തത്സമയവിവരങ്ങൾക്ക്: