ദില്ലി: രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 6757131 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 72,049 പേര്‍ കൊവിഡ് രോഗികളായി. ഇന്നലെ 986 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ ആകെ മരണം 104555 ആയി.  907883 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 

കർണാടകത്തിൽ 9,993 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ, രോഗികളുടെ എണ്ണം ആറര ലക്ഷം കവിഞ്ഞു. തമിഴ്‌നാട്ടിൽ 5,017 പേർക്കും മഹാരാഷ്ട്രയിൽ 12,258 പേർക്കും ആന്ധ്രയിൽ 5,795 പേർക്കും 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനങ്ങളിൽ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തുന്നുണ്ട്.