Asianet News MalayalamAsianet News Malayalam

ദില്ലിയില്‍ കൊവിഡ് രോഗികള്‍ വീണ്ടും വര്‍ധിക്കുന്നു

ദില്ലിയില്‍ പ്രതിദിനം  അര ലക്ഷം പേരെ പരിശോധിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 

Covid cases increases in Delhi
Author
New Delhi, First Published Sep 9, 2020, 8:15 PM IST

ദില്ലി: ഇടവേളക്ക് ശേഷം രാജ്യതലസ്ഥാനമായ ദില്ലിയില്‍ കൊവിഡ് കേസുകളുടെ വര്‍ധന. ബുധനാഴ്ച പ്രതിദിന രോഗികളുടെ എണ്ണം 4000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4039 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ദില്ലിയിലെ ആകെ രോഗ ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ദില്ലിയില്‍ പ്രതിദിനം  അര ലക്ഷം പേരെ പരിശോധിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 

കര്‍ണാടകയിലും രോഗവ്യാപനം വര്‍ധിക്കുകയാണ്. ബുധനാഴ്ച മാത്രം 9540 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 128 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരമായ ബെംഗളൂരുവില്‍ മാത്രം 3419 രോഗികളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 41 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ ബെംഗളൂരുവിലെ ആകെ രോഗികള്‍ 421730 ആയി. ആകെ മരണം 6808.
 

Follow Us:
Download App:
  • android
  • ios