ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 53,08,014 ആയി. ഇന്നലെ മാത്രം 93,337 പേരാണ് രോഗബാധിതരായത്.  24 മണിക്കൂറിനുള്ളിൽ 1247 പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണം 85619 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 79.28 ശതമാനമായി.

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി 65 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം രണ്ട് ലക്ഷത്തി എൺപത്തിനായിരത്തിലേറെ പേർക്കാണ് രോഗം ബാധിച്ചത്. ഇന്ത്യയിലാണ് ഏറ്റവും അധികം പേർക്ക് രോഗബാധ. ഇന്നലെ 4,917 പേർ കൂടി മരിച്ചതോടെ, ആകെ മരണം 955000 പിന്നിട്ടു. അമേരിക്കയിൽ നാൽപ്പതിനായിരം പേർക്കും ബ്രസീലിൽ പതിനായിരത്തോളം പേർക്കും 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു