ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 72 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 1755 ആയി. ചെന്നൈയിലും കോയമ്പത്തൂരും തെങ്കാശിയിലും രോഗബാധിതര്‍ കൂടി. 

തെങ്കാശിയില്‍ കേരളാ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പുളിയന്‍കുടി ഗ്രാമത്തിലാണ് കൂടുതല്‍ കൊവിഡ് ബാധിതര്‍. ഇവിടെ മാത്രം 33 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ ചെന്നൈ,കോയമ്പത്തൂര്‍, തിരുപ്പൂര്‍, മധുര എന്നിവിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഏപ്രില്‍ 26 മുതല്‍ 29 അവശ്യസര്‍വ്വീസുകള്‍ക്കും വിലക്കുണ്ട്.