ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ  എണ്ണം 31,67,324 ആയി. 24 മണിക്കൂറിനിടെ 848 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ട ത്. ആകെ മരണസംഖ്യ 58,390 ആയി.  7,04,348 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24,04,585 പേര്‍ക്ക് ഇതുവരെ രോഗം മാറി. 

രോഗമുക്തി നിരക്ക് 75.92 ശതമാനമാണ്. മരണനിരക്ക് 1.48 ശതമാനമായി കുറഞ്ഞു. പ്രതിദിനരോഗബാധയിൽ  ലോകത്തിൽ  ഇന്ത്യയാണ് മുന്നിൽ. കഴിഞ്ഞ ആഴ്ച്ച ലോകരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത കൊവി‍‍ഡ് കേസുകളിൽ 26 ശതമാനം ഇന്ത്യയിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.